ഡോ. സീമ.ടി. എന്‍

ജനനം:1963 ല്‍ എറണാകുളത്ത്

മാതാപിതാക്കള്‍:മാനസീ നായരും പി. നാരായണന്‍ നായരും

എറണാകുളം മഹാരാജാസിലും കേരളസര്‍വ്വകലാശാല കാര്യവട്ടം സെന്ററിലും കോളേജ് വിദ്യാഭ്യാസം. മലയാളം സാഹിത്യത്തില്‍ എം. എ, പി. എച്ച്. ഡി. ബിരുദങ്ങള്‍. 1991 മുതല്‍ ഗവണ്‍മെന്റ് കോളേജുകളില്‍ അധ്യാപികയായും 1996 മുതല്‍ അഞ്ചുവര്‍ഷം വികേന്ദ്രീകൃതാസൂത്രണവുമായി ബന്ധപ്പെട്ട സംസ്ഥാന ആസൂത്രണ ബോര്‍ഡിലും സേവനം
അനുഷ്ഠിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ കേന്ദ്രകമ്മിറ്റി അംഗം.

കൃതികള്‍

സ്ത്രീപദവി കേരളത്തില്‍: പോരായ്മയും പോരാട്ടവും സ്ത്രീകളും പ്രാദേശികാസൂത്രണവും
ആഗോളവത്ക്കരണവും സ്ത്രീകളും
അങ്കണവാടികളുടെ പ്രവര്‍ത്തനം