ജനനം: 1901 ജൂണ്‍ 3
മരണം: 1978 ഫെബ്രുവരി 2
വിലാസം: എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട്
മാതാപിതാക്കള്‍: വടക്കിനി വീട്ടില്‍ ലക്ഷ്മിക്കുട്ടി അമ്മ, നെല്ലിക്കാപ്പിള്ളി വാര്യത്ത് ശങ്കരവാര്യര്‍.
വിദ്യാഭ്യാസം: പ്രാഥമിക വിദ്യാഭ്യാസം അമ്മാവന്‍ ഗോവിന്ദക്കുറുപ്പില്‍ നിന്ന്. നായത്തോട് പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ മലയാളം യു.പി.എസ്,

മൂവാറ്റുപുഴയില്‍നിന്ന് വെര്‍ണാക്കുലര്‍ ഹൈ പരീക്ഷ, പണ്ഡിത പരീക്ഷ എന്നിവ പാസ്സായി. തുടര്‍ന്ന് വിദ്വാന്‍ പരീക്ഷയും പാസ്സായി.
ഔദ്യോഗികജീവിതം: തിരുവില്വാമല പ്രൈമറി സ്‌കൂള്‍, തൃശൂര്‍ ട്രെയിനിംഗ് സ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, ആകാശവാണിയില്‍

പ്രൊഡ്യൂസര്‍. മഹാരാജാസില്‍ നിന്ന് പ്രൊഫസറായാണ് വിരമിച്ചത്. ജിയുടെ ആദ്യ കവിതാസമാഹാരം 1923ലാണ് പ്രസിദ്ധീകരിച്ചത്-സാഹിത്യകൗതുകം എന്ന

പേരില്‍. സാഹിത്യ പരിഷത്തിന്റെ ത്രൈമാസികം പത്രാധിപരായിരുന്നു. പിന്നീട് തിലകം എന്ന പേരില്‍ ഒരു ആനുകാലികം സ്വന്തമായി

നടത്തി.സാഹിത്യപരിഷത്തിന്റെ അധ്യക്ഷനുമായിരുന്നു.

ഇന്ത്യയില്‍ ആദ്യത്തെ ജ്ഞാനപീഠം പുരസ്‌കാരം നേടിയത് ജി.യാണ്. ഓടക്കുഴല്‍ എന്ന കവിതാസമാഹാരത്തിനായിരുന്നു 1965ല്‍ പുരസ്‌കാരം. 1968ല്‍

മഹാകവിക്ക് കേന്ദ്രസര്‍ക്കാര്‍ പത്മവിഭൂഷണ്‍ നല്‍കി. സോവിയറ്റ് യൂണിയനും കിഴക്കന്‍ ജര്‍മ്മനിയും സന്ദര്‍ശിച്ചിട്ടുണ്ട്. താഷ്‌കെന്റില്‍ വച്ചുനടന്ന

ആഫ്രോ-എഷ്യന്‍ റൈറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. 1968 മുതല്‍ 1972 വരെ രാജ്യസഭാംഗമായിരുന്നു ജി.
ജി.യുടെ കവിതകള്‍ റഷ്യന്‍ ഭാഷയിലും ഇംഗ്ലീഷിലും ഹിന്ദിയിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഓടക്കുഴല്‍ ഹിന്ദിയില ബാംസുരി എന്ന പേരിലാണ്

പ്രസിദ്ധീകരിച്ചത്. എക് ഔര്‍ നചികേത എന്ന പേരില്‍ മറ്റൊരു കൃതിയും ഹിന്ദിയില്‍ പ്രസിദ്ധീകരിച്ചു.

\ഭാര്യ: ഭദ്ര മക്കള്‍: രവി, രാധ. മരുമകന്‍: പ്രൊഫ.എം. അച്യുതന്‍

കൃതികള്‍

സാഹിത്യകൗതുകം ഒന്നാംഭാഗം (1923)
സാഹിത്യകൗതുകം രണ്ടാം ഭാഗം (1925)
സാഹിത്യകൗതുകം മൂന്നാം ഭാഗം (1927)
സാഹിത്യകൗതുകം നാലാം ഭാഗം (1930)
സൂര്യകാന്തി (1946)
നവാതിഥി
പൂജാപുഷ്പം
നിമിഷം
ഇതളുകള്‍
മുത്തുകള്‍
പഥികന്റെ പാട്ട്
ചെങ്കതിരുകള്‍
അന്തര്‍ദാഹം
വനഗായകന്‍
ഓടക്കുഴല്‍
വിശ്വദര്‍ശനം
ജീവനസംഗീതം
മധുരം സൗമ്യം ദീപ്തം
സാന്ധ്യരാഗം
വെളിച്ചത്തിന്റെ സാക്ഷി (കവിതാ സമാഹാരങ്ങള്‍)

മേഘച്ഛായ (കാളിദാസന്റെ മേഘസന്ദേശത്തിന്റെ വിവര്‍ത്തനം)
വിലാസലഹരി (പേര്‍ഷ്യന്‍ കാവ്യമായ റുബായിയാത്തിന്റെ വിവര്‍ത്തനം)
ഗീതാഞ്ജലി (ടാഗോറിന്റെ കൃതിയുടെ വിവര്‍ത്തനം)
നൂറ്റൊന്നു കിരണങ്ങള്‍ (ടാഗോര്‍ വിവര്‍ത്തനം)

ഗദ്യോപഹാരം
ലേഖനമാല
രാക്കുയിലുകള്‍
മുത്തുചിപ്പി (ലേഖന സമാഹാരങ്ങള്‍)

ഓലപ്പീപ്പി
ഇളംചുണ്ടുകള്‍
കാറ്റേ വാ കടലേ വാ (ബാലസാഹിത്യം)

ഓര്‍മ്മയുടെ ഓളങ്ങളില്‍ (ആത്മകഥ)

പുരസ്‌കാരങ്ങള്‍

പ്രഥമ ജ്ഞാനപീഠം-1965 (ഓടക്കുഴല്‍)
പത്മവിഭൂഷണ്‍ (1968)