Archives for October, 2017 - Page 286

ദീപം

അഷ്ടമംഗല്യങ്ങളിലൊന്ന്. എണ്ണ, വിളക്ക്, തിരി, അഗ്നിസംയോഗം എന്നിവ ചേര്‍ന്നാല്‍ ദീപമായി. ഒന്നു കുറഞ്ഞാല്‍ ദീപത്വമില്ല. എല്ലാ കര്‍മങ്ങള്‍ക്കും ദീപം വേണം. ഹിരണ്യക, കനക, രക്ത, കൃഷ്ണ, പിംഗള, ബഹുരൂപ, അതിരിക്ത എന്നിങ്ങനെ ദീപജ്വാലയ്ക്ക് ഏഴുജിഹ്വകള്‍, ദീപജ്വാല തടിച്ചതും നീളമുള്ളതും ആയിരിക്കണം. വിറയ്ക്കാന്‍…
Continue Reading

ദീക്ഷ

വ്രതം, പ്രത്യേകനിഷ്ഠയോടും ശുദ്ധിയോടും നില്‍ക്കല്‍. പിതൃദീക്ഷ (പ്രേതദീക്ഷ), വ്രതദീക്ഷ, ഗര്‍ഭദീക്ഷ, യാഗദീക്ഷ, വിവാഹദീക്ഷ എന്നിങ്ങനെ ദീക്ഷകള്‍ പലവിധമുണ്ട്. മാതാപിതാക്കളും മറ്റും മരിച്ചാല്‍ നാല്പത്തൊന്നു ദിവസമോ, ഒരു വര്‍ഷമോ ക്ഷൗരാദികളൊന്നും ചെയ്യാതെ നില്‍ക്കാറുണ്ട്. അതാണ് പിതൃദീക്ഷ. ഭാര്യ ഗര്‍ഭം ധരിച്ചാല്‍ ഭര്‍ത്താവ് ദീക്ഷിക്കുന്ന…
Continue Reading

ദിക്കുകലശം

ഉത്തരകേരളത്തിലെ ചെറുകുന്നിനു സമീപമുള്ള കീഴറക്കുലോം എന്ന ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച് നടത്തിവരുന്ന ഒരു ചടങ്ങ്. കുംഭമാസം മൂന്ന്, നാല് തീയതികളില്‍ അര്‍ധരാത്രി സമയത്താണ് ദിക്കുകലശം നടത്തുക പതിവ്. ചൂട്ടുവെളിച്ചക്കാരുടെ അകമ്പടിയോടുകൂടി തലയില്‍ 'കലശ'മെഴുന്നള്ളിച്ച് നാലുപേര്‍ ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് ഓടിക്കൊണ്ട് നിശ്ചിതസ്ഥലത്തുനിന്നും വേര്‍തിരിഞ്ഞ് കീഴറയുടെ…
Continue Reading

ദിക്കുകലശം

ഉത്തരകേരളത്തിലെ ചെറുകുന്നിനു സമീപമുള്ള കീഴറക്കുലോം എന്ന ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച് നടത്തിവരുന്ന ഒരു ചടങ്ങ്. കുംഭമാസം മൂന്ന്, നാല് തീയതികളില്‍ അര്‍ധരാത്രി സമയത്താണ് ദിക്കുകലശം നടത്തുക പതിവ്. ചൂട്ടുവെളിച്ചക്കാരുടെ അകമ്പടിയോടുകൂടി തലയില്‍ 'കലശ'മെഴുന്നള്ളിച്ച് നാലുപേര്‍ ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് ഓടിക്കൊണ്ട് നിശ്ചിതസ്ഥലത്തുനിന്നും വേര്‍തിരിഞ്ഞ് കീഴറയുടെ…
Continue Reading

ദിക് ബലി

ദക്ഷിണകേരളത്തിലെ വേലന്‍മാര്‍ പള്ളിപ്പാന നടത്തുമ്പോള്‍ ചെയ്യാറുള്ള ഒരു ചടങ്ങ്. കവുങ്ങുകൊണ്ട് നിര്‍മ്മിച്ച എട്ടു മഞ്ചങ്ങളില്‍ എട്ടുകര്‍മ്മികളെ കിടത്തി ബന്ധിച്ചു എട്ടുദിക്കിലേക്കും എടുത്തുകൊണ്ടുപോവുകയും, അവിടങ്ങളില്‍ വെച്ച് ചില കര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യും. ക്ഷേത്രാങ്കണത്തില്‍ പറകൊട്ടി, പാട്ടുപാടുന്നുണ്ടായിരിക്കും. കര്‍മ്മികള്‍ ബന്ധനത്തില്‍നിന്നും മോചിച്ച്, കലികയറിത്തുള്ളിക്കൊണ്ട്, അകലെച്ചെന്ന്…
Continue Reading

