Archives for January, 2023 - Page 3
പ്രഭാ സക്കറിയാസ്
ജനനം 1985ല്‍ കോട്ടയത്ത്. കോട്ടയം സി.എം.എസ് കോളേജ്, തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് എന്നിവിടങ്ങളില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.ഫില്‍ നേടി. ഇപ്പോള്‍ ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍…
അമൃത് ജി.കുമാര്‍ ഡോ.
ജനനം ചങ്ങനാശേരി പെരുന്നയില്‍. അച്ഛന്‍: ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍. അമ്മ: എല്‍.ഓമനക്കുട്ടി അമ്മ. പെരുന്ന പടിഞ്ഞാറ് ഗവ.എല്‍.പി.എസ്, എന്‍.എസ്.എസ് ഹൈസ്‌കൂള്‍, എന്‍.എസ്.എസ് ഹിന്ദു കോളേജ്, കലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ്, എംജി സര്‍വകലാശാല ക്യാമ്പസ് എന്നിവിടങ്ങളില്‍നിന്നായി വിദ്യാഭ്യാസം. വിദ്യാഭ്യാസത്തില്‍ പി.എച്ച്ഡി. യു.ജി.സി ഫെലോഷിപ്പോടെ പോസ്റ്റ്…
പ്രകാശന്‍ ചുനങ്ങാട്
ജനനം 1952ല്‍ ഒറ്റപ്പാലത്തിനടുത്ത് ചുനങ്ങാട് ഗ്രാമത്തില്‍. അച്ഛന്‍: സ്വാതന്ത്ര്യ സമരഭടനായിരു രാമപ്പണിക്കര്‍. അമ്മ: നാരായണിക്കുട്ടി അമ്മ. യൂണിയന്‍ ബാങ്കില്‍നിന്ന് സീനിയര്‍ മാനേജരായി റിട്ടയര്‍ ചെയ്തു. 1973ല്‍ മാതൃഭൂമി വിഷുപ്പതിപ്പില്‍ കഥയ്ക്ക് കോളേജ് വിഭാഗത്തില്‍ സമ്മാനം നേടി. വിലാസം: രോഹിണി, എസ്.എം.പി ജങ്ഷന്‍,…
പി.ശ്രീകുമാര്‍
ജനനം 1946ല്‍ തിരുവനന്തപുരത്ത്. ബാലരാമപുരം, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1971ല്‍ കെ.എസ്.ആര്‍.ടി.സിയില്‍ ക്ലാര്‍ക്കായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. 54 വര്‍ഷമായി സിനിമാ നടനായും സംവിധായകനായും പ്രവര്‍ത്തിക്കുന്നു. പന്ത്രണ്ട് ഡോക്യുമെന്ററികള്‍, എട്ട് ഷോര്‍ട്ട് ഫിലിമുകള്‍, നാലു പരസ്യചിത്രങ്ങള്‍, ഇരുപത്തഞ്ചോളം സീരിയലുകള്‍ എന്നിവ പൂര്‍ത്തിയാക്കി.…
കീര്‍ത്തി സാഗര്‍
ജനനം ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലുക്ക് കാരയ്ക്കാട് ഗ്രാമത്തില്‍. അച്ഛന്‍ വിദ്യാസാഗര്‍. അമ്മ ശ്രീലേഖ. പന്തളം എന്‍.എസ്.എസ് ഹൈസ്‌കൂള്‍, പാലക്കാട് എന്‍.എസ്.എസ് കോളേജ് ഓഫ് എന്‍ജിനിയറിങ്, കോയമ്പത്തൂര്‍ അമൃത വിശ്വവിദ്യാപീഠം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം.ടെക്, എം.ബി.എ, എം.എ മലയാളം എന്നിവ വിദ്യാഭ്യാസ…
ശ്രീജിത് ശ്രീവിഹാര്‍
ജനനം കോഴിക്കോട് ജില്ലയിലെ അത്തോളിയില്‍. കുനിയില്‍ വാസുനായരുടെയും കാപ്പില്‍ സരോജിനി അമ്മയുടെയും മകന്‍. ഇംഗ്ലീഷ് സാഹിത്യത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദാനന്തരബിരുദം. സാമൂഹ്യശാസ്ത്രത്തില്‍ അധ്യാപക ബിരുദം എന്നിവ നേടി. ജി.വി.എച്ച്.എസ്.എസ് അത്തോളി, സെന്റ് ജോസഫ് കോളേജ് ദേവഗിരി, മേപ്പയൂര്‍െ സലഫി ട്രെയിനിംഗ് കോളേജ്…
മിഥുന്‍ കൃഷ്ണ
ജനനം കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമയും. ദേശാഭിമാനിയില്‍ സബ് എഡിറ്റര്‍. നേരത്തെ ദീപിക, സിറാജ് പത്രങ്ങളിലും പ്രവര്‍ത്തിച്ചു. ആദ്യ കഥാസമാഹാരം ചൈനീസ് മഞ്ഞ 2018ല്‍ പ്രസിദ്ധീകരിച്ചു. കൃതികള്‍ ചൈനീസ് മഞ്ഞ (കഥാസമാഹാരം) വണ്‍…
ഷിനിലാല്‍ വി.
ജനനം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഇരിഞ്ചയത്ത്. അമ്മ: വസന്തകുമാരി. അച്ഛന്‍: കെ.വിശ്വനാഥന്‍. ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷനില്‍ ട്രാവലിങ് ടിക്കറ്റ് എക്‌സാമിനറായി ജോലിനോക്കുന്നു. ആനുകാലികളങ്ങളില്‍ കഥകളും യാത്രക്കുറിപ്പുകളും എഴുതുന്നു. കൃതികള്‍ ഉടല്‍ഭൗതികം അടി (നോവല്‍) പുരസ്‌കാരം പ്രഥമ കാരൂര്‍ സ്മാരക നോവല്‍…
എന്‍.സി നായര്‍
ജനനം 1948 ജനുവരി 20ന് പത്തനംതിട്ട ജില്ലയിലെ കടമ്പനാട്ടില്‍. കേരള യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദവും ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. അവിടെ ഗവേഷണ വിദ്യാര്‍ഥിയായിരിക്കെ കേന്ദ്രസര്‍വീസില്‍ ഉദ്യോഗം ലഭിച്ചു. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ ജോലിചെയ്തു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അസ്‌ട്രോളജിക്കല്‍ സയന്‍സില്‍നിന്നും…
പി.കെ.ശ്രീനിവാസന്‍
എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, മീഡിയ കണ്‍സള്‍ട്ടന്റ്, മലയാളനാട് വാരിക, കലാകൗമുദി, കേരളകൗമുദി, ഇന്ത്യാ ടുഡേ തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രവര്‍ത്തിച്ചു. മലയാള സിനിമ ടെലിവിഷന്‍ ഇയര്‍ബുക്ക് 2010 ന്റെ കണ്ടന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു. പ്രശസ്ത ചിത്രകാരന്‍ കെ.സി.എസ് പണിക്കരെപ്പറ്റിയുള്ള ഇംഗ്ലീഷ് ഡോക്യുമെന്ററിയായ കെ.സി.എസ് പണിക്കര്‍:…