Archives for October, 2017 - Page 311

ഏഴരശ്ശനി

ജാതകത്തിലെ ഒരു ദശ. പന്ത്രണ്ട്, ജന്മം, രണ്ട് എന്നീ രാശിയില്‍ ശനി ഇരിക്കാന്‍ ഏഴരവര്‍ഷമെടുക്കും. ഒരു രാശിയില്‍ രണ്ടരവര്‍ഷമാണ് ശനി നില്‍ക്കുക. അതിനാല്‍ ഏഴരവര്‍ഷം തുടര്‍ച്ചയായി ശനിയുടെ പിഴയുണ്ടാകുന്നു. സ്ഥാനചലനം, അപമാനം, ധനനഷ്ടം, സ്വജനവിരോധം, കാര്യതടസ്‌സം, അന്യദേശവാസം തുടങ്ങിയവ ഏഴരശനിയുടെ ഫലങ്ങളായി…
Continue Reading

ഏത്തമുട്ട്‌

ഏത്തമിടല്‍ എന്നും പറയും. കാലുകള്‍ പിണച്ച് വലതുകൈകൊണ്ട് ഇടതുചെവിയും ഇടതുകൈകൊണ്ട് വലതുചെവിയും പിടിച്ച് തല വണങ്ങുകയാണ് അതിന്റെ സ്വഭാവം. ഏത്തമിടല്‍ ഒരു വന്ദനമാണ്. ചിലേടത്ത് ശിക്ഷയും. ഗണപതിക്കും ഏത്തമിടും. പഠിക്കാത്ത കുട്ടികളെക്കൊണ്ട് ഗുരുക്കന്‍മാര്‍ ഏത്തമിടീക്കും. കൊവിഡ് കാലത്ത് ഒരു പൊലീസ് ഓഫീസര്‍…
Continue Reading

ഏടാകൂടം

പ്രാചീനകാലത്തെ ഒരു കളിക്കോപ്പ്. ആറു ചതുരക്കട്ടകളോടുകൂടിയതാണ് ഇത്. അഴിച്ചുമാറ്റിയാല്‍ പെട്ടെന്ന് കൂട്ടിച്ചേര്‍ക്കാന്‍ പ്രയാസമുണ്ടാകും. അതിനാലാണ് 'ഏടാകൂടം' എന്നുപേരുവന്നത്.
Continue Reading

ഏകാദശിവ്രതം

ഹിന്ദുക്കളുടെ വ്രതാനുഷ്ഠാനങ്ങളില്‍ ഒന്ന്. വൈഷ്ണവ ഭക്തരാണ് ഇതനുഷ്ഠിക്കുന്നത്. അരിഭക്ഷണം അരുത്. ചാമയരിയാണ് പ്രായേണ ഉപയോഗിക്കുന്നത്. ചിലര്‍ ഒന്നും ഭക്ഷിക്കാതെ ശുദ്ധോപവാസം ചെയ്യുന്നു. ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍, പ്രത്യേകിച്ച് ഗുരുവായൂരില്‍ ഏകാദശി പ്രസിദ്ധമാണ്. ഗുരുവായൂരില്‍ കൊടിയേറ്റവും ആനയോട്ടവും കുംഭമാസത്തിലെ ഏകാദശിക്കാണ്.
Continue Reading