Archives for October, 2017 - Page 388
പിറവിത്തിരുനാള്‍ 2
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ മര്‍ത്യാവതാരത്താല്‍ ക്രിസ്തുനാഥന്‍ മര്‍ത്യ രക്ഷണപദ്ധതി വ്യക്തമാക്കി ഞങ്ങള്‍തന്‍ ദുര്‍ബലമാകും പ്രകൃതിയെ പ്രീതിയാല്‍ നിന്‍സുതന്‍ സ്വീകരിക്കേ സത്യബഹുമതിക്കര്‍ഹമായ്ത്തീര്‍ന്നതു നിത്യസ്വരൂപനാം തമ്പുരാനേ…
പിറവിത്തിരുനാള്‍ 1
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ ദൈവവചനം മനുഷ്യനായ് തീര്‍ന്നതിന്‍ ദിവ്യരഹസ്യമഗോചരം താന്‍ താവക ദിവ്യ മഹിമാവിന്‍ പൊന്നൊളി മാനുഷനേത്രങ്ങള്‍ കണ്ടുവല്ലോ ഇങ്ങനെ ദൈവത്തെ ദൃശ്യമാംരൂപത്തില്‍…
ആഗമനകാലം 2
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ ക്രിസ്തുനാഥന്‍ താഴ്ന്ന മര്‍ത്യപ്രകൃതിയെ പാര്‍ത്തലം തന്നില്‍ വരിച്ചുകൊണ്ട് ആദ്യത്തെ ആഗമനത്താലെ പൂര്‍വ്വിക രക്ഷണപദ്ധതി പൂര്‍ത്തിയാക്കി നിത്യരക്ഷാമാര്‍ഗ്ഗം ഞങ്ങള്‍ക്കവിടന്നു കാരുണ്യപൂര്‍വ്വം…
ആഗമനകാലം 1
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ ദിവ്യപ്രവാചകരെല്ലാം പ്രഘോഷിച്ച കന്യകാമേരി തന്‍ ഓമല്‍സുതന്‍ ആഗതനാകുമെന്നാശിച്ച ക്രിസ്തുവെ യോഹന്നാന്‍ പാടിപ്പുകഴ്ത്തി മന്നില്‍ മാലോകര്‍ നാഥനാമീശോയണഞ്ഞപ്പോള്‍ ആലോകനം…
പരേതര്‍ക്കു വേണ്ടിയുള്ള തിരുക്കര്‍മ്മങ്ങള്‍
പുരോ: നിസ്തുല നിത്യ സ്‌നേഹത്താല്‍ ജഗദീശന്‍ മര്‍ത്യനെ സൃഷ്ടിച്ചരുളിയല്ലോ തന്നേക പുത്രന്റെ പാവനോത്ഥാനത്താല്‍ തന്നായുയിര്‍പ്പിന്റെ പ്രത്യാശയും ആശ്വാസദായകമായ തന്നാത്മാവാല്‍ ആശിസ്‌സരുളുമാറായിടട്ടെ ജനം: ആമ്മേന്‍ പുരോ: മൃത്യുവരിച്ച വിശ്വാസികള്‍ക്കാത്മീയ ശക്തിയും ശാന്തിയും സൗഭാഗ്യവും പാരിലീ നമ്മള്‍ക്ക് പാപ വിമുക്തിയും പാവനന്‍ നല്‍കുമാറായിടട്ടെ ജനം:…
റിപ്പബ്‌ളിക് ദിനം
