Archives for October, 2017 - Page 306
ചക്കാല
l¡X¢it O´® o®Z¡d¢µ¢¶¤¾ ¨nV®. Bki¤¨T hb¬·¢k¡X® O´®
ചക്കാലനായര്‍
വാണിയസമുദായക്കരെയാണ് ചക്കാലനായര്‍ എന്നു വിളിക്കുന്നത്. 'കൊപ്പര' (കൊപ്ര) യും എള്ളും ആട്ടി എണ്ണയെടുക്കലും അതിന്റെ വില്പനയുമാണ് തൊഴില്‍. 'എണ്ണച്ചെട്ടിയാന്‍മാര്‍' എന്നും വിളിക്കുന്നു.
ചക്കാത്ത്
സക്കാത്ത്. ഇസ്‌ളാമികള്‍ ചെയ്യേണ്ട നിര്‍ബന്ധ ദാനകര്‍മ്മം. ശുദ്ധീകരണം, ദാനംമൂലം വളര്‍ച്ച എന്നീ അര്‍ത്ഥമാണ് സക്കാത്ത് എന്ന പദത്തിന്. വരുമാനത്തിന്റെ രണ്ടരശതമാനം സക്കാത്ത്് നല്‍കണം. ഇസ്‌ളാമികളുടെ അനുഷ്ഠാനങ്ങളില്‍ നമസ്‌ക്കാരം, നോമ്പ് എന്നിവ ശാരീരികവും സക്കാത്ത് സാമ്പത്തികവുമാണ്. വിശുദ്ധഖുറാനില്‍ പന്ത്രണ്ടു സൂക്തങ്ങളിലായി ഇതിനെപ്പറ്റി വിവരിക്കുന്നു.
ചക്കരക്കുടുമ
പണ്ടത്തെ ഒരുതരം കുടുമവയ്പ്. ഒരുപപ്പട വട്ടത്തില്‍ ശിരോമധ്യത്തില്‍ മുടി നിറുത്തി ചുറ്റും വടിച്ചുകളയുന്ന ശൈലി. കുടുമ ഒരു വശത്തുകെട്ടിവയ്ക്കും. ഈഴവര്‍, കമ്മാളര്‍, മുക്കുവര്‍ തുടങ്ങിയ സമുദായക്കാര്‍ ചക്കരക്കുടുമ വയ്ക്കുമായിരുന്നു.
ചക്കര
മധുരക്കള്ള് (ചക്കരക്കള്ള്) കുറുക്കി ഉണ്ടാക്കുന്നതാണ് ചക്കര. തെങ്ങിന്‍കള്ളും പനങ്കള്ളും ഇതിനായി ഉപയോഗിക്കും. തീയര്‍ തുടങ്ങിയ സമുദായങ്ങള്‍ക്കിടയിലാണ് ഇതിന്റെ നിര്‍മ്മാണം.
ചക്കപ്പപ്പടം
h¥·O´¨J¡Ù® DÙ¡´¤¼ d¸T«. O´µ¤q Aj¢º® D¸¤« hºq¤« ©Ot·® ©ll¢µ® Aj¨µT¤´¤«. AY¢v l×vh¤qJ® ¨d¡T¢i¤« F¾¤« ©Ot·¤ J¤ri®´¤«. d¢¼£T® Cki¢©k¡ d¡ii¢©k¡ dj·¢ ¨li¢k·¢¶® DX´¤«. DªX¢c¤« O¡i´® JT¢i¡i¤« O´¸¸T« Dd©i¡L¢´¡s¤Ù®.
ചക്കകൊറയ്ക്കല്‍
കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ വൈരജാതന്‍ ക്ഷേത്രം, ഉദിന്തൂര്‍ കുലോം എന്നിവിടങ്ങളില്‍ പാട്ടുത്സവത്തിന്റെ ഭാഗമായി നടന്നുവന്ന ചടങ്ങ്. ക്ഷേത്രനടയില്‍ ഒരു ചക്ക കെട്ടിത്തൂക്കിയിരിക്കും. പാരമ്പര്യ വെളിച്ചപ്പാടായ മനിയേരിനായര്‍ വാളെടുത്ത് ആ ചക്കവെട്ടും. വെട്ടിയ ചക്ക അവിടെത്തന്നെ തൂങ്ങിനില്‍ക്കും, വീഴില്ല എന്നാണ് വിശ്വാസം.
ഓസകാണല്‍
'ഓശകാണുക' എന്നും പറയും. ഒരുതരം ഓശാര (ഉപചാരം) മാണിത്. ഉത്തരകേരളത്തിലെ ബ്രാഹ്മണരുടെയിടയില്‍ വേളിക്കുശേഷമുള്ള 'പത്താംവേളി' കഴിഞ്ഞാല്‍ നടത്തുന്ന ചടങ്ങ്. ഉച്ചഭക്ഷണത്തിനുശേഷം വധൂവരന്‍മാരെ വിളക്കും ആവണപ്പലകയും വച്ചിരുത്തി, ബന്ധുമിത്രാദികള്‍ പൊന്നും പണവും പൊലിക്കുന്നു.
ഓവ്
വെള്ളവും മറ്റും പുറത്തേക്ക് ഒഴുകിപേ്പാകുന്നതിന് ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഉണ്ടാക്കുന്നതാണ് ഓവ്. ക്ഷേത്രങ്ങളില്‍ പ്രാസാദത്തിന്റെ വടക്കോട്ടേക്കാണ് 'ഓവ്' വയ്ക്കുന്നത്.
ഓലവായന
പുള്ളുപീഡ, പക്ഷിപീഡ, പുള്ളുവക്കൂട്ട്, പുള്ളേറ്, പുള്ളുനോക്ക് തുടങ്ങിയ ബാലപീഡകള്‍ക്കുള്ള മാന്ത്രിക കര്‍മ്മങ്ങള്‍ക്ക് വണ്ണാന്‍മാരും പുള്ളുവന്‍മാരും ഓലവായന നടത്തും. ചില മാന്ത്രികവിഷയങ്ങള്‍ എഴുതിയ താളിയോലകളാണ് ഓല.
