ശങ്കുണ്ണി കൊട്ടാരത്തില്‍ (വാസുദേവന്‍)
കോട്ടയത്ത് കോടിമതയിലെ ദേവസ്വം കൊട്ടാരത്തില്‍ താമസിച്ചിരുന്ന അമയന്നൂര്ക്കാരായ
തീയാട്ടുണ്ണിമാരുടെ ഭവനത്തില്‍ ആണ് ശങ്കുണ്ണി 1855 മാര്‍ച്ച് 25 ന് (കൊ.വ. 1030 മീനം 23 വിശാഖം)
ജനിച്ചത്. അച്ഛന് വാസുദേവന്‍ ഉണ്ണി. അമ്മയുടെ പേര് നങ്ങയ്യ. ശരിയായ പേര് വാസുദേവന്‍.
തങ്കം എന്ന ഓമനപേ്പരാണ് തങ്കുവും ശങ്കുവും ശങ്കുണ്ണിയും ആയത്. ഏഴു വയസ്സുവരെ ഒരു
നാട്ടാശാന്റെ കീഴില്‍ പഠിച്ചു. പതിനാറാം വയസ്സിലാണ് ശരിക്കും ആഗ്രഹത്തോടെ പഠിക്കാന്‍
തുടങ്ങുന്നത്. മണര്‍ക്കാട്ടു ശങ്കുവാര്യര്‍ സംസ്കൃതത്തിലെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചു. വയക്കര
ആര്യന് നാരായണന് മൂസില്‍ നിന്നും വൈദ്യം പഠിച്ചു, പത്തുവര്‍ഷം. 1881ല്‍ വിവാഹിതനായി,
പിറ്റേ വര്‍ഷം ആ സ്ത്രീ മരിച്ചതിനാല്‍ 1887ല്‍ ഏവൂര്‍ പനവേലി വീട്ടില്‍ ശ്രീദേവി അമ്മയെ
വിവാഹം ചെയ്തു. 1906ല്‍ പനവേലി ലക്ഷ്മി അമ്മയെ വിവാഹം ചെയ്തു. തൃപ്പൂണിത്തുറ
പെങ്ങാലി തെക്കേത്തു ദേവകി അമ്മയേയും പിന്നീട് വിവാഹം ചെയ്തു.
1890 മുതല്‍ മനോരമയില്‍ കവിതാപംക്തിയുടെ പ്രസാധകന് ആയി. ചില സായ്പ്പന്മാരെ മലയാളം പഠിപ്പിക്കുകയുംചെയ്തുവന്നു. 1893ല്‍ എം.സി. ഹൈസ്ക്കുളില്‍ മലയാളം അധ്യാപകന് ആയി. ഭാഷാപോഷിണി
സഭയുടെ പ്രവര്‍ത്തകരില്‍ പ്രമുഖസ്ഥാനം അദ്ദേഹത്തിനുണ്ട്. സഭ നടത്തിയ പല മത്സരങ്ങളിലും
പങ്കെടുത്ത് അദ്ദേഹം പുരസ്കാരങ്ങള്‍ നേടി. മദിരാശിയില്‍ തീപെ്പട്ട കൊച്ചി വലിയ തമ്പുരാന്
ശങ്കുണ്ണിക്ക് കവിതിലകന്‍ എന്ന ബഹുമതി നല്കി. ഖണ്ഡകാവ്യങ്ങള്‍, നാടകങ്ങള്‍, തുള്ളലുകള്‍,
കൈകൊട്ടിക്കളിപ്പാട്ടുകള്‍, വഞ്ചിപ്പാട്ടുകള്‍, കിളിപ്പാട്ടുകള്‍, മുക്തകങ്ങള്‍, ലേഖനങ്ങള്‍ –
പരപ്പാര്‍ന്നതാണ് ശങ്കുണ്ണിയുടെ സാഹിത്യസം'ാവന. 1937 ജൂലൈ 22 (കൊ. വ. 1112 കര്‍ക്കിടകം
7) ന് ശങ്കുണ്ണി അന്തരിച്ചു.
നാല്പത്തിയഞ്ചു കൃതികളാണ് പല ഇനങ്ങളിലായി ശങ്കുണ്ണി രചിച്ചത്. മണിപ്രവാളകൃതികള്‍,
ഭാഷാനാടകങ്ങള്‍, നാടകപരിഭാഷകള്‍, ആട്ടക്കഥകള്‍, തുള്ളല്‍പ്പാട്ടുകള്‍, കിളിപ്പാട്ട്,
കൈകൊട്ടിക്കളിപ്പാട്ടുകള്‍, വഞ്ചിപ്പാട്ടുകള്‍, ഗദ്യകൃതികള്‍ ഇവയൊക്കെ അദ്ദേഹം രചിച്ചു.
