വിപ്ലവകാരിയായ ആനന്ദതീര്ഥന്
(ജീവചരിത്രം)
ടി.എച്ച്.പി ചെന്താരശേരി
കേരള സാഹിത്യ അക്കാദമി 2012
ടി.എച്ച്.പി ചെന്താരശേരി എഴുതിയ ജീവചരിത്രമാണിത്. രാജഗോപാലാചാരിയെപ്പോലുള്ള സ്വാതന്ത്ര്യ സമരസേനാനികളുമൊത്ത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ആനന്ദഷേണായി ആണ് പിന്നീട് സ്വാമി ആനന്ദതീര്ഥന് ആയത്. തികഞ്ഞ ഗാന്ധിയനായ അദ്ദേഹം ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായി. 1928ല്‍ ശിവഗിരിയില്‍ ഗുരുവിനെ സന്ദര്‍ശിച്ച ആനന്ദഷേണായി അദ്ദേഹത്തിന്റെ ശിഷ്യനായി ആനന്ദതീര്ഥന് എന്ന പേരു സ്വീകരിച്ചു. 1059ല്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ ആദ്യ പ്രസിഡന്റായി. പിന്നീട് അധ:സ്ഥിതവര്‍ഗത്തിന്റെ ഉന്നമനത്തിനായി ആ സ്ഥാനം രാജിവച്ച് സാമൂഹ്യസേവനത്തില്‍ വ്യാപൃതനായി. അദ്ദേഹത്തിന്റെ ജീവചരിത്രമാണിത്.
Leave a Reply