(ഓര്‍മക്കുറിപ്പുകള്‍)
സിസ്റ്റര്‍ മേരിചാണ്ടി

സിസ്റ്റര്‍ മേരിചാണ്ടി എഴുതിയ മലയാള പുസ്തകമാണ് നന്മ നിറഞ്ഞവളേ സ്വസ്തി. കൈരളി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
കന്യാസ്ത്രീ മഠങ്ങളില്‍ മറഞ്ഞുകിടക്കുന്ന ജീവിതയാഥാര്‍ഥ്യങ്ങളാണ് ഇതില്‍ അവതരിപ്പിക്കുന്നത്. കത്തോലിക്കാ സഭയിലെ സ്ത്രീപുരുഷ അസമത്വത്തെക്കുറിച്ച് സിസ്റ്റര്‍ പരാതിപറയുന്നു. അച്ചന്‍മാരുടെ ആഗ്രഹത്തിന് കന്യാസ്ത്രീകള്‍ വിധേയരാവണമെന്നത് ഒരു അലിഖിത നിയമമാണെന്നും, ബന്ധപ്പെട്ടവരോട് പരാതി പറഞ്ഞാല്‍ ഒറ്റപ്പെടുത്തലാവും ഫലമെന്നും ഗ്രന്ഥത്തില്‍ പറയുന്നു. തന്നെ ഇരുപതാം വയസ്സില്‍ തന്നെ ഒരു പുരോഹിതന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നും സിസ്റ്ററിന്റെ ഓര്‍മ്മക്കുറിപ്പുകളിലുണ്ട്. പതിമൂന്നാം വയസ്സില്‍ കന്യാസ്ത്രീയാവാനുള്ള മോഹംകൊണ്ട് വീടുവിട്ടിറങ്ങി മഠത്തില്‍ ചേര്‍ന്നു. സര്‍വ ആഡംബരങ്ങളും ഉപേക്ഷിച്ച് യേശുവിന്റെ മണവാട്ടിയായി മറ്റുള്ളവര്‍ക്ക് സേവനം ചെയ്യാനുള്ള ആഗ്രഹത്താല്‍ എത്തിയ തനിക്ക് നേരിടേണ്ടി വന്നത് തിക്താനുഭവങ്ങളാണ്.