Archives for October, 2017 - Page 86

എസ്.ശങ്കര്‍

  1937 ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബിരുദം. റഷ്യന്‍ ഭാഷയില്‍ ബിരുദാനന്തരബിരുദം. അദ്ധ്യാപനം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ജോലിനോക്കി. കേരള നിയമസഭയില്‍നിന്നും ജോയിന്റ് സെക്രട്ടറിയായി വിരമിച്ചു. 'സോവിറ്റ് യൂണിയന്റെ ഉദയാസ്തമയങ്ങള്‍', 'സിന്ധു ഗംഗയോട് വിടപറഞ്ഞപ്പോള്‍'…
Continue Reading

തലനാട് ചന്ദ്രശേഖരന്‍ നായര്‍

കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിലെ തലനാട് ഗ്രാമത്തില്‍ ജനിച്ചു. തലനാട് ഗവ.പ്രൈമറി സ്‌കൂള്‍ കുമാരമംഗലം സെന്റ് പോള്‍സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം സംസ്‌കൃത കോളേജ്, കാലടി ശ്രീ ശങ്കരാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ശ്രീമദ് ആഗമാനന്ദസ്വാമികളുടെ വത്സശിഷ്യന്‍. തിരുവല്ല എസ്.എല്‍.പി.ഹൈസ്‌കൂളില്‍ സംസ്‌കൃതാദ്ധ്യാപകന്‍, തുടര്‍ന്ന്…
Continue Reading

ശാന്താ തുളസീധരന്‍

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ ജനിച്ചു. അച്ഛന്‍–കെ.രാഘവന്‍, അമ്മ–കെ. ഭാനുമതി. 1980–ല്‍ അധ്യാപികയായി. 2010ല്‍ തിരുവനന്തപുരം ജി.വി.രാജാ സ്‌പോര്‍ട് സ്‌കൂള്‍ പ്രിന്‍സിപ്പലായി വിരമിച്ചു. പ്രസിദ്ധീകൃത കൃതികള്‍. ശിശിരം, പോത്തുകള്‍ ഡോട്‌കോം, വേനല്‍മഴ, ഏകായനം (കവിതകള്‍). ഗ്‌ളാഡിയോലിസ് (കഥാസമാഹാരം). നിഴലെഴുത്തുകള്‍, മാലാഖയുടെ പെട്ടകം (നോവല്‍).…
Continue Reading

ഡോ.ഡി.ബഞ്ചമിന്‍

1948 സെപ്തംബര്‍ 2ന് തിരുവനന്തപുരത്ത് ജനനം. കേരള സര്‍വ്വകലാശാലയില്‍നിന്നും എം.എ.പി.എച്ച്.ഡി. ബിരുദങ്ങള്‍. ഇപ്പോള്‍ കേരള സര്‍വകലാശാല മലയാള വിഭാഗത്തില്‍ വിസിറ്റിംഗ് പ്രൊഫസര്‍. കവിതാവിചാരം, ജിയുടെ ഭാവഗീതങ്ങള്‍ ഒരു പഠനം, കാവ്യാനുശീലനം, സാഹിത്യപാഠങ്ങള്‍, അക്കാദമിക് വിമര്‍ശനവും മറ്റും വിമര്‍ശ പ്രബന്ധങ്ങള്‍, നോവല്‍ സാഹിത്യപാഠങ്ങള്‍,…
Continue Reading

കൊല്ലങ്കോട്ടു ചിന്നത്തമ്പി

1938 നവംബര്‍ 30–ാം തീയതി കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്ടില്‍ ജനിച്ചു. 1960–ല്‍ കൊല്ലങ്കോട്ടു ഹൈസ്‌കൂളില്‍നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും 1962–ല്‍ പാറശാല ബേസിക് ട്രെയിനിംഗ് സ്‌കൂളില്‍നിന്നും റ്റി.റ്റി.സി. വിദ്യാഭ്യാസവും നേടി. 1972–ല്‍ മധുര സര്‍വ്വകലാശാലയില്‍നിന്നും ചരിത്രത്തില്‍ ബിരുദവും 1974 ല്‍ അണ്ണാമല സര്‍വ്വകലാശാലയില്‍നിന്നും…
Continue Reading

