(വിഷ്ണുസ്‌തോത്രം)
കുലശേഖര ആഴ്‌വാര്‍

കുലശേഖര ആഴ്‌വാര്‍മാരുടെ വിഷ്ണുസ്‌തോത്രമാണ് മുകുന്ദമാല. സംസ്‌കൃത ഭാഷയിലുള്ള ഈ ഗ്രന്ഥം വൈഷ്ണവന്മാര്‍ നിത്യപാരായണത്തിന് ഉപയോഗിക്കുന്നു. ഇതിന്റെ കാശ്മീരപാഠത്തില്‍ മുപ്പത്തിനാലും കേരളീയപാഠത്തില്‍ മുപ്പത്തൊന്നും ശ്ലോകങ്ങളുണ്ട്. വൈഷ്ണവസമ്പ്രാദായത്തില്‍ മുകുന്ദമാല ആഴ്വാരുടെ ഗ്രന്ഥമായി ഗണിച്ചിട്ടില്ലെന്ന് ഒരു എതിര്‍വാദമുണ്ട്. ഒടുവിലത്തെ ശ്ലോകം സാഹിത്യചരിത്രകാരന്മാര്‍ക്കു വളരെ പ്രയോജനമുള്ളതാണെന്ന് ഉള്ളൂര്‍ കേരള സാഹിത്യചരിത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതാണ് ശ്ലോകം: ‘യസ്യപ്രിയൗ ശ്രുതിധരൗ രവിലോകവീരൗ
മിത്രേ ദ്വിജന്മവരപാരശവാവഭൂതാം
തേനാംബുജാക്ഷചരണാംബുജഷട്പദേന
രാജ്ഞാ കൃതാകൃതിരിയം കുലശേഖരേണ’