Archives for October, 2017 - Page 287

ദണ്ഡദേവന്‍

ശിവാംശഭൂതമായ ഒരു രോഗദേവത.ചീറുമ്പനാല്‍വരില്‍ ദണ്ഡദേവനും പെടും. വസൂരിദേവതയായ ചീറുമ്പയോടൊപ്പം സഹായത്തിനുവേണ്ടി ശ്രീപരമേശ്വരന്‍ ദണ്ഡദേവനെക്കൂടി അയച്ചുവത്രെ. ചീര്‍മക്കാവുകളില്‍ ദണ്ഡദേവന് ആരാധനയുണ്ട്. വണ്ണാന്മാര്‍ ഈ ദേവതയുടെ കോലംകെട്ടിയാടിവരുന്നു.  
Continue Reading

ദക്ഷിണ

കര്‍മസമാപനത്തില്‍ കര്‍മിക്കു ചെയ്യുന്ന ദാനം. പണം, വെറ്റില, അടയ്ക്ക തുടങ്ങിയവ പൂവും, നീരും കൂട്ടിയാണ് ദക്ഷിണ ചെയ്യുക.കര്‍മ്മദക്ഷിണ, തീര്‍ഥദക്ഷിണ, ക്ഷണദക്ഷിണ, ബ്രഹ്മദക്ഷിണ, അളിയദക്ഷിണ, അയലുപതിദക്ഷിണ എന്നിങ്ങനെ ദക്ഷിണയുടെ തരഭേദങ്ങള്‍. പൂജ, ഹോമം തുടങ്ങിയ കര്‍മ്മങ്ങള്‍ കഴിപ്പിച്ചാല്‍ ചെയ്യുന്നതാണ് കര്‍മ്മദക്ഷിണ. ക്ഷേത്രത്തില്‍നിന്നും പ്രസാദം…
Continue Reading

തിരണ്ടുകുളി

പെണ്‍കുട്ടികള്‍ ആദ്യമായി ഋതുവായാല്‍ നടത്തുന്ന ചടങ്ങുകളും അടിയന്തിരങ്ങളുണ്ട്. അതിനു തിരണ്ടുമങ്ങലം, തിരണ്ടുകല്യാണം എന്നീ പേരുകളാണ് പറയുക. പെണ്‍കുട്ടികളെ സംബന്ധിച്ച മുഖ്യകര്‍മ്മമാണ്. പാണന്‍, പുള്ളുവന്‍,വേലന്‍, മുക്കുവന്‍, കണിയാന്‍,കമ്മാളര്‍,പറയര്‍,പുലയര്‍,വിഷവര്‍, ഊരാളികള്‍, പളിയര്‍ കൊച്ചുവേലര്‍,മുതുവര്‍,മലങ്കുറവന്‍ തുടങ്ങിയ പല സമുദായക്കാര്‍ക്കിടയിലും തിരണ്ടുകല്യാണം പതിവുണ്ട്. ദേശഭേദവും സമുദായഭേദവും അനുസരിച്ച്…
Continue Reading

തിനക്കഞ്ഞി

അരിഭക്ഷണം വര്‍ജിക്കേണ്ട വ്രതങ്ങള്‍ക്ക് തിനക്കഞ്ഞി കഴിക്കാം. തെയ്യാട്ടത്തിന് നിശ്ചിതദിവസം മുന്‍പേ മുതല്‍ കോലം കെട്ടുന്നവര്‍ തിനക്കഞ്ഞികഴിച്ച് വ്രതമെടുക്കണം. ക്ഷീണം മാറാന്‍ തിനക്കഞ്ഞി ഉത്തമമാണ്.
Continue Reading

താളവൃത്തം

തെയ്യത്തിന്റെ തോറ്റങ്ങള്‍ക്കു പാടുന്ന തോറ്റംപാട്ടിന്റെ ഒരംഗം.ഒരുതരം പദ്യഖണ്ഡമാണ് താളവൃത്തം. തായിപ്പരദേവത,പുതിയഭഗവതി തുടങ്ങിയ ദേവതകളുടെ തോറ്റങ്ങളില്‍ 'താളവൃത്ത'മുണ്ട്.
Continue Reading

താളം

വാദ്യം,നൃത്തം,ഗീതം തുടങ്ങിയവയുടെ മാത്രാനിയമം (കാലത്തിന്റെയും നിയമം).ഉറച്ചുനില്‍ക്കുന്നത് എന്ന പദത്തിന്റെ അര്‍ത്ഥം 'കാലക്രിയാമാനം' ആണ് 'താള'മെന്ന് അരകോശത്തില്‍ പറയുന്നു.ലഘു,ദ്രുതം,ഗുരു,പ്‌ളുതം എന്നിവ ചേര്‍ന്ന ക്രിയകൊണ്ട് അളക്കപ്പെടുന്നതും ഗീതത്തിന്റെ അളവിനെ കുറിക്കുന്നതുമായ കാലമാനമാണ് ശാസ്ത്രവിധി.ശിവന്റെ ഊര്‍ധതാണ്ഡവത്തില്‍ 'തെഥ' എന്ന ശബ്ദത്തോടെ നൂപുരം പതിച്ചപ്പോള്‍ അത് താങ്ങാന്‍…
Continue Reading

താളമാലിക

അനേകം താളങ്ങള്‍ തുടര്‍ച്ചയായി പ്രയോഗിക്കുന്നതാണ് താളമാലിക. ഭാഷാഗാനങ്ങളില്‍ ഇത് ദുര്‍ലഭമായേ കാണാറുള്ളു,കുഞ്ചന്‍നമ്പ്യാര്‍ കിരാതം ഓട്ടന്‍തുള്ളലില്‍ ലക്ഷ്മി, കുംഭം,മര്‍മം, കുണ്ടനാച്ചി, ചമ്പ, പഞ്ചാരി,അടന്ത എന്നീ കേരളീയ താളങ്ങള്‍ (സപ്തതാളങ്ങള്‍) താളമാലികപോലെ പ്രയോഗിച്ച് പാട്ട് രചിച്ചിരിക്കുന്നു.
Continue Reading

താവടി

പടയണിയിലെ ഒരു നൃത്തവിശേഷം.താവടി തുളളല്‍. മെയ്‌വഴക്കം സിദ്ധിച്ചവരായിരിക്കും നൃത്തം ചെയ്യുന്നത്. താളബദ്ധമായ ചുവടുവെപ്പുകള്‍ താവടിതുള്ളലിന്റെ പ്രത്യേകതയാണ്.പാട്ടും കൊട്ടും അതിനുണ്ടാകും.പന്നത്താവടി, നേര്‍താവടി എന്ന് താവടി രണ്ടു പ്രകാരമുണ്ട്.
Continue Reading

താലിപ്പാള

പടയണി, കോലംതുള്ളല്‍ എന്നിവയിലെ 'കോല'ങ്ങള്‍ ധരിച്ചു തുള്ളുന്നവര്‍ക്ക് നെഞ്ചുമാലയും അരമാലയും മറ്റും ഉണ്ടാകും. നെഞ്ചിലണിയുന്ന അലങ്കാരമാണ് താലിപ്പാള.കോലമെഴുതുന്നതു പോലെ പാളയില്‍ ചിത്രീകരിച്ചാണ് മാറില്‍ ധരിക്കുക. അരയില്‍ ധരിക്കുന്നതിന് 'അരത്താലി' എന്നും പറയും.
Continue Reading