Archives for November, 2019 - Page 4
ടാറ്റ ലിറ്ററേച്ചര്‍ ലൈവ് പുരസ്‌കാരം സച്ചിദാനന്ദന്
മുംബൈ: സാഹിത്യോത്സവത്തിന്റെ ഭാഗമായി ടാറ്റ ലിറ്ററേച്ചര്‍ ലൈവ് നല്‍കുന്ന പൊയറ്റ് ലോറിയെറ്റ് പുരസ്‌കാരത്തിന് കവി കെ.സച്ചിദാനന്ദന്‍ അര്‍ഹനായി. 4 ലക്ഷം രൂപയാണ് പുരസ്‌കാരം. എഴുത്തുകാരിയും വിവര്‍ത്തകയുമായ ശകുന്തള ഗോഖലെക്കാണ് സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം. ഇന്ത്യയിലെ കാവ്യലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് സച്ചിദാനന്ദന് ബഹുമതി…
ടികെസി സ്മൃതി പുരസ്‌കാരം കൊടിക്കുന്നില്‍ സുരേഷിന്
കോട്ടയെ: ടികെസി വടുതല ഇനിഷ്യേറ്റീവ് ഫോര്‍ പൊളിട്ടിക്കല്‍ സ്റ്റഡീസ് സ്മൃതി പുരസ്‌കാരം കൊടിക്കുന്നില്‍ സുരേഷ് എംപിക്ക്. 2,22,222 രൂപയാണ് പുരസ്‌കാരം.
സ്വാതി-പി.ഭാസ്‌കരന്‍ ഗാനസാഹിത്യ പുരസ്‌കാരം പിരപ്പന്‍കോട് മുരളിക്ക്
തിരുവനന്തപുരം: സ്വാതി-പി.ഭാസ്‌കരന്‍ ഗാനസാഹിത്യ പുരസ്‌കാരം പിരപ്പന്‍കോട് മുരളിക്ക്. 25000 രൂപയാണ് പുരസ്‌കാരം. ശ്രീകുമാരന്‍ തമ്പി ചെയര്‍മാനായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. നവംബര്‍ 24ന് വൈകിട്ട് 5 മണിക്ക് കേസരി ഹാളില്‍ വി.എം. സുധീരന്‍ പുരസ്‌കാരം സമ്മാനിക്കും. കവി, ഗാനരചയിതാവ്, നാടകകൃത്ത്, ഗ്രന്ഥശാലാപ്രവര്‍ത്തകന്‍,…
എന്‍ സി ശേഖര്‍ പുരസ്‌കാരം നിലമ്പൂര്‍ ആയിഷയ്ക്ക്
തിരുവനന്തപുരം: എന്‍ സി ശേഖര്‍ പുരസ്‌കാരം നടി നിലമ്പൂര്‍ ആയിഷയ്ക്ക്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായ എന്‍ സി ശേഖറിന്റെ സ്മരണാര്‍ഥം കണ്ണൂര്‍ ആസ്ഥാനമായ എന്‍ സി ശേഖര്‍ ഫൗണ്ടേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.…
എസ്. ഗുപ്തന്‍നായര്‍ സ്മാരക സാഹിത്യ നിരൂപണഗ്രന്ഥ പുരസ്‌കാരം
തിരുവനന്തപുരം: എസ്. ഗുപ്തന്‍നായര്‍ സ്മാരക സാഹിത്യ നിരൂപണഗ്രന്ഥ പുരസ്‌കാരം ആത്മാരാമന്‍ രചിച്ച പ്രതിഭാനത്തിന്. 10000 രൂപയും പ്രശസ്തിഫലകവും ആണ് പുരസ്‌കാരം. നവംബര്‍ 25-നു വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം തൈക്കാട് കേരള ഗാന്ധിസ്മാരകനിധിഹാാളില്‍ വച്ച് പെരുമ്പടം ശ്രീധരന്‍ സമ്മാനങ്ങള്‍ നല്‍കുമെന്ന് പ്രസിഡന്റ്…
പി.കെ. പരമേശ്വരന്‍നായര്‍ പുരസ്‌കാരം ഡോ.ഡി. മായയ്ക്ക്
