Archives for October, 2017 - Page 312
എഴുത്താണി
നാരായം. താളിയോലയില്‍ എഴുതാന്‍ എഴുത്താണിയാണ് ഉപയോഗിച്ചിരുന്നത്. ഇരുമ്പെഴുത്താണിയാണ് സര്‍വ്വസാധാരണം. തമ്പുരാക്കന്‍മാരും മറ്റും പൊന്നെഴുത്താണിയും ഉപയോഗിച്ചിരുന്നു.
എരിശേ്ശരി
ഒരുതരം കറി. ചേന, കായ, കടലപ്പരിപ്പ് എന്നിവകൊണ്ട് ഉണ്ടാക്കും. ചക്ക, മത്തങ്ങ എന്നിവകൊണ്ടും എരിശേ്ശരി ഉണ്ടാക്കും. കുരുമുളകുപൊടിയാണ് എരിവിനു ചേര്‍ക്കുന്നത്.
എരിപൊരി ദോഷം
കണേ്ണറ്റുമന്ത്രവാദത്തിനും മറ്റുമാന്ത്രിക കര്‍മ്മങ്ങള്‍ക്കും ഉത്തരകേരളത്തിലെ മലയര്‍ പാടാറുള്ള ഒരു മന്ത്രവാദപ്പാട്ട്.
എണ്ണമന്ത്രം
മലയികളും പുള്ളുവത്തികളും ഔഷധമായി എണ്ണ ജപിച്ചു കൊടുക്കുന്നു. മന്ത്രം ജപിച്ച് അരിമണികള്‍ എണ്ണയിലിട്ട് ഊതുകയാണ് സമ്പ്രദായം.
എട്ടുനൊയ്മ്പ്
ക്രിസ്ത്യാനികളുടെ ഒരു ഉപവാസവ്രതം. സെപ്തംബര്‍ ഒന്നിന് ആരംഭിച്ച് എട്ടിന് അവസാനിക്കുന്നു.
എട്ടങ്ങാടി
ആതിരവ്രതത്തില്‍ തയ്യാറാക്കുന്ന ഒരുതരം പുഴുക്ക്. ചേമ്പ്, ചേന, കാച്ചില്‍, കായ, തുവര തുടങ്ങിയവ കൊണ്ടാണ് ഈ നിവേദ്യസാധനം ഉണ്ടാക്കുന്നത്. എട്ടുസാധനങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതിനാലാണ് ഈ പേര്.
എടം
ഇടം. ഇടവാഴ്ചക്കാരുടെ (സാമന്തന്‍മാരുടെ) ഭവനം. കരക്കാട്ടിടം, കനകത്തിടം, വെള്ളൂരിടം തുടങ്ങിയവ ഉത്തരകേരളത്തിലെ സാമന്തന്‍ നമ്പ്യാന്‍മാരുടെ ഇടമാണ്. ഇടങ്ങളിലെ കാരണവരെ 'എടത്തിലച്ചന്‍' എന്നുവിളിക്കും.
എകിറ്
ദംഷ്ട്രം, രൗദ്രഭാവം കൈവരുത്തുന്ന ഒരു ചമയം. വെള്ളികൊണ്ട് നിര്‍മ്മിക്കുന്ന എകിറ് ചന്ദ്രക്കലയുടെ ആകൃതിയില്‍ കാണത്തക്കവിധം വായില്‍ ഇരുവശവും ഘടിപ്പിക്കും. തെയ്യം, തിറ, മുടിയേറ്റ് എന്നിവയില്‍ ഭദ്രകാളിക്ക് എകിറ് ഉണ്ടാകും. ആസുരഭാവം കൈവരുത്താന്‍ കഥകളിയിലും ഉപയോഗിക്കും.
ഊരായ്മ
ഊരാണ്മ എന്നും പറയും. ഉടമസ്ഥാവകാശം, ഭരണാധികാരം എന്നൊക്കെ അര്‍ഥം.
ഊട്ടുപുര
അന്നദാനം നടത്തുന്ന സ്ഥലം. ക്ഷേത്രങ്ങള്‍, കോവിലകങ്ങള്‍, സംബന്ധഗൃഹങ്ങള് എന്നിവിടങ്ങളില്‍ ഊട്ടുപുരകളുണ്ട്.
