Archives for October, 2017 - Page 310

ഒപ്പാരി

മരണാനന്തരമുള്ള വിലാപപ്പാട്ട്. മരിച്ചയാളുടെ മഹിമകളെ പുകഴ്ത്തിപ്പാടുകയാണ്. സ്ത്രീകള്‍ സംഘംചേര്‍ന്ന് നെഞ്ചത്തടിച്ചുകൊണ്ട് പാടുന്നതാണിത്. തെക്കന്‍ കേരളത്തില്‍ ഇതിനായി കൂലിക്ക് ആളെ കിട്ടും.
Continue Reading

ആരോമല്‍ച്ചേകോന്‍

വടക്കന്‍പാട്ടിലെ കണ്ണപ്പന്‍ ചേകോന്റെ മൂത്തമകന്‍. ഉണ്ണിയാര്‍ച്ച ആരോമലിന്റെ അനുജത്തിയാണ്. അനുജന്‍ ഉണ്ണികൃഷ്ണന്‍. ആലത്തൂര്‍ വീട്ടിലെ കുഞ്ഞുണ്ണീലിയെയാണ് ആരോമല്‍ കല്യാണം കഴിച്ചത്. കണ്ണപ്പനുണ്ണി അതിലുണ്ടായ മകനാണ്. ആരോമല്‍ പകിടകളി പഠിക്കാന്‍ അമ്മാവന്റെ വീട്ടില്‍ ചെന്നു. അമ്മാവന്റെ മകളായ തുമ്പോലാര്‍ച്ചയുമായി ബന്ധപ്പെട്ടു. തുമ്പോലാര്‍ച്ച ഗര്‍ഭവതിയായി.…
Continue Reading

അനുഷ്ഠാനം

ശാസ്ത്രവിഹിതപ്രകാരമോ പാരമ്പര്യവിശ്വാസമനുസരിച്ചോ ചെയ്തുപോരുന്ന കര്‍മ്മങ്ങളാണ് അനുഷ്ഠാനങ്ങള്‍. വ്യക്തികളെ ഏകീകരിക്കാനും നിശ്ചിത രൂപഭാവം കൈവരുത്താനും അവ സഹായിക്കുന്നു. ഒരുകര്‍മ്മം കൊണ്ട് ഉദ്ദിഷ്ട ഫലസിദ്ധി ഉണ്ടായാല്‍ അതു വീണ്ടും വീണ്ടും ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കും. അങ്ങനെ ആവര്‍ത്തനത്തിലൂടെ  അതൊരു അനുഷ്ഠാനമായിത്തീരും. വിശ്വാസവും സങ്കല്പവുമാണ് അനുഷ്ഠാനങ്ങളുടെ…
Continue Reading

ഒടിയന്‍മാര്‍

ദുര്‍മന്ത്രവാദപരമായ ക്ഷുദ്രകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍. ഗിരിവര്‍ഗ്ഗക്കാരില്‍ മിക്ക വിഭാഗക്കാരിലും ഒടിയന്‍മാരുണ്ട്. അടിയന്‍, കുറിച്യര്‍, പാണന്‍, പണിയന്‍, കുറവന്‍ തുടങ്ങിയവരൊക്കെ ഒടിവിദ്യ പാരമ്പര്യ തൊഴിലാക്കിയവരാണ്. എന്തു നീചകര്‍മ്മവും ചെയ്യാന്‍ മടിയില്ലാത്തവരായതിനാല്‍ സമൂഹം ഒടിയന്‍മാരെ ഭയപ്പെട്ടിരുന്നു.
Continue Reading

ഒടികുത്തല്‍

നിരോധനചിഹ്‌നം. ഏതെങ്കിലും ചെറിയ കമ്പോടുകൂടിയ തോല് (ഇല) യാണ് ഒടികുത്താന്‍ ഉപയോഗിക്കുന്നത്. വാരവും പാട്ടവും കൊടുക്കാതിരുന്നാല്‍, അതു വസൂലാക്കാന്‍ ജന്മികള്‍ പണ്ട് കൃഷി സ്ഥലത്ത് തോലുകെട്ടുമായിരുന്നു. ഒടികുത്തിയാല്‍ കൃഷിക്കാര്‍ അവിടെ പ്രവേശിച്ച് വിളവെടുക്കരുത്. സര്‍ക്കാരിന് നികുതി കൊടുക്കാനുണ്ടെങ്കിലും ഇങ്ങനെ ഒടികുത്താറുണ്ട്.
Continue Reading

ഏറ്റ്‌

തെങ്ങിലേറി കള്ളെടുക്കല്‍. ചെത്ത്. കള്ളെടുക്കുന്ന തെങ്ങുകളെ 'ഏറ്റുതൈ' എന്നും ചെത്തുകാരനെ ഏറ്റുകാരന്‍ എന്നും പറയും. ചെത്തുകത്തിയാണ് ഏറ്റുകത്തി.
Continue Reading

ഏറുമാടം

വലിയ മരത്തിന്റെ മുകളില്‍ കെട്ടിയുണ്ടാക്കുന്ന പുര. ഗിരിവര്‍ഗ്ഗക്കാരില്‍ പലരും ഏറുമാടം പണിയും. വന്യജീവികളില്‍ നിന്ന് രക്ഷപ്പെടാനും അവയെ സൗകര്യപൂര്‍വം അമ്പെയ്തു പിടിക്കുവാനുമാണ് ഇവ പ്രയോജനപ്പെടുക. വിളവുകള്‍ക്കുള്ള കാവല്‍പ്പുരയുമാണ് ഏറുമാടം.
Continue Reading