ഹംസ ആലുങ്ങല്‍

ജനനം : മലപ്പുറം

കേരളത്തിലെ ഒരു പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ഹംസ ആലുങ്ങല്‍. ചെറുകഥാകൃത്തും നോവലിസ്റ്റും കൂടിയാണ് ഇദ്ദേഹം. മികച്ച പത്ര പരമ്പരക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സിന്റെതുള്‍പ്പടെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള അവാര്‍ഡുകള്‍ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. പ്രസ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ്ഇന്ത്യയും സ്‌കീസോഫ്രീനിയ റിസര്‍ച്ച് ഫൗണ്ടേഷനും സംയുക്തമായി ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ അവാര്‍ഡും ഇദ്ദേഹം നേടിയിട്ടുണ്ട്.

കൃതികള്‍

പുഴവിളിക്കുന്നു
മഴതോരാതെ
സഖാവ് കുഞ്ഞാലി
കലി കാലത്തെ കൗമാരങ്ങള്‍
മുറിവേറ്റ് വീണവരുടെ സാക്ഷിമൊഴികള്‍