Archives for October, 2017 - Page 324
അസുരക്രിയ
വിശ്വകര്‍മികള്‍ (ആശാരിമാര്‍) നടത്തുന്ന വാസ്തുപൂജ. പ്രാസാദം, ഭവനം, കിണര്‍, കുളം, യാഗശാല മുതലായവയുടെ നിര്‍മ്മാണത്തിന്റെ വിവിധഘട്ടങ്ങളില്‍ അവര്‍ വാസ്തുബലി കര്‍മ്മം നടത്തും. വാസ്തുപുരുഷനെയും മറ്റുദേവതമാരെയും തൃപ്തിപ്പെടുത്താനുള്ള കര്‍മ്മമാണ്. വര്‍ണപ്പൊടികൊണ്ട് 81 കള്ളികളുള്ള പത്മം വരച്ച്, ബ്രഹ്മാദികളായ ദേവന്‍മാരെ പൂജിക്കണം. കുറ്റിയടിക്കുന്നതിനു മുമ്പ്…
അഷ്ടവൈദ്യന്‍മാര്‍
മലയാള ബ്രാഹ്മണരില്‍ പാരമ്പര്യമായി വൈദ്യവൃത്തി സ്വീകരിച്ച വിഭാഗക്കാര്‍. കുട്ടന്‍ചേരി മൂസ്‌സ്, ചിരട്ടമണ്‍ മൂസ്‌സ്, പെള്ളോട്ടു മൂസ്‌സ്, പ്‌ളാന്തോട് മൂസ്‌സ്, ആലത്തൂര്‍ നമ്പി, ഇളയിടത്തു തൈക്കാട്ട് മൂസ്‌സ്, തൃശൂര്‍ തൈക്കാട്ട് മൂസ്‌സ്, കാത്തോള്‍ മൂസ്‌സ് എന്നീ എട്ടു ഭവനക്കാരാണിവര്‍. അഷ്ടവൈദ്യന്‍മാര്‍ എന്നത് കുടുംബത്തിന്റെ…
അഷ്ടമിരോഹിണി
ശ്രീകൃഷ്ണജയന്തി. കൃഷ്ണാഷ്ടമി. ശ്രാവണമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന നാളിലാണ് കൃഷ്ണന്റെ ജനനം. ജന്മാഷ്ടമി, ഗോകുലാഷ്ടമി എന്നിങ്ങനെയും പേരുകളുണ്ട്. ഇന്ത്യയിലെ ദേശീയ ആഘോഷങ്ങളില്‍ ഒന്ന്.
അഷ്ടമാംഗല്യ പ്രശ്‌നം
അഷ്ടമാംഗല്യം വച്ച് നവഗ്രഹങ്ങളെയും മേഷാദിരാശികളെയും പൂജിച്ച്, ലഗ്‌നരാശി കണ്ടെത്തി പ്രശ്‌നം പറയുന്ന രീതി. പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്ന ഒരു ദൈവജ്ഞനാണ് പ്രശ്‌നത്തിന്റെ പ്രാരംഭമായ കര്‍മ്മങ്ങള്‍ ചെയ്യുക. ഇതിനു 'വെച്ചുചാര്‍ത്തല്‍' എന്നു പറയും. ഈ ദൈവജ്ഞന്‍തന്നെ പിന്നീട് പ്രശ്‌നം പറയണമെന്ന് നിര്‍ബന്ധമില്ല. ദേവാലയത്തിലാകുമ്പോള്‍ 'തറവാട്ടുപ്രശ്‌ന'മെന്നു…
അഷ്ടമാംഗല്യം
മംഗളകരമായ ചടങ്ങുകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും സജ്ജീകരിക്കേണ്ട എട്ട് വസ്തുക്കള്‍. അഷ്ടമാംഗല്യം പലവിധത്തിലുണ്ട്. ഒന്നു രണ്ട് ഉദാഹരണങ്ങള്‍: 1. താംബൂലം, അക്ഷതം, അടയ്ക്ക, ചെപ്പ് (ദാരുഭാജനം), വസ്ത്രം, കണ്ണാടി, ഗ്രന്ഥം, ദീപം. 2. ചെപ്പ്, കണ്ണാടി, സ്വര്‍ണ്ണം, പുഷ്പം, അക്ഷതം, ഫലം, താംബൂലം, ഗ്രന്ഥം.…
അഷ്ടബന്ധം
