Archives for കേരളം - Page 9

Featured

എന്‍. രാമചന്ദ്രന്‍ പുരസ്‌കാരം ഐ.എം. വിജയന്

തിരുവനന്തപുരം: എന്‍. രാമചന്ദ്രന്‍ പുരസ്‌കാരം ഫുട്‌ബോള്‍ താരം ഐ.എം. വിജയന്. 50000 രൂപയാണ് സമ്മാന തുക. മാധ്യമപ്രവര്‍ത്തകന്‍ എന്‍. രാമചന്ദ്രന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ സമഗ്രസംഭാവന പുരസ്‌കാരമാണ് എന്‍. രാമചന്ദ്രന്‍ പുരസ്‌കാരം. നവംബര്‍ നാലിനു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിക്കും.
Continue Reading
Featured

ഭരണഭാഷാ പുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 2019ലെ ഭരണഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച രീതിയില്‍ ഭരണഭാഷാമാറ്റപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വകുപ്പിനും ജില്ലയ്ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. റവന്യൂ വകുപ്പ് മികച്ച വകുപ്പിനുള്ള പുരസ്‌കാരത്തിനര്‍ഹമായി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മികച്ച ജില്ലയായി കണ്ണൂരിനെ തിരഞ്ഞെടുത്തു. 20,000…
Continue Reading
Featured

പത്താം ക്ലാസുകാരി തിരക്കഥാകൃത്താകുന്നു…

പത്താം ക്ലാസുകാരി എഴുതിയ കഥ മലയാളത്തില്‍ ചലച്ചിത്രമാകുന്നു. മയ്യില്‍ ഇടൂഴി മാധവന്‍ നമ്ബൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി. ദേവിക എസ്.ദേവ് ആദ്യമായി എഴുതിയ കഥയാണ് സിനിമയാകുന്നത്. ദേവികയുടെ 'തിരിച്ചറിവ്' എന്ന കഥയെ അടിസ്ഥാനമാക്കിയാണ് 'വെളുത്ത മധുരം'…
Continue Reading

ഉള്ളൂര്‍ അവാര്‍ഡ് കവിതകള്‍ ക്ഷണിച്ചു

കോഴിക്കോട്: മഹാകവി ഉള്ളൂര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ ഉള്ളൂര്‍ അവാര്‍ഡിന് കവിതകള്‍ ക്ഷണിച്ചു. 2017,18,19 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കവിതാപുസ്തകത്തിന്റെ മൂന്ന് കോപ്പികള്‍ നവംബര്‍ 30നു മുന്‍പായി ആറ്റക്കോയ പള്ളിക്കണ്ടി,എമിറേറ്റ് ബില്‍ഡിങ്, കല്ലായി റോഡ്, കോഴിക്കോട്-673002 എന്ന വിലാസത്തില്‍ അയയ്ക്കണം.…
Continue Reading
Featured

ക്രാന്തദര്‍ശി പുരസ്‌കാരം

കോട്ടയം: പ്രഥമ ക്രാന്തദര്‍ശി പുരസ്‌കാരം ഐബിഎസ് സ്ഥാപക ചെയര്‍മാനും ഡയറക്ടറുമായ വി.കെ മാത്യൂസിന്. ഡോ. സിറിയക് തോമസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരം.
Continue Reading
News

മാധ്യമ പുരസ്‌കാരം

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനി കെ.ഇ.മാമ്മന്‍ സ്ഥാപകനായ ജനകീയ സമിതിയുടെ മാധ്യമ പുരസ്‌കാരം സുജിത് നായര്‍ക്കും എസ്.ഡി.വേണുകുമാറിനും. മലയാള മനോരമ തിരുവനന്തപുരം സ്‌പെഷല്‍ കറസ്‌പോണ്ട്ന്റാണ് സുജിത് നായര്‍. മാതൃഭൂമി ആലപ്പുഴ ബ്യൂറോ ചീഫാണ് എസ്.ഡി.വേണുകുമാര്‍. 25,000 രൂപയാണ് പുരസകാരമായി നല്‍കുന്നത്. മലയാള മനോരമയില്‍…
Continue Reading
Featured

ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന് കേരളത്തിന്റെ ആദരം

തിരുവനന്തപുരം: ബാഡ്മിന്റണിലെ ലോകചാമ്പ്യന്‍ പി.വി. സിന്ധുവിന് കേരളം പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി. സംസ്ഥാന കായിക വകുപ്പും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായി നടത്തിയ സ്വീകരണ പരിപാടിക്ക് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്രേഡിയമാണ് വേദിയായത്. ഇന്നലെ ഉച്ചയ്ക്ക് 2ന് സെന്‍ട്രല്‍ സ്‌റ്രേഡിയത്തില്‍…
Continue Reading
News

വയലാര്‍ അവാര്‍ഡ് ഡോ. പുതുശ്ശേരി രാമചന്ദ്രന്

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ സാംസ്‌കാരിക വേദിയുടെ വയലാര്‍ അവാര്‍ഡ് ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥയായ തിളച്ച മണ്ണില്‍ കാല്‍നടയായി എന്ന ഗ്രന്ഥത്തിന്. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി പി നാരായണക്കുറുപ്പ്, ഡോ. എംആര്‍ തമ്ബാന്‍, എംആര്‍ ജയഗീത,…
Continue Reading
Featured

കേരളത്തിന് സമഗ്ര ടൂറിസം വികസനത്തിനുള്ള ദേശീയ അവാര്‍ഡുകള്‍

തിരുവനന്തപുരം: സമഗ്ര ടൂറിസം വികസനത്തിനുള്ള 2017-18 ലെ മൂന്നാം സ്ഥാനം ഉള്‍പ്പെടെ രണ്ടു ദേശീയ അവാര്‍ഡുകള്‍ കേരളം കരസ്ഥമാക്കി. കം ഔട്ട് ആന്‍ഡ് പ്ലേ എന്ന പ്രചാരണചിത്രത്തിനും പുരസ്‌കാരം ലഭിച്ചു. കേരളത്തിലെ വിനോദസഞ്ചാരമേഖലയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ അഞ്ച് അവാര്‍ഡുകളും കരസ്ഥമാക്കി. ദൈനംദിന…
Continue Reading
Featured

വയലാര്‍ അവാര്‍ഡ് വി ജെ ജെയിംസിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് വി ജെ ജയിംസിന്. വി.ജെ ജയിംസിന്റെ നിരീശ്വരന്‍ എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അവാര്‍ഡ് വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്‌ടോബര്‍…
Continue Reading