Archives for October, 2017 - Page 307

ഓലപേ്പാതി

കോഴിക്കോട് ജില്ലയില്‍ വസിക്കുന്ന പുലയര്‍, പറയര്‍ എന്നിവര്‍ തെയ്യാട്ട് എന്ന ഗര്‍ഭ ബലികര്‍മ്മത്തോടനുബന്ധിച്ച് കെട്ടിയാടുന്ന കോലം. ഒടുവിലാണ് ഓലപ്പോതിയുടെ പുറപ്പാട്.
Continue Reading

ഓലച്ചൂട്ട്‌

തെങ്ങിന്റെയോ കവുങ്ങിന്റെയോ ഓല (പട്ട) ഓരോ പിടിയായി കെട്ടിയത്. ഗ്രാമപ്രദേശങ്ങളില്‍ രാത്രികാലത്ത് വഴി നടക്കുമ്പോള്‍ ഓലച്ചൂട്ട് കത്തിക്കും. ചില നാടന്‍കലകള്‍ അവതരിപ്പിക്കുന്നത് ഓലച്ചൂട്ടിന്റെ വെളിച്ചത്തിലാണ്.
Continue Reading

ഓലക്കുട

പനയോല (കുടപ്പന), മുള മുതലായവകൊണ്ട് കെട്ടിയുണ്ടാക്കുന്ന കുട. ദേശം, സമുദായം, തൊഴില്‍, ആചാരം തുടങ്ങിവയെ അടിസ്ഥാനമാക്കി കുടകള്‍ക്ക് തരഭേദമുണ്ട്. പദവിയനുസരിച്ച് രാജാക്കന്‍മാര്‍ നല്‍കുന്ന കുടയാണ് 'നെടിയകുട'. കേരളബ്രാഹ്മണര്‍ ഉപയോഗിച്ചിരുന്ന കുട 'മനക്കുട.' അന്തര്‍ജനങ്ങള്‍ ഉപയോഗിച്ചിരുന്നത് 'മറക്കുട.' കന്യകമാര്‍ എടുക്കുന്ന ഓലക്കുടകളാണ് 'കന്യാക്കുടകള്‍'.…
Continue Reading

ഓലക്കിണ്ണം

ഒരുനാടന്‍ വാദ്യോപകരണം. നേരിയ ഓട്ടുകിണ്ണമാണിത്. ബ്രാഹ്മണിപ്പാട്ട്, സര്‍പ്പംതുള്ളല്‍ എന്നിവയ്ക്ക് താളവാദ്യമായി ഉപയോഗിക്കുന്നു.
Continue Reading

ഓതിരം

കളരിപ്പയറ്റിലെ ഒരു സങ്കേതം. ഓടി, ചരിഞ്ഞ്, വണ്ടിച്ചക്രം പോലെ കൈകുത്തിയും കാല്‍കുത്തിയും തിരിയുകയാണ് പ്രത്യേകത. ആയുധപ്രയോഗത്തില്‍ ശരീരത്തില്‍ പ്രഹരമേല്പിക്കാനുള്ള സ്ഥാനങ്ങളിലൊന്നാണ് ഓതിരം. 'പകിരി തിരിഞ്ഞങ്ങു വെട്ടി ചന്തു തച്ചോളി ഓതിരം വെട്ടുവെട്ടി'. ആയോധനമുറകളില്‍ ഒന്നായ 'ഓതിരം' പതിനെട്ടഭ്യാസങ്ങളില്‍ ആദ്യത്തേതാണ്.
Continue Reading

ഓണേശ്വരന്‍

ചിങ്ങമാസത്തിലെ ഉത്രാടം, തിരുവോണം നാളുകളില്‍ വീടുതോറും കയറിയിറങ്ങുന്ന ഓണേശ്വരന്‍ മഹാബലിയുടെ സങ്കല്പത്തിലുള്ളതാണ്. ഓലക്കുട പിടിച്ച് മണികൊട്ടിക്കൊണ്ടാണ് വരവ്. കുരുത്തോല കൊണ്ട് ഓലക്കുട അലങ്കരിച്ചിരിക്കും. തലയില്‍ പ്രത്യേക 'മുടി' ധരിക്കും. താടിയും വച്ചുകെട്ടും. പ്രത്യേകതരം ഉടുപ്പും ആഭരണവുമണിയും. കോഴിക്കോട് ജില്ലയിലെ പാണരാണ് ഓണപ്പൊട്ടന്‍…
Continue Reading

ഓണവില്ല്‌

ഓണക്കാലത്ത് കൊട്ടിക്കളിക്കാന്‍ ഉപയോഗിച്ചിരുന്ന വില്ല്. തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ തിരുവോണത്തിന് വര്‍ണാഭമായ ഓണവില്ല് ചാര്‍ത്തുന്ന ചടങ്ങുണ്ട്.
Continue Reading