വിഗ്രഹങ്ങളെ ഉറപ്പിച്ചുനിറുത്താന്‍ ഉപയോഗിക്കുന്ന പ്രത്യേകകൂട്ട്. ശംഖ് ആറുഭാഗം, ചെഞ്ചല്യം നാലുഭാഗം, കടുക്ക രണ്ടുഭാഗം, കോഴിപ്പരല്, കോലരക്ക്, ആറ്റുമണല്‍, പരുത്തി, പരുത്തിക്കുരു എന്നിവ ഓരോ ഭാഗം വീതം; നെല്ലിക്ക അരഭാഗം എന്നിവയാണ് അഷ്ടബന്ധ സാധനങ്ങള്‍. ഇവയെല്ലാം നന്നായി പൊടിച്ച്, എണ്ണ ചേര്‍ത്തരച്ച് മെഴുകുപാകത്തിലാക്കും.…
അഷ്ടപദിയാട്ടം
ജയദേവകവിയുടെ ഗീതഗോവിന്ദമെന്ന സംസ്‌കൃത കൃതി പാടിക്കൊണ്ടുള്ള ആട്ടം. ഗീതഗോവിന്ദത്തിന് 'അഷ്ടപദി' എന്നുകൂടി പേരുണ്ട്. ഓരോഗീതത്തിലും എട്ടെട്ടു ഖണ്ഡങ്ങള്‍ അടങ്ങിയതിനാലാണ് ആ പേരുണ്ടായത്. അഷ്ടപദിയില്‍ പന്ത്രണ്ട് സര്‍ഗ്ഗങ്ങളുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ 'കൊട്ടിപ്പാടിസേവയ്ക്ക്' അഷ്ടപദി പാടാറുണ്ട്. ഗോപികാഗീതിയാണ് വിഷയം. ശ്രീകൃഷ്ണന്റെയും ഗോപികമാരുടെയും ക്രീഡയാണ് പ്രതിപാദ്യം.…
അഷ്ടദ്രവ്യം
എട്ടു പദാര്‍ത്ഥങ്ങളാണ് അഷ്ടദ്രവ്യം. മലര്, പഴം, എള്ള്, കരിമ്പ്, ശര്‍ക്കര, തരിപ്പണം, മോദകം, നാളികേരം എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. അവില്‍, തേന്‍, നെയ്യ്, കല്‍ക്കണ്ടം, മാതളനാരങ്ങ എന്നിവയും ഉപയോഗിക്കും. ഈ പദാര്‍ത്ഥങ്ങള്‍ ശര്‍ക്കരപ്പാവിലിട്ട് പാകപ്പെടുത്തുന്നതിനെയാണ് 'അഷ്ടദ്രവ്യം'കൂട്ടുക എന്നു പറയുന്നത്.
അഷ്ടദളം
പൂജാദികള്‍ക്ക് ഇടുന്ന ഒരു പത്മം. വെള്ള (അരിപ്പൊടി), ചുവപ്പ് (മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും കൂടിക്കലര്‍ത്തിയത്), കറുപ്പ് (ഉമിക്കരി പൊടിച്ചത്) എന്നീ മൂന്ന് വര്‍ണപ്പൊടികള്‍ കൊണ്ടാണ് ചിത്രീകരിക്കുക. അഷ്ടദള പത്മത്തില്‍ നിലവിളക്കോ സ്വസ്തികമോ (നെല്ല്, അരി, നാളികേരം, ദര്‍ഭകൊണ്ടുള്ള കൂര്‍ച്ചം) വച്ച് ദേവതയെ സങ്കല്പിച്ചാണ്…
അഷ്ടഗന്ധം
എട്ടുതരം സുഗന്ധദ്രവ്യങ്ങള്‍ അടങ്ങിയ ധൂപക്കൂട്ട്. ചന്ദനം, രാമച്ചം, ഗുല്‍ഗുലു, അകില്‍, കൊട്ടം, കുങ്കുമപ്പൂവ്, ഇരുവേരി, മാഞ്ചി എന്നിവയാണ് പൊതുവേ അഷ്ടഗന്ധം. എന്നാല്‍, ഓരോ ദേവന്‍മാര്‍ക്കും പ്രത്യേകം പ്രത്യേകം അഷ്ടഗന്ധമുണ്ടായിരിക്കും. അതിനുള്ള സാമഗ്രികളും വ്യത്യാസപ്പെട്ടിരിക്കും.
