Archives for October, 2017 - Page 351

മാറ് (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)

മാറ് ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ 'ഹോയി ഹോയ് ഹോയ്' എന്നൊരാളാട്ടുന്നു വഴിക്കുനി; ന്നായതു ചെവിക്കൊള്‍വീലാഗമിപ്പവനന്യന്‍. 'മാറെടാ തീണ്ടാപ്പാടിനപ്പുറം; ചണ്ഡാലന്‍ നീ; യാരണന്‍ ഞാന്‍' എന്നവര്‍ പിന്നെയും തകര്‍ക്കുന്നു. ശ്രീകാശീയാണസ്ഥലം! ഭിക്ഷുവാണതോതുന്നോന്‍! പോകയാണുഷസ്സിന്കല്‍ ഗംഗയില്‍ സ്‌നാനത്തിനായ് !! സാമാന്യനല്ലപ്പുമാന്‍, സര്‍വ്വജ്ഞന്‍, ജിതേന്ദ്രിയന്‍, ശ്രീമച്ഛ്‌ന്കരാചാര്യരദ്വൈതവിദ്യാഗുരു. ആയവന്‍…
Continue Reading

ഭാമ ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍

ഉണ്ണിയുഷസ്സൊളിചിന്നിയുയര്‍ന്നുച്ചയായി; പിന്നെയങ്ങു നിറം മങ്ങിയന്തിയുമായി. ഇക്ഷണത്തില്‍ക്കാലമാകും വന്‍കടലിന്‍ മാറില്‍നിന്നി ക്കൊച്ചുപകല്‍നീര്‍ക്കുമിള കാണാതെയാമോ? ആകിലെന്തു? മറയട്ടെ വാസരവുമതിന്‍ദുഷ്ടു മാഗമിച്ചീടട്ടെ രാത്രി കല്യാണദാത്രി ഉദിക്കുന്നു; തടിക്കുന്നു; ചടയ്ക്കുന്നു, നശിക്കുന്നു; പതിവിതിന്നെങ്ങു മാറ്റം പ്രപഞ്ചത്തിങ്കല്‍? വാടിയ പൂ ചൂടുന്നീല വാര്‍കുഴലില്‍ പ്രകൃത്യംബ, ചൂടുനീങ്ങി സ്വാദുകെട്ട ചോറശിപ്പീല…
Continue Reading

മൃണാളിനി (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)

മൃണാളിനി ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ പത്തിന്നു മേലായ് മണി; പാരമാരാവിങ്കലും സുപ്തിയില്‍ സുഖം നേടും കാലമായ് സുകൃതികള്‍. അടച്ചുപൂട്ടിപ്പോയീ കതകപ്പണക്കാരര്‍; കടക്ക മുന്നോട്ടു നാമിരുട്ടില്‍ത്തപ്പിത്തപ്പി അല്പം നിന്നല്പം തിന്മാന്‍ വെണ്‍ചിതലുഴിഞ്ഞിട്ട കുപ്പമണ്‍ചെറ്റപ്പുരയൊന്നതാ! പുരോഭൂവില്‍! അകമേയല്ലിന്‍പറ്റം വിഴുങ്ങാന്‍ ചൂഴ്ന്നങ്ങൊരു തകരക്കൈച്ചിമ്മിണി പുകഞ്ഞു കത്തീടുന്നു. ഹാ!…
Continue Reading

പ്രഭുസമക്ഷം (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)

പ്രഭുസമക്ഷം ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ ഈരേഴുലകങ്ങള്‍ക്കുമീശനാം മഹാപ്രഭോ! ദൂരസ്ഥം, മഹോന്നതം, ദുഷ്പ്രാപം, ഭവല്‍പദം; എങ്കിലും പാപിഷ്ഠനാം ഞാനുമപ്പദത്തിങ്കല്‍ ത്തങ്കിടുന്നതിനു താന്‍ താവകം പരിശ്രമം 2 ആവതല്ലങ്ങേക്കൈക്കുമങ്ങോളമെന്നെക്കേറ്റാ നാഞ്ഞല്പം വലിക്കുകില്‍പ്പൊട്ടിപ്പോം പൂമാലയാല്‍. ആകയാലാവാം കനിഞ്ഞിമ്മട്ടില്‍ക്കനം പൂണ്ട ലോഹശൃങ്ഖലകൊണ്ടു കര്‍ഷിപ്പ;തറിഞ്ഞു ഞാന്‍ ഇങ്ങെനിക്കെന്തിന്നതോര്‍ത്താതങ്കം? എന്മേനിയി ലങ്ങേക്കൈചാര്‍ത്തീടുന്നതാകല്പമല്ലീ…
Continue Reading

കീശസന്ദേശം

കീശസന്ദേശം ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ അടുത്തു പാതിരാ,വടച്ചു വാതില്‍ ഞാന്‍ കെടുത്തു റാന്തല്‍ പോയ്ക്കിടന്നു മെത്തയില്‍: പുകച്ചില്‍ വീണ്ടുമെന്‍ തലയ്ക്കു വായ്ക്കുന്നു: പകച്ചു നില്‍ക്കുന്നു ഭഗവതി സുപ്തി. 'വരുവൊരുവഴി മറന്നവള്‍പോലെന്മ യിരുളിലെങ്ങെങ്ങു പരിഭ്രമിപ്പു നീ? തിരുവുരു തായയ്ക്കുരുകരുണതാന്‍; വരൂ വരൂ! ദേവീ! തരൂ…
Continue Reading

