(ജീവചരിത്രം)
എം.ബി.ദിവാകരന്‍
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം 2022

നെടുമങ്ങാടിന്റെ പ്രാദേശിക കമ്മ്യൂണിസ്റ്റ നേതാവായിരുന്ന മാമ്മൂട്ടില്‍ ശിവശങ്കരപ്പിള്ളയെക്കുറിച്ച് പത്രപ്രവര്‍ത്തകനായ എം.ബി.ദിവാകരന്‍ രചിച്ച ജീവചരിത്ര കൃതിയാണിത്. അഡ്വ.കെ. പ്രകാശ് ബാബു ഈ കൃതിയെപ്പറ്റി ഇങ്ങനെ പറയുന്നു: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സഖാക്കള്‍ക്കും രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വരാനിരിക്കുന്ന തലമുറയ്ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഒരു ഗൈഡായി സൂക്ഷിക്കാവുന്ന ഗ്രന്ഥം.
പ്രമുഖ സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ സി.ദിവാകരന്‍ ഇങ്ങനെ പറയുന്നു: ” പാര്‍ട്ടിക്കുവേണ്ടി കഠിനമായി അധ്വാനിക്കുക, ആ അധ്വാനഫലത്തിന്റെ ഒരു പങ്ക് പാര്‍ട്ടിക്കായി ചെലവിടുക-ഇതാണ് സഖാവിന്റെ ശൈലി. നിര്‍ഭയനാണ്. ആരുടെയും മുഖത്തുനോക്കി തന്റെ അഭിപ്രായം പറയും. കമ്മ്യൂണിസ്റ്റുകാര്‍ക്ക് അനുകരിക്കാന്‍ കഴിയുന്ന നിരവധി സല്‍സ്വഭാവങ്ങളുടെ ഉടമയാണ് സഖാവ് ശിവശങ്കരപ്പിള്ള.”