Archives for October, 2017 - Page 308
ഓണമ്പള്ളി സമ്പ്രദായം
കേരളത്തിലെ കളരിയഭ്യാസമുറകളില്‍ ഒന്ന്. 'ദ്രോണമ്പള്ളി' എന്ന പദമാണ് ഓണമ്പള്ളിയായത്. ഉടുപ്പിയില്‍ നിന്ന് അമ്പലപ്പുഴയില്‍ വന്നുചേര്‍ന്ന പോറ്റിയാണ് ഓണമ്പള്ളി. ആയുധവിദ്യയില്‍ ഗുരുസ്ഥാനമുള്ളതിനാല്‍ ഓണമ്പള്ളി നായ്ക്കര്‍ എന്ന പേരു ലഭിച്ചു. കുഞ്ചന്‍നമ്പ്യാരുടെ ഒരു ഗുരുവായിരുന്നു എന്നും വിശ്വാസമുണ്ട്.
ഓണംതുള്ളല്‍
ദക്ഷിണകേരളത്തില്‍ നടപ്പുള്ള കലാവിശേഷം. വേലസമുദായക്കാരുടെ തുള്ളലായതിനാല്‍ വേലന്‍ തുള്ളല്‍ എന്നും പറയും. രണ്ടുസ്ത്രീകളാണ് തുള്ളുന്നത്. തലയില്‍ പ്രത്യേകതരം കിരീടം ധരിക്കും.
ഓണംകളി
ഒരുതരം എണ്ണല്കളിയാണ്. കുട്ടികളുടെ വിരലുകള്‍ മടക്കിക്കളിക്കുന്ന വിനോദം. ചെറുവിരല്‍ മുതല്‍ പെരുവിരല്‍ വരെ മടക്കും.
ഓണപ്പൊട്ടന്
hkf¡s¢¨k d¡Xuh¡t H¡X´¡k·® glc«©Y¡s¤« ¨O¼® BT¤¼ ¨Yà«. Dj¢i¡T¡·Y¤¨J¡Ù¡i¢j¢´X« Cª ©dj®.
ഓണത്താറ്
ഓണത്തപ്പ (മഹാബലി) ന്റെ സങ്കല്പത്തിലുള്ള ഒരു നാട്ടുദൈവം. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം നാളുകളില്‍ ഭവനങ്ങള്‍ തോറും വണ്ണാന്‍മാര്‍ ചെന്ന് 'ഓണത്താറ്' എന്ന തെയ്യം കെട്ടിയാടുന്നു.
ഓണത്തല്ല്
തിരുവോണനാളില്‍ പണ്ടുണ്ടായിരുന്ന വിനോദ സമരം. 'ഓണപ്പട' എന്നും പേരുണ്ട്. കര്‍ക്കടകമാസത്തില്‍ കളരിയഭ്യാസം കഴിഞ്ഞാല്‍ ചിങ്ങത്തില്‍ പ്രായോഗികവൈദദ്ധ്യം കാണിക്കാനുള്ള അവസരമാണ്. നാടുവാഴികള്‍ ഈ സമരകലയെ പ്രോത്‌സാഹിപ്പിച്ചു.
ഓണക്കാഴ്ച
പണ്ടുണ്ടായിരുന്ന ഉപചാരപരമായ ഒരു സമ്പ്രദായം. ഓണത്തിന് കുടിയാന്‍മാര്‍ (പാട്ടക്കാര്‍) ജന്മിമാര്‍ക്ക് തിരുമുല്‍ക്കാഴ്ചയായി ഏത്തക്കുലയും മറ്റു വിഭവങ്ങളും സമര്‍പ്പിച്ചിരുന്നു. കാഴ്ച വയ്ക്കുന്നവര്‍ക്ക് ജന്മിമാര്‍ സമ്മാനങ്ങളും നല്‍കിയിരുന്നു. ഇന്ന് ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ ഓണക്കാഴ്ച നിലനില്‍ക്കുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിലേക്ക് എല്ലാ ഓണത്തിനും കാണിക്കാര്‍ ഇതുപോലെ…
ഓട്ടട
മധുരമുള്ള ഒരുതരം അട. അരിപ്പൊടി വറുത്തുകുഴച്ച് ഇലയില്‍ പരത്തും. അതില്‍ വെല്ലവും തേങ്ങയും വച്ച് ഇലപൊതിഞ്ഞ് വേവിച്ചെടുക്കുന്നതാണ് ഓട്ടട.
ഓടന്‍മാര്‍
പാരമ്പര്യവഴിക്ക് ഓടുനിര്‍മ്മാണം നടത്തിയിരുന്നവര്‍. നായന്‍മാരില്‍ ഒരുവിഭാഗമാണ് ഇതുചെയ്തിരുന്നത്. ഇവരെ 'ഓടത്തുനായര്‍' എന്നും വിളിച്ചിരുന്നു.
ഓച്ചിറക്കളി
കൊല്ലം കരുനാഗപ്പള്ളി താലൂക്കിലെ കൃഷ്ണപുരം വില്ലേജില്‍പ്പെട്ട ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ വൃശ്ചികമാസം ഒന്നാം തീയതി മുതല്‍ പന്ത്രണ്ടാം തീയതിവരെ നടക്കുന്ന 'പന്ത്രണ്ട് വിളക്കും' മിഥുനം ഒന്നും രണ്ടും തീയതികളില്‍ നടക്കുന്ന 'ഓച്ചിറക്കളി' യും പ്രശസ്തമാണ്. ഓച്ചിറക്കളി പഴയകാല സൈനിക പരിശീലനങ്ങളുടെയും യുദ്ധങ്ങളുടെയും സ്മരണ…
