(കുറിപ്പുകള്‍)
കാള്‍ സെയ്ഗന്‍
ഫേബിയന്‍ ബുക്‌സ് 2022

പ്രപഞ്ചത്തിന്റെ പ്രാതിഭാസികതയെപ്പറ്റിയുള്ള കാള്‍ സെയ്ഗന്റെ കുറിപ്പുകളുടെ പരിഭാഷ. എന്‍. മൂസക്കുട്ടിയാണ് പരിഭാഷകന്‍. കഞ്ചാവിന്റെ ലഹരിയിലായിരിക്കുമ്പോള്‍ ഭൂതകാലത്തിലേക്കാഴ്ന്നിറങ്ങിയ ബാല്യകാല സ്മരണകള്‍. സുഹൃത്തുക്കള്‍, കളിപ്പാട്ടങ്ങള്‍, തെരുവുകള്‍, ഗന്ധങ്ങള്‍, മറന്നുപോയ കാലഘട്ടത്തില്‍നിന്നുള്ള രുചികള്‍ എന്നിവ എനിക്കോര്‍ക്കാന്‍ കഴിയും. ലഹരിയിലായിരിക്കുമ്പോള്‍ ബെല്‍ജിയന്‍ സര്‍റിയലിസ്റ്റ് യവ്‌സാന്‍വിയുടെ സൃഷ്ടികള്‍ നിരീക്ഷിച്ച് ഞാന്‍ സമയം ചെലവഴിച്ചിട്ടുണ്ട്-എന്ന് കാള്‍ സെയ്ഗന്‍ കൃതിയില്‍ എഴുതുന്നു.