(കവിതയും ജീവചരിത്രവും)
എ.കെ.അബ്ദുള്‍ മജീദ്
ഫിംഗര്‍ ബുക്‌സ്, പേരാമ്പ്ര 2018

ആറു നൂറ്റാണ്ടിന്റെ സമ്പന്നമായ പാരമ്പര്യമുള്ള ഇംഗ്ലീഷ് കവിതയുടെ നാള്‍വഴിയിലേക്കുള്ള കിളിവാതില്‍ നോട്ടമാണ് ഈ കൃതി. ഇംഗ്ലീഷ് ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ജെഫ്രി ചോസര്‍ മുതല്‍ എലിയറ്റ് വരെയുള്ള നാലുനൂറ്റാണ്ടുകാലത്തെ അതിപ്രശസ്തരായ ഇംഗ്ലീഷ് കവികളുടെ ഓരോ കവിതയും അവരുടെ ജീവചരിത്രവും ഈ കൃതിയെ വേറിട്ടതാക്കുന്നു. സ്‌പെന്‍സര്‍, ഷേക്‌സ്പിയര്‍, മില്‍ട്ടണ്‍, ഡ്രൈഡന്‍, പോപ്പ്, വേഡ്‌സ്വര്‍ത്ത്, ഷെല്ലി, കീറ്റ്‌സ്, ബ്രൗണിങ് തുടങ്ങി ഇരുപത്തേഴു കവികളുടെ ലഘുജീവചരിത്രവും ഓരോ കവിതയുമാണ് ഇതില്‍.