Archives for October, 2017 - Page 309

ഒറ്റി

ഭൂവുടമ തന്റെ അധികാരത്തില്‍പ്പെട്ട ഭൂമി മറ്റൊരാള്‍ക്ക് പണയം വയ്ക്കുന്നതാണ് ഒറ്റി. അതിനുചെയ്യേണ്ട രേഖയാണ് ഒറ്റിക്കരണം. ഇതുവഴി ഭൂവുടമയ്ക്ക് സ്വത്തിലുള്ള അവകാശം പൂര്‍ണമായി നഷ്ടപ്പെടില്ല.
Continue Reading

ഒറ്റമൂലി

രോഗശമനത്തിന് പ്രയോഗിക്കുന്ന ഫലപ്രദമായ ഒറ്റ മരുന്ന്. ഏകമൂലി എന്നും പറയും. പലമരുന്നുകളും ചേര്‍ത്താണ് സാധാരണ ഔഷധങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍, ചില നാടന്‍ വൈദ്യന്മാര്‍ ഒറ്റമൂലി പ്രയോഗിക്കുന്നു.
Continue Reading

ഒറ്റമുലച്ചി

ചിലപ്പതികാരത്തിലെ നായികയായ കണ്ണകിയുടെ സങ്കല്പത്തിലുള്ള ദേവത. ഒരു മുല പറിച്ചെറിഞ്ഞു എന്നതില്‍ നിന്നാണ് ഒറ്റമുലച്ചി എന്നു പേര്.
Continue Reading

ഒഴിമുറി

'ഒഴുമുറി' എന്ന് വടക്കന്‍ പ്രയോഗം. ഒഴിമുറിവയ്ക്കുകയെന്നാല്‍ തിരിച്ചേല്പിക്കുക എന്നാണ് അര്‍ത്ഥം. ജന്മി-കുടിയാന്‍ വ്യവസ്ഥയിലുണ്ടായ ഒരു പ്രമാണരീതി. ഭൂസ്വത്ത് കൃഷിചെയ്യാന്‍ ഉടമ കുടിയാനെ ഏല്പിച്ചുകഴിഞ്ഞാല്‍ ചിലപ്പോള്‍ തിരികെ ചോദിച്ചെന്നുവരാം. കുടിയാന്‍മാരോട് സ്വത്ത് തിരികെ തരാന്‍ ആവശ്യപ്പെടുമ്പോള്‍ കുടിയാന്‍ പ്രമാണം എഴുതിക്കൊടുക്കണം. ഇതാണ് ഒഴിമുറി…
Continue Reading

ഒസ്യത്ത്‌

മരണപത്രിക. ഒരാള്‍ തന്റെ കാലശേഷം സ്വത്തുക്കള്‍ ആര്‍ക്കുനല്‍കണമെന്ന് തീരുമാനിച്ച് മുന്‍കൂട്ടി എഴുതിവയ്ക്കുന്ന രേഖ. ആ രേഖ പ്രകാരം സ്വത്ത് ആര്‍ക്ക് ലഭിക്കുന്നുവോ അയാളാണ് ഒസ്യത്തുകാരന്‍.
Continue Reading

ഒലമ്പ

ചെങ്കല്ലുകൊണ്ട് ആലയങ്ങള്‍ ഉണ്ടാക്കുമ്പോള്‍ കല്ലുകളുടെ തുലനം നോക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം. തുടി, നൂല്, ഒലമ്പ എന്നിവയടങ്ങുന്നത്. തെക്കന്‍ജില്ലകളില്‍ 'ഗുണ്ടും നൂലും' എന്ന് പറയുന്നു.
Continue Reading

ഒരിക്കല്‍

ഒരിക്കലൂണ്. ഒരു നേരം മാത്രം ഭക്ഷണംകഴിച്ചുള്ള വ്രതാനുഷ്ഠാനം. തിരുവോണം, ഷഷ്ഠി, കറുത്തവാവ്, അഷ്ടമി രോഹിണി തുടങ്ങിയ പുണ്യദിനങ്ങളിലാണ് ഒരിക്കലുണ്ണാറുള്ളത്.
Continue Reading