Archives for January, 2023 - Page 5

എം.ഡി.മനോജ്

ജനനം മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയില്‍. ഇപ്പോള്‍ ആതവനാട് മാട്ടുമ്മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍. 2019ല്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഗിന്നസ് ലോക റെക്കാഡ് പ്രോഗ്രാമില്‍ പ്രതിനിധിയായി പങ്കെടുത്തു. വിലാസം: പ്രാര്‍ഥന, വെട്ടിച്ചിറ പി.ഒ, പുന്നത്തല വഴി, വളാഞ്ചേരി, മലപ്പുറം-676551. കൃതികള്‍ രവീന്ദ്ര…
Continue Reading

എല്‍.ആര്‍.സ്വാമി

തെലുങ്കില്‍നിന്ന് മലയാളത്തിലേക്ക് നേരിട്ട് മൊഴിമാറ്റം ചെയ്യുന്ന എഴുത്തുകാരനാണ് മലയാളിയായ എല്‍.ആര്‍.സ്വാമി. ജോലികിട്ടി വിശാഖപട്ടണത്തില്‍ സ്ഥിരപ്പെട്ട ശേഷം തെലുങ്ക് സ്വയംപഠിച്ച് തെലുങ്കില്‍ 250 കഥകളെഴുതിയ എഴുത്തുകാരന്‍. മലയാളത്തില്‍നിന്ന് തെലുങ്കിലേക്ക് 22 പുസ്തകങ്ങളും തെലുങ്കില്‍നിന്ന് മലയാളത്തിലേക്ക് 16 കൃതികളും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 2015ല്‍ തെലുങ്കിലേക്ക് മൊഴിമാറ്റം…
Continue Reading

എം.ബി.ദിവാകരന്‍

ജനനം തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട മേലതില്‍ തറവാട്ടില്‍ 1959ല്‍. ബി.കൃഷ്ണമ്മ-ജി.ബാലകൃഷ്ണന്‍ നായര്‍ ദമ്പതികളുടെ മകന്‍. സ്‌കൂള്‍, കോളേജ് പഠനകാലത്ത് മേലതില്‍ ദിവാകരന്‍ എന്ന പേരില്‍ ആനുകാലികങ്ങളില്‍ കഥകളും ഫീച്ചറുകളും യാത്രാവിവരണവുമെഴുതി ശ്രദ്ധേയനായി. കേസരി വാരികയുടെ തിരുവനന്തപുരം ജില്ലാ ലേഖകനായി. തുടര്‍ന്ന് കേരളപത്രിക…
Continue Reading

പി.ജിംഷാര്‍

ജനനം 1990 ജനുവരി 31ന്. ജേണലിസത്തില്‍ ബിരുദവും കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. ഡി.സി കിഴക്കേമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട 'ഭൂപടത്തില്‍നിന്ന് കുറിച്ചെടുത്ത കുറിപ്പുകള്‍ ആണ് ആദ്യനോവല്‍. എന്ന് നിന്റെ മൊയ്തീന്‍, ഒരുമുറൈ വന്തു പാര്‍ത്തായ എന്നീ…
Continue Reading

ടോണി ചിറ്റേട്ടുകുളം

ജനനം കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിലെ തുരുത്തിയില്‍, ഇത്തിത്താനം ചിറ്റേട്ടുകുളം സി.സി വര്‍ഗീസ്, എടത്വ പുത്തന്‍പുരയ്ക്കല്‍ റോസമ്മ വര്‍ഗീസ് എന്നിവരുടെ മകന്‍. തുരുത്തി സെന്റ് തോമസ്, സെന്റ് മേരീസ്, എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ്, ചങ്ങനാശേരി എസ്.എച്ച് എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം. ബോട്ടണിയില്‍…
Continue Reading

