(തെലുങ്ക് നോവലിന്റെ പരിഭാഷ)
സലിം
കേന്ദ്രസാഹിത്യ അക്കാദമി 2022
ആധുനിക തെലുങ്ക് സാഹിത്യത്തിലെ ശ്രദ്ധേയനായ കഥാകൃത്തും നോവലിസ്റ്റുമായ സലിമിന്റെ കാളുത്തുന്ന പൂലത്തോട്ട എന്ന നോവലിന്റെ പരിഭാഷയാണ് കത്തിയെരിയുന്ന പൂന്തോട്ടം. എല്‍.ആര്‍.സ്വാമിയാണ് പരിഭാഷകന്‍. എയിഡ്‌സ് രോഗത്തെപ്പറ്റിയും ആ രോഗം സംക്രമിക്കാതിരിക്കാന്‍ വേണ്ടി സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റിയും വേണ്ടത്ര അവബോധം നല്‍കുന്ന ഈ നോവല്‍ നല്ലൊരു വായനാനുഭവം നല്‍കുന്നു. സലിമിന്റെ കഥകളും നോവലുകളും ഇംഗ്ലീഷിലേക്കും വിവിധ ഭാരതീയ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.