കോട്ടയം: മലയാളത്തിലെ ജനപ്രിയ

നോവലിസ്റ്റുകളില്‍ പ്രമുഖനായ സുധാകര്‍

മംഗളോദയം അന്തരിച്ചു. 72 വയസ്സായിരുന്നു.

കോട്ടയത്ത് വെള്ളിയാഴ്ച വൈകിട്ട് ആറിന്

ആയിരുന്നുഅന്ത്യം.സംസ്‌കാരം നാളെ പത്തിന്

വീട്ടുവളപ്പില്‍ നടക്കും. ഒരു വര്‍ഷമായി

ചികിത്സയിലായിരുന്നു അദ്ദേഹം.
1980കള്‍ മുതല്‍ മലയാളത്തിലെ

വിവിധ വാരികകളില്‍ ജനപ്രിയ

നോവലുകളിലൂടെ മലയാളികള്‍ക്കിടയില്‍ ഏറെ

പ്രിയങ്കരനായി മാറി. സാധാരണ മനുഷ്യരുടെ

പ്രണയവും വൈകാരികതകളും അവതരിപ്പിച്ച

ആ നോവലുകള്‍ മലയാളികളെ

വായനയിലേയ്ക്കടുപ്പിക്കുന്നതില്‍ വലിയ

പങ്കുവഹിച്ചു. നിരവധി നോവലുകള്‍

സിനിമകളും സീരിയലുകളുമായിട്ടുണ്ട്. ഇവയില്‍

ചിലതിന് അദ്ദേഹം തന്നെയാണ്

തിരക്കഥയൊരുക്കിയതും.
സുധാകര്‍ മംഗളോദയത്തിന്റെ നിര്യാണത്തില്‍

മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത നോവലിസ്റ്റ് സുധാകര്‍

മംഗളോദയത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി

പിണറായി വിജയന്‍ അനുശോചിച്ചു. ജനപ്രിയ

നോവലുകളിലൂടെ ശ്രദ്ധേയനായ

എഴുത്തുകാരനായിരുന്നു അദ്ദേഹം. സാഹിത്യ

ആസ്വാദനത്തിന്റെ തലത്തിലേക്ക് വലിയൊരു

വിഭാഗം ആളുകളെ ഉയര്‍ത്തിയെടുക്കുന്നതിന്

അദ്ദേഹത്തിന്റെ രചനകള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന്

മുഖ്യമന്ത്രി പറഞ്ഞു.