Archives for October, 2017 - Page 314
ഉരല്
നെല്ല്, തിന തുടങ്ങിയ ധാന്യങ്ങള്‍ കുത്താനും ധാന്യങ്ങളും മറ്റു സാധനങ്ങളും പൊടിക്കാനും പണ്ട് ഉപയോഗിച്ചിരുന്ന ഉപകരണം. മരംകൊണ്ടോ കരിങ്കല്ലുകൊണ്ടോ ഇരുമ്പുകൊണ്ടോ ഉരല് ഉണ്ടാക്കാറുണ്ട്.
ഉമ്മ
'അമ്മ'എന്ന അര്‍ത്ഥത്തില്‍ പ്രായോഗിക്കുന്ന അറബിപദം. ഉമ്മാറ എന്ന് ഈ വചനം. 'അമ്മാറും ഉമ്മാറും' എന്ന് മൊഴിയുണ്ട്. അമ്മാറ് അന്തര്‍ജനങ്ങളും ഉമ്മാറ് മാപ്പിള സ്ത്രീകളും.
ഉമ്മറപ്പടി
ഭവനത്തിന്റെ മുന്‍വശമുള്ള വാതില്‍പ്പടി.
ഉമ്മറത്തിണ്ണ
ഭവനത്തിന്റെ മുന്‍ഭാഗത്തെ വരാന്തയിലുള്ള ഉയര്ന്നതറ. അതിഥികളെ ഉമ്മറത്തിണ്ണയില്‍ സല്‍ക്കരിച്ചിരുത്തും.
ഉപാസന
ഈശ്വരസേവനം, ഭജനം, ശ്രാവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, ആരുനിവേദനം എന്നിങ്ങനെ ഉപാസനയ്ക്ക് വിവിധഘട്ടങ്ങളുണ്ട്.
ഉപനയനം
ഷോഡശസംസ്‌ക്കാരങ്ങളില്‍ ഒന്ന്. ഉപനയം എന്നും പറയും. മുഹൂര്‍ത്തം നോക്കി ചെയ്യേണ്ട കര്‍മ്മം. അഞ്ചാം വയസ്‌സിലും ഏഴുവയസ്‌സിനുമേലും ഉപനയിക്കാം. ഗുരുവിനെ സമീപിക്കല്‍ എന്ന് പദാര്‍ത്ഥം. പൂണൂല്‍, കൃഷ്ണാജിനം, മേഖല എന്നിവ ധരിക്കേണ്ടത് ആവശ്യം. ബ്രാഹ്മണര്‍ ഉപനയനത്തെ രണ്ടാം ജന്മമായി കാണുന്നു.
ഉദയാസ്തമയപൂജ
ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു ദിവസത്തെ വിശേഷാടിയന്തിരം. രാവിലെ നടതുറന്നാല്‍ അത്താഴപൂജ കഴിഞ്ഞേ നട അടയ്ക്കൂ.
ഉദകവാദ്യം
ജലക്രീഡചെയ്യുമ്പോള്‍ വെള്ളത്തില്‍ കൊട്ടിയുണ്ടാക്കുന്ന ശബ്ദം. ഉദകവാദ്യവും ഉദകാഘാതവുമൊക്കെ അറുപത്തിനാല് കലകളില്‍ ഉള്‍പ്പെടുമെന്നാണ് പ്രാചീനമതം.
ഉത്രാടവിളക്ക്
H¡X¡©M¡n©·¡Tc¤fc®b¢µ¤¾ Hj¤ OT¹®. D±Y¡T«c¡q¢v ¨¨lJ¤©¼j« dT¢º¡×i¢v l¢q´® ¨J¡q¤·¢ li®´¤«.
ഉത്രംവിളക്ക്
ശാസ്താക്ഷേത്രങ്ങളിലെ ഒരാഘോഷം. വൃശ്ചികമാസത്തിലെ ഉത്രംനാളില്‍ അയ്യപ്പന്‍ കാവുകളില്‍ വിളക്ക് ഉത്‌സവം പതിവാണ്. പൈങ്കുനി ഉത്രം ശബരിമലയില്‍ പ്രധാനമാണ്.
