Archives for October, 2017 - Page 285
ദ്യൂതം
പകിട, ചതുരംഗം എന്നിവയെല്ലാം ദ്യൂതത്തില്‍പ്പെടും. ഇപ്പോള്‍ നിലവിലുള്ള ചതുരംഗക്രീഡ പ്രാചീനസമ്പ്രദായത്തില്‍ നിന്ന് പല കാര്യങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലര്‍ ഓരോ ഭാഗത്തും എട്ടുവീതം കള്ളികള്‍ വരത്തക്കവിധം കളംവരച്ച് കിഴക്ക് ചുകപ്പും, പടിഞ്ഞാറ് പീതവര്‍ണവും, തെക്ക് പച്ചയും, വടക്ക് കറുപ്പും നിറമുള്ള കരുക്കള്‍ വച്ച്…
ദൈവംകാണല്‍
പണിയര്‍, കളനാടികള്‍, അടിയാന്മാര്‍, കുണ്ടുവടിയന്മാര്‍ തുടങ്ങിയ ആദിമവര്‍ഗങ്ങള്‍ക്കിടയില്‍ നിലവിലുള്ള ഒരനുഷ്ഠാനച്ചടങ്ങ്. പണിയന്മാരുടെ ദൈവം കാണല്‍ ഒരു അനുഷ്ഠാനനൃത്തമാണ്. മരച്ചുവടുകളിലുള്ള ദൈവസങ്കേതങ്ങളില്‍ വച്ച് അവര്‍ ദേവതാദര്‍ശനം നടത്തുന്നു. വെളിച്ചപ്പാട് തുള്ളുന്നതുപോലെയാണ് അതിന്റെ സമ്പ്രദായം. ചുവന്ന പട്ടുടുക്കും, കാലുകളില്‍ ചിലമ്പണിയും, മുഖത്തും ശരീരത്തിലും അരിമാവ്,…
ദൈവപ്പുര
ആരാധനാദേവതകളെ കുടിയിരുത്തുന്ന ചെറിയ പുരകള്‍ക്ക് ആദിവാസികള്‍ 'ദൈവപ്പുര' എന്നാണ് പറയുക. അത് അവരുടെ കുടിലിനോട് ബന്ധപ്പെടുത്തിയോ, അല്‍പം അകന്നോ ആകാം.
ദൈവത്തറ
പണ്ടത്തെ കളരികളില്‍ കളരി ദൈവങ്ങള്‍ക്ക് കല്‍പ്പിക്കപ്പെട്ട സ്ഥാനം. കളരിയുടെ തെക്കുപടിഞ്ഞാറെ മൂലയിലാണ് ദൈവത്തറ. പഴയ പുരയിടങ്ങളില്‍ കന്നിമൂലയിലും കാണാം.
ദേഹശുദ്ധി
പൂജാദികര്‍മ്മങ്ങളുടെ ആരംഭത്തില്‍ ചെയ്യുന്ന താന്ത്രികമായ ശുദ്ധികര്‍മം. അഭിവാദ്യത്തിനു ശേഷം രക്ഷിക്കല്‍, പ്രാണായാമം, വ്യാപകം, ന്യാസം (ഷഡംഗന്യാസം), മാനസപൂജ എന്നിവയാണ് ദേഹശുദ്ധിയുടെ ഭാഗങ്ങള്‍.
ദേഹരക്ഷ
മന്ത്രവാദസംബന്ധമായ ഒരു കര്‍മ്മം. ദേഹത്തില്‍ ബാധോപദ്രവമുണ്ടാകാതിരിക്കാന്‍ ചെയ്യുന്ന കര്‍മങ്ങള്‍. മാന്ത്രികയന്ത്രങ്ങള്‍ ധരിക്കുക, അവര്‍ ജപിച്ച ഭസ്മം തൊടുക, മന്ത്രവാദികള്‍ ജപിച്ചുകൊടുക്കുന്ന ചരട് ധരിക്കുക തുടങ്ങിയവ ദേഹരക്ഷയ്ക്കുള്ളവയാണ്.
