Archives for October, 2017 - Page 305
ചപ്‌ളാംകട്ട
താളംപിടിക്കാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം. ചെറിയ രണ്ടു മരക്കട്ടകള്‍ക്കിടയില്‍ കിലുങ്ങുന്ന ലോഹവളയമുണ്ടാകും. ഹരികഥാകാലക്ഷേപം, കഥാപ്രസംഗം തുടങ്ങിയവയ്ക്ക് ഇതു ഉപയോഗിക്കാറുണ്ട്.
ചന്ദ്രവളയം
കേരളത്തിലെ ഒരു പ്രാചീന ചര്‍മവാദ്യം. തെക്കന്‍ കേരളത്തില്‍ രാമകഥാപ്പാട്ട് അവതരിപ്പിച്ചിരുന്നത് ചന്ദ്രവളയം ഉപയോഗിച്ചാണ്.
ചന്ദ്രദര്‍ശനം
ഓരോ അമാവാസിക്കുശേഷവും ചന്ദ്രനെ ദര്‍ശിക്കുന്നതിന്റെ ഗുണദോഷഫലങ്ങള്‍ നോക്കാറുണ്ട്. ഓരോ ശുക്ലപക്ഷത്തിലുമുള്ള ആദ്യദര്‍ശനത്തിനാണ് ഫലം.
ചന്ദനക്കുടം നേര്‍ച്ച
മുസ്‌ളീംപള്ളികളില്‍ പലേടത്തും നടത്താറുള്ളത്. അലങ്കരിച്ച കുടത്തില്‍ ചന്ദനം നിറച്ച് ആനപ്പുറത്ത് എഴുന്നള്ളിച്ചുകൊണ്ടുവരികയാണ്. മുസ്‌ളീങ്ങളുടെ മതപരമായ ആചാരമല്ല ഇത്. എന്നാല്‍, ഹൈന്ദവസ്വാധീനമാണ് ഇതില്‍കാണുന്നത്. തിരുവനന്തപുരം ബീമാപള്ളിയില്‍ ചന്ദനക്കുടം നേര്‍ച്ച പ്രസിദ്ധമാണ്.
ചത്തോറൂട്ട്
പരേതാത്മാക്കളെ ഉദ്ദേശിച്ചുചെയ്യുന്ന പിതൃകര്‍മ്മം. അമാവാസിക്കാണ് ഇത് ചെയ്യുന്നത്.
ചട്ടത്തേക്കോലം
പടയണിയിലെ ഭീകരമായ ഒരു കോലം. ആയിരത്തൊന്ന് പാളകൊണ്ടാണ് ഇതുണ്ടാക്കുന്നത്. മുഖ്യപടയണി ദിവസമാണ് ഈ കോലം കെട്ടുന്നത്.
ചട്ടമുടി
തെയ്യം, തിറകള്‍ക്ക് ഉപയോഗിക്കുന്ന ഒരുതരം മുടി.
ചങ്ങഴി
ധാന്യം അളക്കുന്ന മരംകൊണ്ടുള്ള അളവുപാത്രം. ഇടങ്ങഴിക്കു തുല്യമാണിത്.
ചങ്ങലവട്ട
കൊണ്ടു നടക്കാവുന്ന ഒരുതരം വിളക്ക്. ഓടുകൊണ്ടോ പിച്ചളകൊണ്ടോ വെള്ളികൊണ്ടോ ഉണ്ടാക്കാം. തിരിയിട്ടു കത്തിക്കുന്നതിന്റെ മുന്നില്‍ ഒരു കൊടിവിളക്കും, എണ്ണ സൂക്ഷിക്കാന്‍ നടുവില്‍ ഒരു കുഴിയും, എണ്ണ കോരാന്‍ ചെറിയൊരു തുടവും, പിന്നില്‍ പിടിക്കാന്‍ ഒരു വാലും അടങ്ങിയതാണ് ചങ്ങലവട്ട.
ചക്ക്
കൊപ്ര, എള്ള് തുടങ്ങിയവ ആട്ടിയെടുക്കാനുള്ള ഒരു ഉപകരണം. പ്ളാവ് കൊണ്ടാണ് സാധാരണ ചക്ക് ഉണ്ടാക്കാറ്.