പുരോ: സര്‍വ്വേശ്വരന്‍ കനിഞ്ഞീ മാതൃരാജ്യത്തെ സര്‍വ്വവിധവുമനുഗ്രഹിക്കാന്‍ നീതി പുലര്‍ന്ന സമാധാനമുണ്ടാവാന്‍ ആളുകള്‍ സൗഹൃദം പൂണ്ടുവാഴാന്‍ മേന്മേലഭിവൃദ്ധി നാടിനുണ്ടാകുവാന്‍ നല്‍വരം നിങ്ങള്‍ക്കു നല്‍കിടട്ടെ ജനം: ആമ്മേന്‍ പുരോ: നമ്മള്‍ തന്‍ രാഷ്ട്രീയ നേതാക്കന്‍മാരേയും ആത്മീയ സദ്ഗുരു വൃന്ദത്തെയും കാരുണ്യമോടെ കടാക്ഷിപ്പൂ തമ്പുരാന്‍ ആദര്‍ശ…
ബലിപീഠ പ്രതിഷ്ഠ
പുരോ: ഉന്നതരാജ പുരോഹിത സ്ഥാനത്താല്‍ നിങ്ങളെ ഭൂഷിതരാക്കുമീശന്‍ സ്വന്തകര്‍മ്മങ്ങള്‍ വിശുദ്ധമായ് ചെയ്യുവാന്‍ നിങ്ങള്‍ക്കനുഗ്രഹമേകിടട്ടെ അങ്ങനെ ക്രിസ്തുവിന്‍ നിസ്തുലയാഗത്തില്‍ പങ്കുകൊള്ളാനും വരം തരട്ടെ ജനം: ആമ്മേന്‍ പുരോ: ഏകവിരുന്നില്‍ ക്ഷണിച്ചങ്ങിരുത്തിയും ഏകമാമപ്പത്താല്‍ പോഷിപ്പിച്ചും ധന്യത നിങ്ങള്‍ക്കു തന്ന ദൈവം- ചിത്ത മൊന്നായി വാഴാന്‍…
ദേവാലയ പ്രതിഷ്ഠ
പുരോ: ദേവാലയത്തില്‍ പ്രതിഷ്ഠയ്ക്കണഞ്ഞൊരു നിങ്ങളെ ഭൂസ്വര്‍ഗ്ഗനാഥന്‍ ദൈവം പാവനാനുഗ്രഹമേറ്റം ചൊരിഞ്ഞെന്നും പാലിച്ചു കൊള്ളുമാറായിടട്ടെ ജനം: ആമ്മേന്‍ പുരോ: ചിന്നിച്ചിതറിയ മക്കളെയൊന്നിച്ചു തന്നേക പുത്രനില്‍ ചേര്‍ത്ത ദൈവം നിങ്ങളങ്ങേയ്ക്കുമാപാവനാത്മാവിനും മന്ദിരമേകാന്‍ കൃപയേകട്ടെ ജനം: ആമ്മേന്‍ പുരോ: പാപവിമുക്തിയാല്‍ ദൈവ ഗേഹങ്ങളായ് രൂപാന്തരപ്പെട്ട നിങ്ങളെല്ലാം…
നിത്യ സന്യാസ പ്രതിഷ്ഠ- 3
പുരോ: ഉത്തമ ചിന്തകളുള്ളിലുറപ്പിച്ചു നിത്യം നയിക്കുന്ന സര്‍വ്വനാഥന്‍ ധന്യ സന്യാസ പ്രതിജ്ഞ പാലിക്കുവാന്‍ തന്നരുളട്ടെ നിങ്ങള്‍ക്കു ശക്തി ജനം: ആമ്മേന്‍ പുരോ: ദിവ്യ സ്‌നേഹത്തിന്‍ പ്രതീകമായ് സാക്ഷിയായ് സര്‍വ്വജനത്തിനും മുന്നില്‍ നില്ക്കാന്‍ ശുദ്ധ കര്‍മ്മത്തിലും വാക്കിലും നിങ്ങള്‍ക്കു പ്രാപ്തി നല്‍കട്ടെ പരമനാഥന്‍…
നിത്യ സന്യാസ വ്രത പ്രതിജ്ഞ-2
പുരോ: സംശുദ്ധമാമഭിലാഷങ്ങള്‍ മര്‍ത്യര്‍ ത- ന്നുള്ളില്‍ ജനിപ്പിച്ചു കാക്കുമീശന്‍ ഇന്നു നിങ്ങള്‍ ചെയ്ത സത്യ പ്രതിജ്ഞകള്‍ മങ്ങാതെ പാലിച്ചു ജീവിക്കുവാന്‍ അന്തരംഗത്തില്‍ പ്രകാശവും ശക്തിയും സന്തതം നല്‍കുമാറായിടട്ടെ ജനം: ആമ്മേന്‍ പുരോ: നിങ്ങള്‍ വരിച്ചോരിടുങ്ങിയ പാതയില്‍ സമ്മോദം ക്രിസ്തുവില്‍ സ്വീകരിച്ച സോദരന്‍മാരുടെ…
