(കഥ)
പി.ജിംഷാര്‍
ഡി.സി.ബുക്‌സ് 2022

ജിംഷാറിന്റെ പുതിയ കഥാസമാഹാരമാണിത്. സിനിമയുടെ അടുപ്പില്‍ വെന്തുലര്‍ന്നന്ന കഥകള്‍ എന്നാണ് ജിംഷാറിന്റെ കഥകളെപ്പറ്റിയുള്ള തന്റെ ആദ്യവായന എന്ന് ഇന്ദുമേനോന്‍ എഴുതുന്നു. ഇന്ദുമേനോന്‍ ഇങ്ങനെ തുടരുന്നു: ” സിനിമാ മോഹിയും ഭ്രാന്തനുമായ ഒരുവനു സാധ്യമാകുന്ന കഥാലോകം. ഓരോ ചെറുകഥകളിലും ഓരോ സിനിമകള്‍ ഒളിച്ചിരിക്കുന്നു. അല്ലെങ്കില്‍ ജിംഷാര്‍ ഒളിച്ചുവച്ചിരിക്കുന്നു. അതിനാല്‍ത്തന്നെ ഓരോ കഥയുടെ ഘടനയും രൂപലാവണ്യവും സിനിമയുമായി ഇഴചേര്‍ന്ന് തിരക്കഥയോളം സുതാര്യമായിരിക്കുന്നതായിക്കാണാം.”