ദിവ്യദര്‍ശനം

ദിവ്യദര്‍ശനം ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ ആഴിത്തിമിങ്ഗലത്തീന്‍ പഴമായ് വീഴ്ത്തി യാദിത്യബിംബത്തെയന്നും ദൈവം. തന്‍തല പൊന്തിച്ചു നില്പായി കൂരിരു ട്ടന്തകനേറിന പോത്തുപോലെ. മങ്ങിന വെണ്മതിക്കീറിനാല്‍ പാഴ്‌നിലാ വങ്ങിങ്ങൊരല്പാല്പമല്ലുതിര്‍ത്തു, രോഷത്തിന്‍ മൂര്‍ച്ഛയില്‍ ദംഷ്ട്രയാല്‍ താന്‍തൂകും ഹാസത്തിന്നങ്കുരമെന്നപോലെ. മിന്നാമിനുങ്ങുകള്‍ മുറ്റത്തില്‍ച്ചാഞ്ചാടി മിന്നിയും മങ്ങിയും മാറി മാറി, ജന്മവും…
Continue Reading

പ്രേമസംഗീതം

പ്രേമസംഗീതം ഒരൊറ്റമതമുണ്ടു ലകി,ന്നുയിരാം പ്രേമം; അതൊന്നല്ലോ പരക്കെ നമ്മെപ്പാലമൃതൂട്ടും പാര്‍വണശശിബിംബം ഭക്ത്യനുരാഗദയാദിവപുസ്സാപ്പരാത്മചൈതന്യം പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു. അതിന്നൊരരിയാം നാസ്തിക്യംതാന്‍ ദ്വേഷം; ലോകത്തി ന്നഹോ! തമസ്സാമതിലടിപെട്ടാലകാലമൃത്യു ഫലം. മാരണദേവതയാമതു മാറ്റും മണവറ പട്ടടയായ്, മടുമലര്‍വാടിക മരുപ്പറമ്പായ്, വാനം നാരകമായ്. 2 പദങ്ങളന്വയമാര്‍ന്നേ വാക്യം ഭവിപ്പു…
Continue Reading

പേജ് 32

സമാപ്തം സ്വന്തം ജീവിതാനുഭവങ്ങളുടെ കടുത്ത വര്‍ണ്ണങ്ങല്‍ കലര്‍ത്തി ഏറെക്കുറെ ആത്മകഥാരൂപത്തില്‍ രചിയ്ക്കപെ്പട്ട ഒരു നിന്ദ്യാകാവ്യമാണിത്. മലയാളത്തിലെ ആദ്യത്തെ ''നിഹിലിസ്റ്റിക്'' കവിത. ചങ്ങമ്പുഴയുടെ മറ്റെല്‌ളാ കൃതികളില്‍നിന്നും ഇതു വേറിട്ടുനില്‍ക്കുന്നു. സൌന്ദര്യ സങ്കല്‍പങ്ങളേക്കാള്‍ കവിയുടെ നാനാമുഖമായ മാനസിക വ്യാപാരങ്ങളാണു ഇതില്‍ പ്രതിഫലിച്ചു കാണുന്നത്. മാനുഷിക…
Continue Reading

പേജ് 31

പതിമൂന്ന് നിര്‍ത്തുന്നു ഞാനിപ്രചണ്ഡപ്രലപനം ക്ഷ്യുബ്ധരായ്ത്തീരേണ്ട നിങ്ങളാരും! പരമാര്‍ത്ഥ്യത്തിന്‍ വെളിച്ചത്തിലേയ്‌ക്കെന്റെ പാടും പിശാചിനെ ഞാന്‍ നയിച്ചു. നിങ്ങള്‍ക്കു നെറ്റിചുളിയാം, ചുളിഞ്ഞിട ട്ടിങ്ങുള്ളിലൊട്ടും കുലുക്കമില്‌ള. പെട്ടെന്നുയരാം വികാര,മതിലല്‌ള തട്ടിച്ചു നോക്കേണ്ടതെന്മൊഴികള്‍. ആവികാരം ശമിക്കുമ്പോള്‍, പ്രശാന്തത താവിക്കുളിര്‍ത്തീടുമന്തരംഗം. ആനല്‌ള നേരത്തു നിങ്ങളെ നോക്കുവിന്‍ മാനസക്കണ്ണുതുറന്നു നിങ്ങള്‍.…
Continue Reading

പേജ് 30

ഓക്കുകില്‌ളിന്നിയിച്ചൂഷണമെന്നണ ഞ്ഞൊത്തുചേര്‍ന്നോതുവിന്‍, പല്‌ളിളിക്കിന്‍! ദംഷ്ര്ടകള്‍ കാട്ടിബ്ഭയപെ്പടുത്തീടുവി നട്ടഹസിക്കുവിന്‍ ഘോരമായി! വജ്രനഖങ്ങളാല്‍ മാന്തിപെ്പാളിക്കുവിന്‍, മര്‍ത്ത്യന്റെ മാംസളസ്‌കന്ധപിണ്ഡം ഈ വിശ്വരംഗമിതൊന്നുപോല്‍,ഹാ, സര്‍വ്വ ജീവജാലങ്ങള്‍ക്കുമുള്ളതലേ്‌ള? അശ്വങ്ങളേ, നിങ്ങള്‍ വണ്ടി വലിച്ചിടേ ണ്ടൊത്താചരിപ്പിന്‍ പണിമുടക്കം. നിങ്ങളിന്നോളം ചുമന്നു മനുഷ്യനെ നിങ്ങളെ മേലില്‍ച്ചുമക്കട്ടവന്‍! കാലികളേ, നിങ്ങള്‍ പെറ്റ പൈതങ്ങള്‍ക്കു…
Continue Reading