ബൽറാം ബി

ഇര തേടിയലയുവാൻ ഈറ്റ പുലിയല്ല
ഇളമാൻ മനസ്സുള്ള മനുഷ്യനെന്നോർക്കണം

ഇണയെ തിരഞ്ഞിറങ്ങാൻ ഇരട്ട ചങ്കനല്ല
ഇരുപത്തൊന്നാം നൂറ്റാണ്ടണിതെന്നോർക്കണം

ഈച്ചപോലുമില്ല ഗ്രാമനഗരവീഥികളിൽ

ഈശ്വരൻപോലും ഒളിവിലാണെന്നോർക്കണം

ഇരുപത്തൊന്നു ദിനങ്ങൾ കടന്നുപോയാലും
ഇനിയൊരു പുതു ജഗത്തിനായ് കരുതണമെന്നോർക്കണം

ഈശ്വരനെ മറന്നു സ്വയം മറന്നഹങ്കരിച്ച മർത്യനു
ഇഹലോക ചരാചരങ്ങൾ നൽകുന്ന പാഠം

ഇമ്പമുള്ള വാക്കുകൾ പറയേണ്ട നാവുകൊണ്ട്
ഈർച്ചരംബു തോൽക്കും മുറിവേല്പിക്കാതിനിയോർക്കണം

ഇസ്സങ്ങളെയും ഇതിഹാസങ്ങളെയും കൂട്ടുപിടിച്ചു
ഇസ്ലാമും ക്രൈസ്തവ ഹൈന്ദവരുമെന്ന ഭാവത്തിൽ

ഇത്രയും നാളീസ്വർഗത്തെ പരിഹസിച്ച മനുഷ്യജന്മമേ നി
ന്റയഹന്ത എവിടെപ്പോയി .

ഇന്നത്തെ പ്രഭാതം മുതൽ പ്രതോഷംവരെ നീ
കണ്ടു മടുക്കുമ്പോൾ സർവ പ്രാണികളുമത്
ആസ്വദിക്കുന്നെന്നോർക്കണം .
ഇനിയൊരു പുലരി നിനക്കായി ഇരിപ്പുണ്ട്

ഇടറാത്ത തളരാത്ത ഇസ്സമില്ലാത്ത മനസ്സുമായവയെ
നീ വരവേൽക്കണം .
കറപുരളാത്ത കൈകൾനീ കാക്കണം
പുതുജന്മം തേടണം പുതുമോടിയണിയണം
പുറംചട്ടകൾ നീക്കണം പുറംലോകത്തെയറിയണം .

നിന്റെ ഹിതത്തിനായി അപരനെ കത്തിക്കുമ്പോൾ
നിന്റെ സുഖത്തിനായി അപരനെ കുത്തി മുറിക്കുമ്പോൾ
ആ കത്തി കാലത്തിന്റെ കൈകളിൽ എത്തുമെന്നോർക്കണം .
ഇതൊരു പാഠം അധ്യായം

പുതുജന്മം പൂർവികരെ ഓർക്കാൻ പുഴകളെ ഓർക്കാൻ
അവ ചോരയാണെന്നോർക്കാൻ .പൂക്കളെ കാണാൻ
പുഞ്ചിരിക്കാൻ പൂമാനത്തെ പറവകളെ പരിചരിക്കാൻ
പൂമൊട്ട് വിരിയുമ്പോൾ പൂമ്പാറ്റകൾക്കു പ്രദക്ഷിണം വെയ്ക്കാൻ
അവസരം നൽകാൻ നൽകുന്ന പാഠമെന്നോർക്കണം .

പ്രഭാഷണം മുഴക്കുമ്പോൾ പ്രവർത്തിയുമോർക്കണം .
പ്രകൃതിയെത്ര വലുതെന്നോർക്കണം .
ഇനിയുമൊരു ജന്മത്തിനായി കേഴുമ്പോഴും
കാൽച്ചുവട്ടിലെ മണ്ണെത്രയെന്നുമോർക്കണം

 

2

ഒറ്റശാഖാ വൃക്ഷം

ഉമ്മറപ്പടിയിലിരുന്നു
വിദൂരതയിലേക് കണ്ണോടിച്ചപ്പോൾ
അങ്ങ് അകലെ വളരെ അകലെ
എത്രയോ വൃക്ഷങ്ങൾക്കിടയിൽ
ഒറ്റ ശിഖരമുള്ളൊരുവൃക്ഷമുണ്ടായിരുന്നു .

മൂന്ന് ഇലകളും മൂന്ന് പൂക്കളും മാത്രം
അവശേഷിക്കുന്ന ഒരു വൃക്ഷം .
ശിഖരo ഓരോ വേരുകളെയും പ്രണയിക്കുന്നു .
ഓരോ ഇലകളും ഓരോ പൂക്കളെ പ്രണയിക്കുന്നു .

നാളെ കൊഴിഞ്ഞു പോകും
എന്റെ പ്രിയതമൻ എന്ന് ഉരുവിട്ട്
ഓരോ പൂക്കളും നീറി നീറി ജീവിക്കുന്നു .
വേര് ദൈനംദിനം ദാനമായി നൽകുന്ന ജലം

തന്റെ പ്രിയതമയുടെ അഴകിനായി
ദാനം ചെയ്യുന്ന ഇല .
കൊഴിഞ്ഞു ഏതോ ധ്രുവത്തിൽ ചാമ്പലാകുമെന്നറിഞ്ഞിട്ടും
സ്വന്തമാക്കാൻ കഴിയില്ല

എന്നറിഞ്ഞിട്ടും അവസാനം ദാനം
കിട്ടിയ നീരും ആ ഇല തന്റെ പൂവിനു നൽകി
യാത്രയായി .ഒരിക്കലും മടങ്ങി വരാത്ത യാത്ര