(നോവലെറ്റ്)
സജില്‍ ശ്രീധര്‍
ഒലിവ് പബ്ലിക്കേഷന്‍സ്,കോഴിക്കോട് 2018
പ്രണയമാപിനി, ഇരുതലമൂരി, ഡ്യുവല്‍ സിം തുടങ്ങിയ മൂന്നു നോവലെറ്റുകളാണ് സജില്‍ ശ്രീധറിന്റെ ഈ കൃതിയിലുള്ളത്. വെള്ളിത്തിരയില്‍നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവന്നപ്പോഴുള്ള പ്രണയത്തിന്റെ കാഴ്ചകളും പ്രേമം കാംക്ഷിക്കുന്നവരുടെ കാത്തിരപ്പുകളുടെ ദൈര്‍ഘ്യവുമൊക്ക അനാവരണം ചെയ്യുന്ന നോവലെറ്റുകള്‍. ഒരു ചലച്ചിത്രം കണക്കെ പുതിയ കാലത്തിന്റെ ജീവിതസങ്കല്പങ്ങളെ ഈ കൃതി തുറന്നുകാട്ടുന്നു.