തിരുവനന്തപുരം:പി.കെ. പരമേശ്വരന്‍നായര്‍ സ്മാരകട്രസ്റ്റ് ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പി.കെ. പരമേശ്വരന്‍നായര്‍ സ്മാരകജീവചരിത്ര പുരസ്‌കാരം ഡോ.ഡി. മായയ്ക്ക്. 20000 രൂപയും പ്രശസ്തിഫലകവുമാണ് പുരസ്‌കാരം.കെ.ജനാര്‍ദ്ദനന്‍പിള്ള ഗാന്ധിപഥത്തിലെ കര്‍മ്മയോഗി എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. നവംബര്‍ 25-നു വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം തൈക്കാട്…
ഡോ.സൗമ്യ സരിന് ഐഎംഎ പുരസ്‌കാരം
തിരുവനന്തപുരം:ഈ വര്‍ഷത്തെ ഐഎംഎ ലൈവ് സോഷ്യല്‍മീഡിയ അവാര്‍ഡ് ഡോ. സൗമ്യ സരിന്. 'ബിപി അഥവാ രക്തസസമ്മര്‍ദ്ദം എന്ത്, എങ്ങനെ നിയന്ത്രിക്കാം' എന്ന പോസ്റ്റാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.പാലക്കാട് അവിറ്റിസ് ഹോസ്പിറ്റലിലെ നിയോനാറ്റോളജിസ്റ്റ് ആണ് ഡോ. സൗമ്യ…
ഗുരുഗോപിനാഥ് നാട്യപുരസ്‌കാരം ഇന്ദിര പി.പി.ബോറയ്ക്ക്
ഗുരുഗോപിനാഥ് ദേശീയ നാട്യ പുരസ്‌കാരം വിഖ്യാത സത്രിയ നര്‍ത്തകി ഗുരു ഇന്ദിര പി.പി.ബോറയ്ക്ക്. നടനകലകളുടെ വളര്‍ച്ചയ്ക്ക് ജീവിതമര്‍പ്പിച്ച മഹാപ്രതിഭകള്‍ക്കുളള പുരസ്‌കാരം സാംസ്‌കാരിക വകുപ്പിനുവേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമം ആണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. മൂന്നു ലക്ഷം രൂപ, കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത…
ജെസിബി പുരസ്‌കാരം മാധുരി വിജയ്‌യുടെ നോവലിന്
ജയ്പൂര്‍: കശ്മീരിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ പ്രമേയമാക്കി മാധുരി വിജയ് എഴുതിയ ആദ്യനോവല്‍ ദ് ഫാര്‍ ഫീല്‍ഡ് ഈ വര്‍ഷത്തെ ജെസിബി സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 25 ലക്ഷം രൂപയാണ് പുരസ്‌കാരം. ബാല്യകാല സ്മരണകളിലെ നഷ്ടസാന്നിധ്യം തേടിയലയുന്ന…
ആനന്ദബോസിന് ഇന്‍ഡോഅമേരിക്കന്‍ സാഹിത്യ പുരസ്‌കാരം
ന്യൂഡല്‍ഹി: സാഹിത്യകാരനും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ ഡോ. സി.വി. ആനന്ദ ബോസിന് ഇന്ത്യ ഇന്റര്‍നാഷണല്‍ സാഹിത്യ പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും പ്രശംസാ പത്രവുമാണ് അവാര്‍ഡ്. യു.എസ്. ആസ്ഥാനമായുള്ള ഇന്‍ഡോഅമേരിക്കന്‍ ലിറ്റററി ഫോറം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ആനന്ദബോസിന്റെ 'സയലന്‍സ് സൗണ്ട്‌സ്…