(ഓര്‍മക്കുറിപ്പുകള്‍)
എം.എസ്.മണി
കലാകൗമുദി പബ്ലിക്കേഷന്‍സ് 2021

കേരളകൗമുദി പത്രാധിപരായിരുന്ന അന്തരിച്ച എം.എസ്.മണി സ്വന്തം ജീവിതം പറഞ്ഞ കാര്യങ്ങള്‍ സമാഹരിച്ചത്. സഹധര്‍മിണി ഡോ.കസ്തൂരിബായിയുടെ ഓര്‍മകളിലെ എം.എസ്.മണി, മകള്‍ വത്സാമണി, മകന്‍ സുകുമാരന്‍ മണി, ചെറുമകന്‍ അഡ്വ.വൈശാഖ് എന്നിവരുടെ ഓര്‍മക്കുറിപ്പുകള്‍, അമരാവതി സത്യാഗ്രഹ പശ്ചാത്തലത്തില്‍ എ.കെ.ജിയുമായി എം.എസ്.മണി നടത്തിയ ഇന്റര്‍വ്യൂ, കാലുമാറ്റം പൊളിച്ച് അച്ചുതമേനോന്‍ മന്ത്രിസഭയെ ടി.കെ.ദിവാകരന്‍ രക്ഷിച്ച കഥ, രണ്ട് അഭിമുഖങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന കൃതി. സി.രാധാകൃഷ്ണന്റെ അവതാരികയും.