Archives for October, 2017 - Page 313

ഊട്ട്‌

കാവുകളിലും ക്ഷേത്രങ്ങളിലും നടത്തുന്ന അടിയന്തരങ്ങള്‍. ഇതു ഉത്‌സവത്തിന്റെ ഭാഗമാണ്. കാളിയൂട്ട്, ആണ്ടിയൂട്ട് എന്നിങ്ങനെ ചില കലാരൂപങ്ങളുമുണ്ട്. ചില ബലികര്‍മ്മങ്ങളെയും ദാനകര്‍മ്മങ്ങളെയും അങ്ങനെ പറയുന്നു. കാലിച്ചന്തൂട്ട്, ബലിയൂട്ട്, ശ്രാദ്ധമൂട്ട്, വാവൂട്ട്, കാലുകഴുകിച്ചൂട്ട് തുടങ്ങിയ പലതരം ഊട്ടുകളുണ്ട്.
Continue Reading

ഉറൂസ്‌

മുസ്ലീങ്ങളുടെ അനുഷ്ഠാന പ്രധാനമായ ഒരാഘോഷം. പരേതരായ മതസന്ന്യാസിമാരുടെ സ്മരണാര്‍ത്ഥമാണ് ഉറൂസ് നേര്‍ച്ച നടത്തുന്നത്. ചന്ദനക്കുടം വരവ് ഉറൂസിന്റെ ഒരു ഭാഗമാണ്. തിരുവനന്തപുരം ബീമാപള്ളിയിലെ ഉറൂസ് പ്രസിദ്ധമാണ്.
Continue Reading

ഉറുമി

ഇരുതലമൂര്‍ച്ചയുള്ളതും വളരെ നീണ്ടതും ഉറപ്പേറിയതും ഉലയുന്നതുമായ ആയുധം. ഉരുക്കുകൊണ്ടാണ് ഇതുണ്ടാക്കുന്നത്. ഉറുമിപ്പയറ്റ് അങ്കത്താരിയിലെ ഒരു അഭ്യാസമുറയാണ്.
Continue Reading

ഉറുക്ക്‌

അരയില്‍ കെട്ടുന്ന മാന്ത്രിക ഏലസ്. ബാധോപദ്രവങ്ങളില്‍ നിന്ന് ശരീരത്തെ രക്ഷിക്കുന്നതിനാല്‍ 'രക്ഷ' എന്നും പറയും. വെള്ളികൊണ്ടോ, സ്വര്‍ണ്ണംകൊണ്ടോ ചെമ്പുകൊണ്ടോ ഉറുക്ക് ഉണ്ടാക്കും. അത് ഒരു കൂടാണ്. തന്ത്രമന്ത്രാദികള്‍ എഴുതിയ തകിടോ മാന്ത്രികൗഷധമോ അതിനുള്ളില്‍ നിറയ്ക്കും. വശീകരണം, ആകര്‍ഷണം, ശത്രുനാശം, രോഗനിവാരണം തുടങ്ങിയവയ്ക്ക്…
Continue Reading

ഉറി

കലം തുടങ്ങിയ പാത്രങ്ങള്‍ തൂക്കിയിടാന്‍ കയറുകൊണ്ട് അടുക്കളയില്‍ മെനഞ്ഞുകെട്ടുന്ന ഉറി. കുട്ടികള്‍ എടുത്തുകളയാതെയും ഉറുമ്പ് മുതലായവ കയറാതെയും ഭക്ഷണസാധനങ്ങള്‍ ഭദ്രമായി സൂക്ഷിക്കാന്‍ കഴിയും. മോര്, പാല്‍, തൈര്, വെണ്ണ മുതലായവ ഉറിയില്‍ സൂക്ഷിക്കുന്ന പതിവുണ്ട്. ശ്രീകൃഷ്ണന്റെ ബാല്യകാല പുരാവൃത്തവുമായി ഉറിക്കുള്ള ബന്ധം…
Continue Reading

ഉഴിഞ്ഞുകളയല്‍

മന്ത്രവാദപരമായ ഒരു ബലികര്‍മ്മം. ഭൂതപ്രേത പിശാചുക്കളും മറ്റു ദുര്‍ദേവതകളും ബാധിച്ചിട്ടുണ്ടെന്നു തോന്നിയാല്‍ ചെയ്യുന്നത്.
Continue Reading

ഉഴിച്ചല്‍

ബാധോപദ്രവശാന്തിക്കും മറ്റും ചെയ്യുന്ന ഒരു മാന്ത്രിക കര്‍മ്മം. തിരിയുഴിച്ചില്‍, അരിയുഴിച്ചില്‍, കുരുതിയുഴിച്ചില്‍, പന്തം ഉഴിച്ചില്‍, തോലുരിച്ചില്‍ എന്നിങ്ങനെ പലതരം ഉഴിച്ചിലുകളുണ്ട്.
Continue Reading

ഉരുള്‍നേര്‍ച്ച

ഒരു പ്രാര്‍ത്ഥനാമുറ. ഉദ്ദിഷ്ടകാര്യസാധ്യത്തിന് ദേവാലയത്തിലെ വഴിയിലൂടെ ഉരുണ്ട് പ്രവേശനകവാടത്തിലെത്തും. ചില പള്ളികളിലും ഇത്തരം നേര്‍ച്ചകളുണ്ട്.
Continue Reading

ഉരുളികമഴ്ത്ത്‌

മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ ഒരു വഴിപാട്. സന്താനലബ്ധിക്കുള്ളതാണ്. കമഴ്ത്തിയ ഉരുളിക്കുള്ളില്‍ സര്‍പ്പം ധ്യാനിച്ചിരിക്കുമെന്നാണ് വിശ്വാസം. അതിനാല്‍ സന്താനലാഭമുണ്ടായാലുടന്‍ 'ഉരുളിമലര്‍ത്തുക'യും വേണം.
Continue Reading

ഉരുളി

ഓടുകൊണ്ടോ പിച്ചളകൊണ്ടോ വെള്ളികൊണ്ടോ വാര്‍ത്തുണ്ടാക്കുന്ന പരന്നപാത്രം. ക്ഷേത്രങ്ങളിലും മറ്റും നിവേദ്യം, പായസം എന്നിവ പാകം ചെയ്യുന്നത് ഉരുളിയിലാണ്.
Continue Reading