Archives for October, 2017 - Page 87
ടി.ആര്‍.വിമല
1916 നവംബര്‍ 6ന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ വടക്കേക്കരയിലെ തട്ടാരുപരമ്പില്‍ ജനനം. 1934 ല്‍ ആദ്യകവിത 'ഭാരചന്ദ്രിക' യില്‍. 1951 ല്‍ 'ഓടക്കുഴല്‍' ആദ്യകവിതാസമാഹാരം. മാതൃഭൂമി ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളില്‍ കവിത പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ധാരാളം കവിതകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനെ ചെയ്തിട്ടുമുണ്ട്.…
ലാല്‍സലാം. എ
1971ല്‍ തിരുവനന്തപുരം ജില്ലയിലെ മുരുക്കുംപുഴയില്‍ ജനിച്ചു. പുരോഗമനകലാസാഹിത്യസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം. ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ റാഷണലിസ്റ്റ് അസോസിയേഷ(ബയഴദ)ന്റെ അഖിലേന്ത്യാ കമ്മിറ്റിയംഗം. 'ശ്രീനാരായണഗുരു' എന്ന ലഘുജീവചരിത്ര പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജിവിത പങ്കാളി:കെ.ആര്‍.മായ, മക്കള്‍: സാഗര്‍ ലാല്‍, ബ്രെഹ്ത് ലാല്‍. വിലാസം:…
അജയന്‍ കെ.ആര്‍
തിരുവനന്തപുരം ജില്ലയില്‍ കള്ളിക്കാട് ശാരിഭവനില്‍ പി.എ. രാമചന്ദ്രന്‍ നായരുടെയും ആര്‍ ലളിതമ്മയുടെയും മകന്‍. ഇരുപതു വര്‍ഷമായി പൂര്‍ണമായ പത്രപ്രവര്‍ത്തകന്‍. ഇംഗ്‌ളീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദം. ദേശാഭിമാനി ദിനപത്രത്തിന്റെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ലേഖനകനായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം…
വെള്ളായണി ജയചന്ദ്രന്‍
തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍ 1961ല്‍ ജനനം. അച്ഛന്‍ ആര്‍. ഗോപിനാഥന്‍. അമ്മ: എസ്‌സ് ഇന്ദിരാഭായി അമ്മ. ശാന്തിവിള ന്യൂ യു.പി.എസ്‌സ്., വിക്ടറി ബോയ്‌സ് ഹൈസ്‌കൂള്‍ നേമം, എം.ജി. കോളേജ് തിരുവനന്തപുരം, കേരള സര്‍വ്വകലാശാലയുടെ മലയാള വിഭാഗം കാര്യവട്ടം, ഗവ.ട്രെയിനിംഗ് കോളേജ് തിരുവനന്തപുരം…
ഡോ. എം. രാജീവ്കുമാര്‍
1958 നവംബര്‍ 6–ന് ജനനം. ബാല്യവും വിദ്യാഭ്യാസവും തിരുവനന്തപുരത്ത്. മലയാള സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും ചെറുകഥയില്‍ ഡോക്ടറേറ്റും. ഇരുപത്തിമൂന്ന് വര്‍ഷമായി ആകാശവാണിയുടെ വിവിധ നിലയങ്ങളില്‍ ജോലിനോക്കുന്നു.1973 മുതല്‍ കഥകള്‍ എഴുതുന്നു. കലണ്ടര്‍, പിണിയാള്‍, കാവടിക്കടവ്, അപര്‍ണ്ണയുടെ കാമുകന്‍, ഒറ്റസൂചിയില്‍ ഓടുന്ന വാച്ച്, വിഭ്രമാകാശം,…
ഉണ്ണിക്കൃഷ്ണന്‍ ഡോ.എ.എം.
ബാലരാമപുരം പേഴൂര്‍ക്കോണത്തു ലക്ഷ്മീനിലയത്തില്‍ പി. മാധവന്‍നായരുടെയും ബി. അരുന്ധതിയമ്മയുടെയും മകനായി 1963 ഒകേ്ടാബര്‍ 23ന് ജനിച്ചു. കേരളസര്‍വകലാശാലയില്‍നിന്ന് ഒന്നാം ക്‌ളാസ്‌സില്‍ ഒന്നാം റാങ്കോടെ മലയാളം എം.എ. നേടി. എംഫില്‍, പി.എച്ച്ഡി ബിരുദങ്ങള്‍ നേടി. 1987–ല്‍ പാമ്പാടി കെ.ജി. കോളേജില്‍ അദ്ധ്യാപകനായി. തുടര്‍ന്ന്…
യമുനമ്മ ജെ.
തിരുവനന്തപുരം ജഗതിയില്‍ ശ്രീ.എന്‍.ജി.വാസുദേവന്‍നായരുടെയും ശ്രീമതി ബി. ജാനമ്മയുടെയും മകളായി 1942–മാര്‍ച്ച് 28 ന് ജനിച്ചു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂള്‍, വിമന്‍സ് കോളേജ്, സെന്‍ട്രല്‍ പോളിടെക്‌നിക്, തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. പോളിടെക്‌നിക് അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. വിവിധ പോളിടെക്‌നിക്കുകള്‍,…
ശ്രീലതാവര്‍മ്മ. ഡോ.ആര്‍.
1969 മെയ് 13ന് തിരുവനന്തപുരത്ത് ജനിച്ചു. അച്ഛന്‍: ഓമല്ലൂര്‍ രാജരാജവര്‍മ്മ. അമ്മ: കെ. അംബികാദേവി. കേരളസര്‍വകലാശാലയില്‍ നിന്ന് മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍ ബിരുദങ്ങളും യുജിസിയുടെ ലക്ചര്‍ഷിപ്പും. 'ആഖ്യാനതന്ത്രങ്ങള്‍ മുകുന്ദന്റെ നോവലുകളില്‍' എന്ന വിഷയത്തില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് പി.എച്ച്.ഡി. 1996–മുതല്‍…
ഷാജി ജേക്കബ്
1967–ല്‍ ജനിച്ചു. കേരളസര്‍വ്വകലാശാലയില്‍നിന്ന് എം.എ, എം.ഫില്‍, പി.എച്ച്.ഡി.1995 മുതല്‍ മൂന്നര വര്‍ഷക്കാലം ഇന്ത്യാ ടൂഡേയില്‍ സബ് എഡിറ്റര്‍. 1996 മുതല്‍ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അധ്യാപകന്‍. ചരിത്രത്തിന്റെ രാഷ്ര്ടീയം, ആനന്ദിന്റെ ദര്‍ശനം(1997), നോവല്‍: ചരിത്രത്തിന്റെ പാഠഭേദം(2003), ടെലിവിഷന്‍ കാഴ്ചയും സംസ്‌കാരവും (2004),…

