ശോഭാരവി

ജനനം:1954 ല്‍ ആലപ്പുഴയില്‍

ആലപ്പുഴ എസ്. ഡി. കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ചെങ്ങന്നൂര്‍ ശാഖയില്‍ ഉദ്യോഗസ്ഥയാണ്. കവിതക്കു പുറമേ ലേഖനങ്ങളും ചെറുകഥകളും എഴുതാറുണ്ട്. ചെങ്ങന്നൂര്‍ സമന്വയ സാഹിത്യ സമിതിയില്‍ അംഗമാണ്. 1970 കളില്‍ കലാകൗമുദി, കുങ്കുമം, വീക്ഷണം എന്നീ വാരികകളില്‍ ചെറുകഥകള്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ ബാങ്കേഴ്‌സ് ഫോറത്തിന്റെയും ആറന്മുള സോപാനം സാഹിത്യ സമിതിയുടെയും സ്മരണികകളില്‍ കവിതയും ചെറുലേഖനങ്ങളും എഴുതാറുണ്ട്. ചെങ്ങന്നൂര്‍ സമന്വയത്തിന്റെ കാവ്യരശ്മി, ചുനക്കര ജനാര്‍ദ്ദനന്‍ പ്രസിദ്ധീകരിക്കുന്ന സാഹിത്യപോഷിണി എന്നീ ലഘുമാസികകളില്‍ കവിതകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.
തിരുവനന്തപുരം സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന സായിമഹിമ മാസികയില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്.

കൃതി

മൊഴിയില്ലാപ്പാട്ടില്‍