അജീഷ എസ്. കലയ്‌ക്കോട് (എസ്. അജീഷ)

ജനനം:1995 ല്‍ കൊല്ലം ജില്ലയിലെ കലയ്‌ക്കോട്

മാതാപിതാക്കള്‍: ആര്‍. ശുഭയും എം.വി. ഷാജുവും

തൊണ്ണൂറ് ശതമാനവും ശാരീരിക വൈകല്യമുള്ളതിനാല്‍ വീട്ടിലിരുന്നു പഠിക്കുന്നു. കലയ്‌ക്കോട് ഗവ.യു.പി. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി ബുക്‌സ് & പബ്ലിഷേഴ്‌സിന്റെ പ്രസിഡന്റ്. മികച്ച കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള ദേശീയ അവാര്‍ഡും (2007), എ ഗ്രേഡും ഒന്നാം സ്ഥാനവും (അമ്മത്തൊട്ടില്‍) ലഭിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, എ.സി.വി., അമൃത, കൈരളി, ഇന്ത്യാവിഷന്‍, എ.വൈ. ചാനല്‍, പവര്‍വിഷന്‍, എന്‍.ഡി.റ്റി.വി.
24*7, ദൂരദര്‍ശന്‍ (കേരളം, നാഷണല്‍), ബി.ബി.സി. റേഡിയോ, മലയാള മനോരമ, കേരളകൗമുദി, മാതൃഭൂമി, ഹിന്ദു, ദേശാഭിമാനി, ജനയുഗം, വീക്ഷണം, തേജസ്സ്, ചന്ദ്രിക, സായാഹ്ന ശബ്ദം, രാഷ്ട്രദീപിക, കൗമുദി ഫഌഷ്, ഗൃഹലക്ഷ്മി എന്നിവയില്‍ അഭിമുഖം വന്നിട്ടുണ്ട്.

കൃതികള്‍

പൂവായ് വിരിഞ്ഞു
സ്പന്ദനം
സൂര്യനെപ്പോല്‍ ഞാനുദിച്ചോട്ടെ