സുധാകരന്‍ തേലക്കാട്

ജനനം 1939 എപ്രില്‍ 26ന് പെരിന്തല്‍മണ്ണക്കടുത്തുള്ള എലങ്കുളത്തില്‍. അച്ഛന്‍ ചാത്തനാത്ത് രാമന്‍ നായര്‍. അമ്മ: തേലക്കാട് അമ്മിണിയമ്മ. 1952- 53കാലത്ത് രൂപീകരിച്ച എലങ്കുളം കലാസമിതിയും കലാസമിതി പ്രസിദ്ധീകരണമായ ബാലസഖ്യം കൈയെഴുത്തു മാസികയും ബാലന്‍ സ്മാരക വായനശാലയും സുധാകരന് എഴുത്തില്‍ വളക്കൂറുള്ള മണ്ണൊരുക്കി.…
Continue Reading

അന്‍വര്‍ അബ്ദുള്ള

ജനനം 1976ല്‍ കോട്ടയത്ത്. പിതാവ്: ഇ.അബ്ദുള്ളക്കുട്ടി, മാതാവ്: എ. ആറ്റബീബി. കോട്ടയത്തുകാരനെങ്കിലും തൊഴില്‍സംബന്ധമായി താന്നൂരില്‍ താമസിക്കുന്നു നോവലുകളും കഥകളുമായി ഇരുപതോളം കൃതികള്‍. ഭാര്യ: സ്മിത ഇ.കെ. സ്ഥിരവിലാസം: മുബാറക് മന്‍സില്‍, മരിയാതുരുത്ത് പി.ഒ, കോട്ടയം-686017. കൃതികള്‍ കപ്പല്‍ച്ചേതത്തിന്റെ രാത്രി (നോവെല്ലകള്‍)
Continue Reading

സതീഷ് ബാബു പയ്യന്നൂര്‍

ചെറുകഥാകൃത്തും നോവലിസ്റ്റം മാധ്യമപ്രവര്‍ത്തകനുമായിരുന്നു സതീഷ്ബാബു പയ്യന്നൂര്‍. ജനനം പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയില്‍ 1963ല്‍. കാഞ്ഞങ്ങാട് നെഹ്രു കോളേജിലും തുടര്‍ന്ന് പയ്യന്നൂര്‍ കോളജിലുമായിരുന്നു പഠനം. വിദ്യാഭ്യാസകാലത്ത് തന്നെ കഥ, കവിത, പ്രബന്ധ രചന എന്നിവയില്‍ പാടവം തെളിയിച്ചിരുന്നു. കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ…
Continue Reading

കെ.പ്രഭാകരന്‍

ജനനം തൃശൂര്‍ ജില്ലയിലെ കിള്ളിമംഗലത്ത് 1943 മെയ് 31. മാതാവ്: പരേതയായ കുഞ്ഞിമാളു അമ്മ, പിതാവ്: പരേതനായ പി.നാരായണന്‍ നായര്‍ (കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എം.പിയും). കിള്ളിമംഗലം എല്‍.പി സ്‌കൂള്‍, പാഞ്ഞാള്‍ ജി.എന്‍.ബി, തൃശൂര്‍ വിവേകോദയം സ്‌കൂള്‍, തൃശൂര്‍ കേരളവര്‍മ്മ കോളേജ്,…
Continue Reading

കെ.രാജേന്ദ്രന്‍

ജനനം 1976ല്‍ പാലക്കാട് ജില്ലയില്‍ പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയില്‍. മാതാപിതാക്കള്‍: പി.ദേവയാനി, കെ.പത്ഭനാഭന്‍. ഇപ്പോള്‍ കൈരളി ന്യൂസില്‍ സീനിയര്‍ ന്യൂസ് എഡിറ്ററായി ജോലിചെയ്യുന്നു. വിലാസം: 7എ, സൗപര്‍ണിക അപ്പാര്‍ട്ട്‌മെന്റ്, പള്ളിമുക്ക്, കല്ലയം, തിരുവനന്തപുരം. കൃതികള്‍ ആര്‍.സി.സിയിലെ അത്ഭുതക്കുട്ടികള്‍ അഞ്ചു പെണ്‍കുട്ടികള്‍ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ…
Continue Reading