(നാടകം)
എം.ആര്‍. ഭട്ടതിരിപ്പാട്

1930കളിലെ നമ്പൂതിരിപരിഷ്‌ക്കരണപ്രസ്ഥാനത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട നാടകമാണ് മറക്കുടക്കുള്ളിലെ മഹാനരകം. എം.ആര്‍. ഭട്ടതിരിപ്പാട് രചിച്ച ഈ നാടകം, യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. നമ്പൂതിരിമാരുടെ പരമ്പരാഗതജീവിതരീതികളില്‍ സ്ത്രീകള്‍ക്കു സഹിക്കേണ്ടിവന്ന അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഈ നാടകം അക്കാലത്ത് വലിയ കോളിളക്കമുണ്ടാക്കി. അന്യര്‍ക്ക് തീരെ പ്രവേശനമില്ലാതിരുന്ന ഇല്ലങ്ങള്‍ക്കുള്ളിലകപ്പെട്ടുപോയ മലയാളബ്രാഹ്മണസ്ത്രീകളെ മര്‍ദ്ദിക്കാനും അവരെ കൊലപ്പെടുത്താനുംവരെയുള്ള അധികാരം ഭര്‍ത്താവിനു നല്‍കിയിരുന്ന വ്യവസ്ഥയെക്കുറിച്ച് പുറംലോകമറിയാന്‍ ഈ നാടകം കാരണമായി.