(ആരോഗ്യചരിത്രം)
ഡോ.ബി.ഇക്ബാല്‍
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2022

കേരളത്തിലെ പൊതുജനാരോഗ്യരംഗത്ത് എറെക്കാലമായി ഇടപെടുകയും നിര്‍ണായകമായ നയരൂപവത്കരണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ഡോ.ബി.ഇക്ബാല്‍ മഹാമാരികള്‍ക്കെതിരായ പോരാട്ടങ്ങളുടെയും അതിനായി ശാസ്ത്രം സമര്‍ഥമായി ഉപയോഗിച്ചതിന്റെയും ഗഹനമായ ചരിത്രം രേഖപ്പെടുത്തുന്ന കൃതി. ചരിത്രത്തിലൂടെയുള്ള സര്‍ഗസഞ്ചാരത്തിനൊപ്പം രോഗചികിത്സയുടെ ശാസ്ത്രീയ വസ്തുതകള്‍, ഈ രംഗത്തു പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരുടെ ജീവിതകഥകള്‍ എന്നിവയും കൃതിയിലുണ്ട്. മനുഷ്യന്റെ നിലനില്‍പ്പിനെ പ്രകൃതിയുടെ നിലനില്‍പ്പില്‍നിന്ന് വ്യത്യസ്തമായി കാണാന്‍ കഴിയില്ല എന്ന എകലോകം, എകാരോഗ്യം സങ്കല്‍പ്പനമാണ് കൃതി മുന്നോട്ടുവയ്ക്കുന്നത്. ആധുനിക മനുഷ്യചരിത്രത്തെ മാറ്റിമറിച്ച കോവിഡ് മഹാമാരിയുടെ കാലത്ത് നിശ്ചയമായും ഇതൊരു റഫറന്‍സ് ഗ്രന്ഥമാണ്.