ജനനം 1980 എപ്രില്‍ 9ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍. കെ.ജെ. തോമസിന്റെയും ആനിയമ്മ തോമസിന്റെയും മകള്‍. ചെറുപുഷ്പം യു.പി.എസ്, ചെമ്പന്‍തൊട്ടി കോളനി ഗവ. ഹൈസ്‌കൂള്‍, മണ്ണടിശാല സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍, തളിപ്പറമ്പ് ബി.കെ കോളേജ്, കണ്ണൂര്‍ എസ്.എന്‍.കോളേജ്, തലശേരി ബ്രണ്ണന്‍ കോളേജ്, തലശേരി ബ്രണ്ണന്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ കോളേജ്, കേരളസര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം, മലയാള സാഹിത്യത്തില്‍ എം.എ, എം.എഡ് ബിരുദങ്ങള്‍. ഡോ.പി.ജി പത്മിനിയുടെ കീഴില്‍ വയനാടന്‍ പുലയ (മാതര്‍)രുടെ ജീവിതത്തില്‍ കുടിയേറ്റ സംസ്‌കൃതി ഉണ്ടാക്കിയ പരിണാമങ്ങള്‍ എന്ന വിഷയത്തെ മുന്‍നിര്‍ത്തി നടത്തിയ പഠനത്തിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി.
തലശേരി ബ്രണ്ണന്‍ കോളേജ് മലയാള വിഭാഗത്തില്‍ അസി.പ്രൊഫസറായി പ്രവര്‍ത്തിക്കുന്നു. ഭര്‍ത്താവ്: സിജോ മാത്യു, മകള്‍: ജുവല്‍ ആന്‍ ജോ. വിലാസം: ദിയ കോട്ടേജ്, പാലയാട് പി.ഒ, തലശ്ശേരി-670661.

കൃതികള്‍

തായ്‌വേരുകളുടെ ശബ്ദങ്ങള്‍ (പഠനം)
പ്രതിരോധത്തിന്റെ പാഠങ്ങള്‍ (പഠനം)
പ്രതിരോധത്തിന്റെ സുവിശേഷങ്ങള്‍
(പഠനം)