Archives for October, 2017 - Page 325

അശരീരി

ശരീരമില്ലാത്ത ശബ്ദം. പുരാണേതിഹാസങ്ങളില്‍ അലൗകികമോ അമാനുഷമോ ആയ ഒരു പ്രതിഭാസമായിട്ടാണ് അശരീരി കേള്‍ക്കുന്നത്. സംഭവിക്കാന്‍ പോകുന്ന കാര്യമോ, ശാപമോ അശരീരിയുടെ രൂപത്തില്‍ വെളിപ്പെടുന്നു.
Continue Reading

അവില്‍ നിവേദ്യം

ദേവീദേവന്‍മാര്‍ക്ക് അവില്‍ നിവേദ്യം പതിവുണ്ടെങ്കിലും അവില്‍ വഴിപാട് മുഖ്യമായി ശ്രീഹനുമാനാണ്. ഗുരുവായൂരിലും മറ്റു പല വൈഷ്ണവ ക്ഷേത്രങ്ങളിലും അവില്‍ നിവേദ്യം പതിവുണ്ട്.
Continue Reading

അവില്‍

നെല്ല് വറുത്തിടിച്ചാണ് അവില്‍ ഉണ്ടാക്കുന്നത്. പച്ചക്കിടിച്ചുമുണ്ടാക്കും. ക്ഷേത്രങ്ങളിലെയും അല്ലാതെയുമുള്ള പൂജാസാധനങ്ങളില്‍ ഒന്ന്. ഇത് വീടുകളില്‍ ശര്‍ക്കര ചേര്‍ത്ത് തിന്നാനുപയോഗിക്കുന്നു.
Continue Reading

അവിട്ടത്തല്ല്

പാലക്കാടു ജില്ലയിലെ പല്ലശ്ശനയില്‍ ഓണത്തിനു പിറ്റേന്നാള്‍ നടത്താറുള്ള സമരോത്‌സവം. കച്ചകെട്ടിയ നായകന്‍മാര്‍ 'വേട്ടയ്‌ക്കൊരു മകന്‍' ക്ഷേത്രത്തിന്റെ സമീപം പടവിളിയോടെ അടിനടത്തുന്നു. അവിട്ടത്തല്ല് ഒരു കുടിപ്പകയുടെ കഥയാണ്. കുതിരവട്ടത്തു നായര്‍ പല്ലശ്ശന കുറൂര്‍ നമ്പിടിയെ യുദ്ധത്തില്‍ ചതിച്ചുകൊന്നതിന് പകരംചോദിച്ചതിന്റെ സ്മരണക്കാണ് ഈ തല്ല്.…
Continue Reading

അലിക്കത്ത്

ഉമ്മ (മാപ്പിളസ്ത്രീ) മാര്‍ മേല്‍ക്കാതില്‍ ധരിക്കുന്ന ഒരു സ്വര്‍ണാഭരണം. കീഴ്ക്കാതിലെ 'കൂട്'എന്ന ആഭരണത്തിനു മുകളിലാണ് ഇവ ധരിക്കുക. ഓരോ കാതിലും ഏഴോ, ഒമ്പതോ അലിക്കത്ത് വീതമുണ്ടാകും. കാതിന്റെ വലിപ്പമനുസരിച്ച് എണ്ണം കൂടും.
Continue Reading

അലാമിക്കളി

ഉത്തരകേരളത്തിലെ ഒരു അനുഷ്ഠാനകലാപ്രകടനം. കാഞ്ഞങ്ങാട്ടും കാസര്‍കോട്ടുമാണ് കേന്ദ്രം. മുസ്‌ളീങ്ങളില്‍ ഒരു വിഭാഗക്കാരുടെ ആരാധനാലയമാണ് അലാമിപ്പള്ളികള്‍. അവിടെ 'അലാമി' ആഘോഷം നടത്തുന്നു. മുഹറത്തോടനുബന്ധിച്ചുള്ളതാണിത്. അനീതിക്കെതിരായി നടന്ന കര്‍ബലയുദ്ധത്തെ അനുസ്മരിപ്പിക്കുന്നതാണ് 'അലാമിക്കളി'.
Continue Reading

അലര്‍ച്ച

കലാപ്രകടനങ്ങളിലും മറ്റും വേഷങ്ങളോ, കോലങ്ങളോ പുറപ്പെടുവിക്കുന്ന പ്രത്യേകതരത്തിലുള്ള ശബ്ദം. കൂടിയാട്ടം, കഥകളി എന്നിവയില്‍ മാത്രമല്ല, തെയ്യാട്ടം, തിറയാട്ടം, തുടങ്ങിയ നാടന്‍കലകളിലും അനുഷ്ഠാന നിര്‍വ്വഹണങ്ങളിലും അലര്‍ച്ചകളും അട്ടഹാസങ്ങളും കേള്‍ക്കാം.  
Continue Reading

അരുളപ്പാട്

കല്പന, തിരുവചനം, അനുഷ്ഠാനകലാനിര്‍വഹണങ്ങള്‍ എന്നിവയെല്ലാം വരും. കോമരംതുള്ളല്‍, വെളിച്ചപ്പാട് തുടങ്ങിയവയിലെല്ലാം ദേവതാപ്രതിനിധികളുടെ അരുളപ്പാട് ഉണ്ടാകാറുണ്ട്.
Continue Reading