തിരുവനന്തപുരം:പി.കെ. പരമേശ്വരന്‍നായര്‍ സ്മാരകട്രസ്റ്റ് ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പി.കെ. പരമേശ്വരന്‍നായര്‍ സ്മാരകജീവചരിത്ര പുരസ്‌കാരം ഡോ.ഡി. മായയ്ക്ക്. 20000 രൂപയും പ്രശസ്തിഫലകവുമാണ് പുരസ്‌കാരം.കെ.ജനാര്‍ദ്ദനന്‍പിള്ള ഗാന്ധിപഥത്തിലെ കര്‍മ്മയോഗി എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. നവംബര്‍ 25-നു വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം തൈക്കാട് കേരള ഗാന്ധിസ്മാരകനിധിഹാാളില്‍ വച്ച് പെരുമ്പടം ശ്രീധരന്‍ പുരസ്‌കാരം നല്‍കും.