ദാരുശില്പം

കേരളത്തിലെ ശില്പവിദ്യക്ക് ശാസ്ത്രീയമായ അടിസ്ഥാനമുണ്ട്. തൂണുകള്‍, കൊടിമരങ്ങള്‍, പല്ലക്ക്, രഥം, വള്ളം, മരക്കലം, തൊട്ടില്‍, ഭസ്മക്കൊട്ട, കളിക്കോപ്പുകള്‍, ദേവതാരൂപങ്ങള്‍, ക്ഷേത്രങ്ങളിലെയും പള്ളികളിലെയും കൊട്ടാരങ്ങളിലെയും മനകളിലെയും കൊത്തുപണികള്‍ എന്നിവ ദാരുശില്പവൈദഗ്ദ്ധ്യം വിളിച്ചറിയിക്കുന്നവയാണ്. വേദം, പുരാണം, ഉപനിഷത്ത്, ഇതിഹാസം, ഐതിഹ്യം, പുരാസങ്കല്പങ്ങള്‍, നൃത്തം, മറ്റു…
Continue Reading

ദായക്രമം

രക്തബന്ധത്തിലധിഷ്ഠിതമായ പാരമ്പര്യക്രമം. പാരമ്പര്യജീവിതം നയിക്കുന്ന സമുദായങ്ങള്‍ അവകാശം കൈമാറുന്നത് ദായക്രമമനുസരിച്ചാണ്. തറവാടിന്റെയും സ്വത്തിന്റെയും നിലനില്‍പ്പും കൈമാറ്റവും ദായകക്രമനുസരിച്ചായിരിക്കും. സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം, ബന്ധുത്വാവകാശം, ആത്മീയാവകാശം തുടങ്ങിയവ തലമുറകളായി മാറിവരുന്നതിനെ ദായക്രമംകൊണ്ട് സ്ഥിരമാക്കിത്തീര്‍ക്കുന്നു. മക്കത്തായം (പിതൃദായം), മരുമക്കത്തായം (മാതൃദായം), ഉഭയദായം എന്നിങ്ങനെ ദായക്രമത്തിന് ഭിന്നതയുണ്ട്.
Continue Reading

ദര്‍പ്പണവിദ്യ

  'നോക്കുവിദ്യ'കളിലൊന്നാണ് ദര്‍പ്പണവിദ്യ. 'അഞ്ജനം നോക്കുന്നതു'പോലെ ദര്‍പ്പണം നോക്കി ലക്ഷണം പറയുന്ന പതിവുണ്ട്. മാന്ത്രികര്‍ കണ്ണാടിവെച്ച് പൂജിച്ചശേഷം വിളക്കിന്റെ മുന്‍പില്‍ അത് വയ്ക്കും. ഫലമറിയേണ്ടവര്‍ അറിയേണ്ട കാര്യങ്ങള്‍ ചോദിച്ചാല്‍ അവയ്ക്കുത്തരം കണ്ണാടിയില്‍ എഴുതിക്കാണാം. ചെറിയ കുട്ടികളാണ് കണ്ണാടിയില്‍ നോക്കേണ്ടത്. മറ്റുള്ളവര്‍ക്ക് ഒന്നും…
Continue Reading

ദസ്ര

ആശ്വിനമാസത്തിലെ (കന്നി–തുലാം) വെളുത്തദശമി ദിവസമാണ് ദസ്ര ആഘോഷിക്കുന്നത്. ശ്രീരാമന്‍ ലങ്കയില്‍ച്ചെന്ന് രാവണവധം നടത്തി വിജയമുണ്ടായ ദിനമാണതെന്നും, ആയുധപൂജയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. കേരളത്തില്‍ ദസ്രയ്ക്ക് പ്രത്യേക പ്രാധാന്യമൊന്നുമില്ല. നവരാത്രി ആഘോഷത്തില്‍ അത് അടങ്ങുന്നു.
Continue Reading

ദശപുഷ്പങ്ങള്‍

കറുക, വിഷ്ണുക്രാന്തി(കൃഷ്ണക്രാന്തി), ചെറുള, തിരുതാളി, മുക്കുറ്റി, നെല്‍പ്പന(നിലപ്പന), പൂവങ്കുറുന്തല, ഉഴിഞ്ഞ, കുഞ്ഞുണ്ണി(കയ്യണ്ണി), മുയല്‍ച്ചെവി എന്നീ പത്തു മംഗളപുഷ്പങ്ങള്‍. സുമംഗലികള്‍ ദശപുഷ്പം ചൂടിയാല്‍ നെടുമാംഗല്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഓരോന്നിന്റെയും ദേവത ഓരോന്നും ചൂടിയാലുള്ള ഫലം എന്നിവ ഒരു തിരുവാതിരപ്പാട്ടില്‍ പ്രസ്താവിക്കുന്നുണ്ട്. കറുകയുടെ ദേവത…
Continue Reading