Archives for October, 2017 - Page 315

ഉത്തരീയം

അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന ഒരു മേല്‍വസ്ത്രം. മുടിയേറ്റ്, കൂടിയാട്ടം, കൃഷ്ണനാട്ടം, അയ്യപ്പന്‍കൂത്ത്, കഥകളി തുടങ്ങിയവയില്‍ ഉത്തരീയം കാണാം. ചുവന്ന പുകൊണ്ടോ നീലത്തുണികൊണ്ടോ, വെളുത്തമാറ്റ് കൊണ്ടോ ഉത്തരീയം ഉണ്ടാക്കാം. അനുഷ്ഠാനകര്‍മ്മങ്ങള്‍, വിശേഷപൂജകള്‍, താന്ത്രിക കര്‍മ്മങ്ങള്‍ എന്നിവയ്ക്ക് വേറെ ഉത്തരീയമാണ്.
Continue Reading

ഉണ്ണിയാര്‍ച്ച

വടക്കന്‍പാട്ടുകളിലെ ഒരു വീരനായിക. കണ്ണപ്പന്‍ ചേകോന്റെ മകളും ആരോമല്‍ച്ചേകോന്റെ അനുജത്തിയും. കളരിവിദ്യയിലും ആയുധമുറകളിലും വൈദദ്ധ്യം നേടിയ ഉണ്ണിയാര്‍ച്ചയെ കണ്ണപ്പന്‍ ചേകോന്റെ അനന്തരവനായ ചന്തു വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും അവള്‍ക്കത് ഇഷ്ടമായില്ല. ആറ്റുംമണമ്മേലെ കുഞ്ഞിരാമനാണ് ഉണ്ണിയാര്‍ച്ചയെ വിവാഹം കഴിച്ചത്.
Continue Reading

ഉണിത്തിരി

ക്ഷത്രിയ (സാമന്ത) വംശജര്‍. മരുമക്കത്തായികള്‍. ബ്രാഹ്മണര്‍ ഉണിത്തിരിമാരെ 'അമ്മോന്‍' എന്നാണ് വിളിക്കുന്നത്. സ്ത്രീകളെ 'പിള്ളയാര്‍തിരി' എന്നു വിളിക്കും. പെണ്‍കുട്ടികളെ നമ്പൂതിരിമാരാണ് വിവാഹം കഴിച്ചിരുന്നത്.
Continue Reading

ഉണക്കച്ചോറ്‌

നിവേദ്യച്ചോറ്. ഉണങ്ങലരി വേവിച്ചത്. നെല്ല് പുഴുങ്ങാതെ ഉണക്കി കുത്തിയ അരിയാണ്. ഉണക്കലരിവച്ച് കോരികയിട്ട് പടയ്ക്കുകയാണ് പതിവ്.
Continue Reading

ഉടുക്കുപാട്ട്‌

ഉടുക്ക് എന്ന വാദ്യമടിച്ചുകൊണ്ടുള്ള പാട്ടുകള്‍ക്കെല്ലാം ഉടുക്കുപാട്ട് എന്ന് പൊതുവില്‍ പറയും. അയ്യപ്പന്‍ പാട്ടുകളെയാണ് പ്രത്യേകിച്ച് ഉദ്ദേശിക്കുന്നത്. ശാസ്താംപാട്ടുകളെ 'ഉടുക്കടിപ്പാട്ട്'എന്നും പറയും.
Continue Reading

ഉടുക്ക്‌

കേരളത്തില്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരു ചര്‍മ്മവാദ്യം. മദ്ധ്യഭാഗം വണ്ണംകുറഞ്ഞ ചെറിയ മരക്കുറ്റിയാണ് ഉടുക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍പ്പാട്ടുകളില്‍ പലേടത്തും ഉടുക്കിനെപ്പറ്റി പരാമര്‍ശമുണ്ട്.
Continue Reading

ഉച്ചാടനം

മന്ത്രവാദപരമായ ഒരു കര്‍മ്മം, സ്ഥാനഭ്രംശം, രാജ്യഭ്രംശം തുടങ്ങിയവയാണ് ഉച്ചാടനകര്‍മ്മം വഴി ഉദ്ദേശിക്കുന്നത്. ദുഷ്ടന്‍മാരായ ശത്രുക്കളെ അകറ്റുക, അവര്‍ക്ക് ഉന്മാദം, വ്യാധി തുടങ്ങിയവ ഉണ്ടാക്കുക, അവരുടെ സമ്പത്തിന് നാശമുണ്ടാക്കുക തുടങ്ങിയവ ദുര്‍മന്ത്രവാദപരമായ ഉച്ചാടന കര്‍മ്മലക്ഷ്യങ്ങളാണ്.
Continue Reading

ഉച്ചഗുളികന്‍

കോപ്പാള സമുദായത്തില്‍പ്പെട്ടവര്‍ കെട്ടിവരുന്ന ഒരു തെയ്യം. പീലിക്കോട് ആലായിമട്ട ദേവസ്ഥാനത്ത് ഉച്ചഗുളികനുണ്ട്. ഈ കോലം ഊരുചുറ്റുന്ന പതിവുണ്ട്.
Continue Reading

ഈറ്റും മാറ്റും

കേരളത്തിലെ പ്രാചീനമായ ഒരു ആചാരം. പ്രസവിച്ചാലും മരിച്ചാലും ഋതുവായാലുമുള്ള ആശൗചം നീങ്ങാന്‍ വണ്ണാത്തിമാറ്റ് ഉടുത്ത് കുളിക്കുക എന്നത് പഴയ ആചാരമാണ്. നാടുവാഴിത്ത വ്യവസ്ഥ നിലനിന്നകാലത്ത് നാടുവാഴിക്കെതിരായി പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് നല്‍കിവന്ന ശിക്ഷകളില്‍ ഒന്നായിരുന്നു ഈറ്റും മാറ്റും വിലക്കല്‍. തൊടുമാറ്റ്, ഉടുമാറ്റ്, വിരിമാറ്റ്, എന്നിങ്ങനെ…
Continue Reading