അസംഖ്യം കവിതക്കത്തുകളും. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ നിര്‍ദ്ദേശം അനുസരിച്ച്
സുഭദ്രാഹരണശതകം ആണ് ആദ്യം എഴുതിയത്. അന്ന് അദ്ദേഹത്തിന് മുപ്പത്തി ആറു വയസ്സ്
പ്രായം ഉണ്ടായിരുന്നു. കേരളവര്‍മ്മശതകം, ലക്ഷ്മീഭായിശതകം, ആസന്നമരണചിന്താശതകം,
മാടമഹീശശതകം എന്നിവയെല്ളാം മണിപ്രവാളകൃതികളാണ്. കപോതസന്ദേശം എന്ന കൃതിയില്‍
കുട്ടിക്കുഞ്ഞുതങ്കച്ചി സഖിയായിരുന്ന തോട്ടയ്ക്കാട്ട് ഇക്കാവമ്മയ്ക്ക് സന്ദേശം
അയയ്ക്കുന്നതായിട്ടാണ് കല്പന. അദ്ധ്യാത്മരാമായണത്തിന്റെ വൃത്താനുവൃത്തപരിഭാഷ
അദ്ദേഹത്തിന്റെ മികച്ച രചനകളില്‍ ഒന്നാണ്. മുറജപചരിതം, യാത്രാചരിതം, അത്തച്ചമയസപ്തതി
എന്നിവയേയും ഖണ്ഡകാവ്യങ്ങളുടെ കൂട്ടത്തില്‍ കൂട്ടാം. മാലതീ മാധവം, വിക്രമോര്‍വ്വശീയം
എന്നീ നാടകങ്ങള്‍ സംസ്കൃതത്തില്‍ നിന്നും, രവിവര്‍മ്മ തമിഴില്‍ നിന്നും
പരിഭാഷപെ്പടുത്തിയവയാണ്. സ്വതന്ത്രനാടകങ്ങളില്‍ പ്രധാനപെ്പട്ടവയാണ് കുചേലഗോപാലവും,
പാഞ്ചാലധനഞ്ജയവും. ഒരു നാടകരചനാമത്സരത്തില്‍ പങ്കെടുത്തപേ്പാള് എഴുതിയതാണ്
ഗംഗാവതരണം. ദേവീവിലാസത്തിന്റെയും ജാനകീപരിണയത്തിന്റെയും ഇതിവൃത്തങ്ങള്‍
കല്പിതങ്ങളാണ്. ശ്രീരാമാവതാരം, സീതാവിവാഹം തുടങ്ങി അഞ്ച് ആട്ടക്കഥകള്‍ അദ്ദേഹം
എഴുതി. വിവിധ വൃത്തങ്ങളിലായി പല പാട്ടുകളും ശങ്കുണ്ണി എഴുതിയിട്ടുണ്ട്. ആര്ദ്രാചരിതം,
ശോണാദ്രീശ്വരിമാഹാത്മ്യം, ഭദ്രോല്പത്തിപ്പാന, ഓണപ്പാന തുടങ്ങിയവ. വിനായകമഹാത്മ്യം
അദ്ദേഹം രചിച്ച കിളിപ്പാട്ട് ആകുന്നു. കല്യാണമഹോത്സവം, ശ്രീശങ്കരവിലാസം,
ശ്രീഭൂതനാഥോത്ഭവം എന്നിങ്ങനെ തുള്ളലുകളും, ചില വഞ്ചിപ്പാട്ടുകളും അദ്ദേഹം രചിച്ചു.
ഗദ്യകാരന് എന്ന നിലയില്‍ ശങ്കുണ്ണി അംഗീകരിക്കപെ്പട്ടിരുന്നു. നൈഷധം,
വിക്രമോര്‍വ്വശീയനാടകകഥാസംഗ്രഹം, അര്ജ്ജുനന്, ശ്രീകൃഷ്ണന്, ഐതിഹ്യമാല (8 ഭാഗം)
എന്നിവയാണ് അദ്ദേഹത്തിന്റെ ഗദ്യകൃതികള്‍. ശേ്ളാകങ്ങളില്‍ ഒരു പ്രത്യേകതരം പ്രാസം
നിബന്ധിക്കുന്നതില്‍ അദ്ദേഹത്തിന് ഭ്രമം ആയിരുന്നു. നിരര്‍ത്ഥപദങ്ങള്‍, പാദപൂരണങ്ങള്‍ എന്നിവ
ഈ ശങ്കുണ്ണിപ്രാസദീക്ഷയുടെ ഫലമായി ആ കൃതികളില്‍ ധാരാളം കാണാം. എന്നാല്‍
ഐതിഹ്യമാലയുടെ കര്‍ത്താവ് എന്ന നിലയില്‍ അദ്ദേഹത്തിന് മലയാളസാഹിത്യത്തില്‍
അതുല്യമായ സ്ഥാനമാണ് ഉള്ളത്.
നൈഷധം,
കൃതികള്‍: വിക്രമോര്‍വ്വശീയനാടകകഥാസംഗ്രഹം, അര്ജ്ജുനന്, ശ്രീകൃഷ്ണന്, ഐതിഹ്യമാല (8 ഭാഗം)
Leave a Reply Cancel reply