(രാഷ്ട്രീയം)
വി.ഡി.സതീശന്‍
ടോണി ചിറ്റേട്ടുകുളം
ഒലിവ് ബുക്‌സ്, കോഴിക്കോട് 2022

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ജീവിതവും രാഷ്ട്രീയവും പ്രതിപാദിക്കുന്ന കൃതി. ജനകീയ നേതാവെന്നാല്‍ സമുദ്രത്തിലെ മത്സ്യത്തെപ്പോലെയാണ്. ജനങ്ങളില്‍ ഇഴുകിച്ചേര്‍ന്നവരാകണമെന്ന ചൊല്ലിനെ അന്വര്‍ഥമാക്കുന്ന ഒരു രാഷ്ട്രീയജീവിതം അനാവൃതമാകുകയാണ് ഈ ഗ്രന്ഥത്തില്‍. മലയാളിയുടെ ഹരിതരാഷ്ട്രീയത്തിന്റെയും ജനപക്ഷ രാഷ്ട്രീയത്തിന്റെയും പര്യായങ്ങളായി വളര്‍ന്ന് എവിടെയും പ്രതിപക്ഷത്തായിരിക്കുക എന്നതാണ് തന്റെ ദൗത്യമെന്ന് തിരിച്ചറിയുന്ന വി.ഡി സതീശനെന്ന ലളിതമനുഷ്യന്റെ, നേതാവിന്റെ ജീവിതത്തിലൂടെയും ജീവിതവീക്ഷണത്തിലൂടെയും സഞ്ചരിക്കുകയാണ് ഈ ലഘുഗ്രന്ഥം.