Archives for October, 2017 - Page 60
കിളിമാനൂര്‍ രമാകാന്തന്‍
മലയാളത്തിലെ കവിയും ഗാനരചയിതാവും വിവര്‍ത്തകനുമായിരുന്നു കിളിമാനൂര്‍ രമാകാന്തന്‍ (1938 ഓഗസ്റ്റ് 2 -2009 നവംബര്‍ 30). ദാന്തെയുടെ ഡിവൈന്‍ കോമഡി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ഡിവൈന്‍ കോമഡിക്ക് ഇന്ത്യന്‍ ഭാഷകളിലിറങ്ങുന്ന ആദ്യ വിവര്‍ത്തനമാണിത്. ഈ വിവര്‍ത്തനത്തിന് 2004ലെ കേരള സാഹിത്യ അക്കാദമി…
കിളിമാനൂര്‍ ചന്ദ്രന്‍
മലയാളത്തിലെ എഴുത്തുകാരനും കവിയുമാണ് കിളിമാനൂര്‍ ചന്ദ്രന്‍. 1950 ഫെബ്രുവരി 9ന് കിളിമാനൂരില്‍ എന്‍. പരമേശ്വരന്‍ പിള്ളയുടെയും എന്‍ സരസ്വതി അമ്മയുടെയും മകനായി ജനിച്ചു. നാടോടിസാഹിത്യരംഗത്ത് കുറച്ചുകാലം പഠനങ്ങള്‍ നടത്തുകയും നാടന്‍പാട്ടുകള്‍ ശേഖരിക്കുകയും ചെയ്തു. കേരള യുക്തിവാദി സംഘത്തിന്റെ പ്രവര്‍ത്തകനായിരുന്നു. 1987ല്‍ അദ്ധ്യാപക…
ചെറിയ കൊച്ചുണ്ണിത്തമ്പുരാന്‍
കൊടുങ്ങല്ലൂര്‍ ഗുരുകുലത്തിലെ പ്രശസ്തപണ്ഡിതനും കവി സാര്‍വ്വഭൗമന്‍ എന്ന ബഹുമതിപ്പേര്‍ നേടിയ വ്യക്തിയുമാണ് ചെറിയ കൊച്ചുണ്ണിത്തമ്പുരാന്‍. (1858 മാര്‍ച്ച് 29 - 1926 ജൂലൈ 26). മലയാളത്തില്‍ മുപ്പതോളം കൃതികള്‍ രച്ചിച്ചിട്ടുണ്ട്. പൂരാടത്തു മനയ്ക്കല്‍ ഗംഗാധരന്‍ നമ്പൂതിരിയുടേയും ഇക്കാവുത്തമ്പുരാട്ടിയുടെയും മകനായി 1858 മാര്‍ച്ച്…
കവിത ബാലകൃഷ്ണന്‍
ശ്രദ്ധേയയായ യുവചിത്രകാരിയും കവിയും കലാനിരൂപകയും കലാചരിത്രകാരിയുമാണ് കവിത ബാലകൃഷ്ണന്‍. ഇരിങ്ങാലക്കുടക്കടുത്തുള്ള നടവരമ്പ് സ്വദേശി. ഡോക്ടറേറ്റ് നേടി. ജനനം 1 ജൂണ്‍ 1976. പഠനം ബറോഡയിലെ എം.എസ് യൂണിവേഴ്‌സിറ്റിയില്‍. കലാചരിത്രത്തിലും സൗന്ദര്യശാസ്ത്രത്തിലും ബിരുദാനന്തരബിരുദം. മലയാള ആനുകാലികങ്ങളുടെ ദൃശ്യപരതയില്‍ രേഖാചിത്രീകരണത്തിന്റെപ്രവര്‍ത്തനത്തെക്കുറിച്ച് ഗവേഷണ പ്രബന്ധം തയ്യാറാക്കി.…