നിര്‍മ്മല രാജഗോപാല്‍

1947–ല്‍ ആലപ്പുഴയില്‍ ജനനം. അച്ഛന്‍: കരുവേലില്‍ വി.കെ.കൃഷ്ണന്‍ നായര്‍. അമ്മ:  സി.ജെ.മീനാക്ഷിക്കുട്ടിയമ്മ. ആലപ്പുഴ എസ്.ഡി. കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം. ബോംബെയില്‍ അക്കൗണ്ടന്റ് ജനറലിന്റെ (മഹാരാഷ്ര്ട) ഓഫീസില്‍ സീനിയര്‍ ആഡിറ്ററായി പതിനൊന്നു കൊല്ലത്തെ സേവനത്തിനുശേഷം വിക്രം സാരാഭായി സ്‌പെയ്‌സ് സെന്ററിന്റെ ആഡിറ്റ്…
Continue Reading

സുകുമാര്‍ (എസ്.സുകുമാരന്‍ പോറ്റി)

  ജനനം: 1932 ജൂലൈ 9 ന് ആറ്റിങ്ങലില്‍. അച്ഛന്‍: ആര്‍.സുബ്രഹ്മണ്യന്‍ പോറ്റി. അമ്മ : എസ്.കൃഷ്ണമ്മാള്‍. വിദ്യാഭ്യാസം: തിരുവനന്തപുരം ഗവ: മോഡല്‍ ഹൈസ്‌കൂള്‍, ഗവ: ആര്‍ട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്; ബി.എ.ബിരുദം. ജോലി: സംസ്ഥാന പോലീസ് വകുപ്പില്‍ 1957–87. അഡ്മിനിസ്‌ട്രേറ്റീവ്…
Continue Reading

എം.സി. രാജനാരായണന്‍

  1957 ല്‍ ജനനം. കേരളത്തിലും ഡല്‍ഹിയിലും വിദ്യാഭ്യാസം. പത്രപ്രവര്‍ത്തകന്‍, കഥാകൃത്ത് ചലച്ചിത്ര നിരൂപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയന്‍. മികച്ച സിനിമാനിരൂപകനുള്ള ദേശീയപുരസ്‌കാരം, ആത്മായാനങ്ങളുടെ ഖസാക്ക് പുരസ്‌കാരം, പ്രേംജി സ്മാരക പുരസ്‌കാരം തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാന–ദേശീയ രാജ്യാന്തര ജൂറി അംഗം.…
Continue Reading

ഗോപിനാഥന്‍ജി., ചെറുന്നിയൂര്‍

ചെറുപ്പത്തിലേ മനസ്‌സു ചെറുകഥയിലേക്ക് ചെന്നു. വൈകിയാണ് കവിതകളില്‍ അഭിരമിച്ചത്. അന്നേ കഥകളിയുടെയും നടന്ന കലയുടെയും സമ്മോഹനതകളില്‍ ഭ്രമിച്ചുവശായിരുന്നു. മുതിര്‍ന്നപ്പോള്‍ വിശ്വസാഹിത്യത്തിന്റെ വിസ്മയങ്ങളിലും വിഹ്വലതകളിലുംപെട്ട് ആനുകാലികങ്ങളില്‍ കൂടെക്കൂടെ എഴുതി. 2005ല്‍ 'എത്രയും കൗതുകം' എന്ന ആദ്യലേഖനസമാഹാരം പ്രസിദ്ധീകരിച്ചു. വീട്ടിനടുത്തും അകലെയുമായി മുപ്പത്തിമൂന്ന് വര്‍ഷം…
Continue Reading

രജിത് മാധവന്‍

കൊട്ടാരക്കര താലൂക്കില്‍ ഇഞ്ചക്കാട്ട് ഗ്രാമത്തില്‍ 1977 മെയ് 15ന് ജനനം. അച്ഛന്‍ –മാധവന്‍ നായര്‍. അമ്മ–ലളിതമ്മ. ഭാര്യ–സ്മിത. മകന്‍–മനീഷ്. കൊട്ടാരക്കര കിഴക്കേ തെരുവ് സെന്റ് മേരീസ് ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം 1992–ല്‍ പൂര്‍ത്തിയാക്കി. പന്തളം എന്‍.എസ്.എസ് പോളീടെക്‌നിക്കില്‍ നിന്നും എഞ്ചിനീയറിങ്ങ് ഡിപേ്‌ളാമ…
Continue Reading