ദേവസ്വം
ക്ഷേത്രംവക സ്വത്ത്. ഗ്രാമങ്ങളുടെ കേന്ദ്രസ്ഥാനങ്ങള്‍ ക്ഷേത്രമായിരുന്നു. നാടുവാഴികളും രാജാക്കന്മാരും ക്ഷേത്രങ്ങള്‍ക്ക് ഭൂമിദാനം ചെയ്യുക പതിവായിരുന്നു. അവ ഭരിക്കുവാന്‍ ഊരാളന്മാരെയും കാരാളന്മാരെയും ഏര്‍പ്പെടുത്തി. ഭൂസ്വത്തുള്ള വ്യക്തികള്‍ സ്വയം സ്വത്ത് ക്ഷേത്രങ്ങള്‍ക്കുവേണ്ടി നീക്കിവയ്ക്കും. ഊരാളന്മാരുടെ കീഴില്‍ ഭൂസ്വത്തുക്കള്‍ നഷ്ടപ്രായമായെങ്കിലും ഊരായ്മാവകാശവും കാരായ്മാവകാശവും തറവാട്ടുപാരമ്പര്യമായി നിലനില്‍ക്കുന്നു.
ദേവവാദ്യം
വാദ്യങ്ങളെ േദവവാദ്യം, അസുരവാദ്യം എന്നിങ്ങനെ പറയാറുണ്ട്. ക്ഷേത്രങ്ങളില്‍ ദേവവാദ്യപ്രയോഗമാണ് വേണ്ടത്. ഭക്തിയെ വര്‍ധിപ്പിക്കുന്ന തരത്തിലുള്ളവയാകണം അവ. പഞ്ചവാദ്യം ദേവവാദ്യപ്രയോഗമാണ്. തിമിലയുടെ ഓംകാരശബ്ദം പാവനത്വമരുളുന്നു. മിഴാവ്, മദ്ദളം (വലന്തല), ചെണ്ടയുടെ വലന്തല, ശംഖ്, ഇടയ്ക്ക, കുറുംകുഴല്‍, താളക്കൂട്ടം എന്നിവയൊക്കെ ദേവവാദ്യങ്ങളാകുന്നു. മിഴാവിന് ഉപനയനാദികര്‍മ്മങ്ങള്‍…
ദേവപ്രശ്‌നം
ക്ഷേത്രങ്ങളിലോ കാവുകളിലോ മറ്റു ദേവസ്ഥാനങ്ങളിലോ വച്ചു നടത്തുന്ന അഷ്ടമംഗല്യപ്രശ്‌നം. സ്വര്‍ണപ്രശ്‌നമെന്നും പറയും. ഭൂതവര്‍ത്തമാനഭാവികാര്യങ്ങള്‍ ദേവപ്രശ്‌നത്തിലൂടെ ചിന്തചെയ്യാം. ക്ഷേത്രം, ബിംബം, സാന്നിധ്യം എന്നിവ ലഗ്നഭാവം കൊണ്ടും നിധി, ഭണ്ഢാരം, ധനം, ഊരാളന്മാര്‍ എന്നിവ രണ്ടാംഭാവം കൊണ്ടും പരിചാരകന്‍, നിവേദ്യം എന്നിവ മൂന്നാംഭാവംകൊണ്ടും പ്രസാദം,…
ദൃഷ്ടിദോഷം
കണ്ണേര്‍. ഭവനങ്ങള്‍ക്കും വസ്തുക്കള്‍ക്കും മറ്റും ദൃഷ്ടിദോഷം തട്ടാതിരിക്കുവാന്‍ ഹാസ്യജനകങ്ങളായ രൂപങ്ങള്‍ വരച്ചുവയ്ക്കും. ദൃഷ്ടിദോഷമകറ്റാന്‍ മന്ത്രവാദകര്‍മ്മം നടത്തും. തോലുഴിയല്‍, അരിയും ഭസ്മവും ജപിച്ചിടല്‍ തുടങ്ങിയവ അതിന്റെ ഭാഗമാണ്.
