Archives for ക്ലാസിക് - Page 2

സുധാംഗദ (ഖണ്ഡകാവ്യം)

രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള (1937) മുഖവുര അപ്രഗല്ഭമായ എന്റെ തൂലികയുടെ അഞ്ചുദിവസത്തെ ചപലകേളിയുടെ സന്താനമാണ് ഈ 'സുധാംഗദ'. മൂന്നുവർഷത്തിനുമുമ്പ്, ഞാൻ എറണാകുളത്തു മഹാരാജകീയകലാശാലയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത്, സതീർത്ഥ്യന്മാരായ എന്റെ ചില സുഹൃത്തുക്കൾ, ആംഗലേയമഹാകവി 'ആൽഫ്രഡ് ടെന്നിസൺ'ന്റെ 'CENONE' എന്ന കാവ്യഗ്രന്ഥം എനിക്കു തരികയും,…
Continue Reading

കല്ലോലമാല (കവിതാസമാഹാരം)

രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള   ചൈനീസ് കവിതകൾ ദുരന്തരാഗം(ചൊ വെൻ ചൂൺ) ഹാ, മൽപ്രഭോ ഹൃദയനായക മാനസത്തിൽ നാമന്നു കാത്തനുഭവിച്ച നവാനുരാഗം ആ മാമലയ്ക്കുമുകളിൽ പതിവായ് പതിക്കും തൂമഞ്ഞുപോൽ ധവളകോമളമായിരുന്നു. ശ്രീതാവുമംബരതലത്തിലലഞ്ഞുലഞ്ഞു- ള്ളേതാനുമഭ്രശകലങ്ങളിയന്നിണങ്ങി, സ്ഥീതാഭമാമവയിലൂടവതീർണ്ണമാ,മ- ശ്ശീതാംശുപോൽ ധവളകോമളമായിരുന്നു! ഓതുന്നിതന്യർ തവ ചിന്തകൾ പെട്ടകൂടി…
Continue Reading

ദീപാവലി (ഖണ്ഡകാവ്യം)

രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ (1935) സന്മാർഗ്ഗപ്രതിപാദകങ്ങളായ അഞ്ഞൂറു ശ്ലോകങ്ങളടങ്ങിയ ഒരു കൃതിയാകുന്നു 'ദീപാവലി'. ഈ പുസ്തകത്തിലെ പദ്യങ്ങൾ എല്ലാം അനുഷ്ടുഭ് വൃത്തത്തിൽതന്നെ രചിച്ചിട്ടുള്ളവയാകയാൽ അവ സാക്ഷാൽ 'ശ്ലോകങ്ങൾ' തന്നെയാണ് എന്നു പറയേണ്ടതില്ലല്ലോ. ഈ വൃത്തത്തിൽ അനവധി സുഭാഷിതപദ്യങ്ങൾ ആദികവിയായ വാല്മീകി മഹർഷിയുടെ…
Continue Reading

തുപ്പൽകോളാമ്പി (കാവ്യം)

രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ പുരാണവേദപ്പൊരുളായ് വിളങ്ങിടും പുരാദിദാരങ്ങളെ വീണുകൂപ്പി ഞാൻ പുരാതനന്മാരിലുദിച്ച ഭക്തിയാൽ പുരാണവൃത്തം പറയുന്നു കേൾക്കുവിൻ.       1   ഒരുനാളൊരു വീട്ടിനുള്ളിൽ വെച്ചി- ട്ടൊരു ഭർത്താവൊരു ഭാര്യയോടു ഗൂഢം പരിചോടു പറഞ്ഞൊരിച്ചരിത്രം പറയാം ഞാനിഹ പദ്യരീതിയാക്കി   …
Continue Reading

കവിപുഷ്പമാല

വെണ്മണി മഹൻ   ലക്ഷ്യം കൂടാതെ ലങ്കാനഗരമതു തക- ർത്തക്ഷമം രൂക്ഷനാകും രക്ഷോജാലാധിപത്യം തടവിന ദശക- ണ്ഠന്റെ കണ്ഠം മുറിപ്പാൻ ലക്ഷ്യം വെച്ചങ്ങു ചീറി ദ്രുതമണയുമൊര- ത്യുഗ്രമാം രാമബാണം രക്ഷിച്ചീടട്ടെ നിത്യം കലിമലമകലെ- പ്പോക്കി നന്നാക്കി നമ്മേ.       1…
Continue Reading

മണിമഞ്ജുഷ (കാവ്യസമാഹാരം)

രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ (1933)     പ്രേമസംഗീതം ഒരൊറ്റമതമുണ്ടു -ലകി,ന്നുയിരാം പ്രേമം; അതൊന്നല്ലോ പരക്കെ നമ്മെപ്പാലമൃതൂട്ടും പാർവണശശിബിംബം ഭക്ത്യനുരാഗദയാദിവപുസ്സാപ്പരാത്മചൈതന്യം പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു. അതിന്നൊരരിയാം നാസ്തിക്യംതാൻ ദ്വേഷം; ലോകത്തി--ന്നഹോ! തമസ്സാമതിലടിപെട്ടാലകാലമൃത്യു ഫലം .മാരണദേവതയാമതു മാറ്റും മണവറ പട്ടടയായ് ,മടുമലർവാടിക മരുപ്പറമ്പായ്, വാനം…
Continue Reading

കണ്ണൻ

രചന:കുണ്ടൂർ  നാരായണമേനോൻ   പാലാട്ടു കോമനുടെ നന്മയുടച്ചുവാർത്ത-പോലാറ്റു നോറ്റൊരു കിടാവുളവായി മുന്നം,'കോലാട്ടുകണ്ണ'നവനന്നു വളർന്നു മാറ്റാർ-ക്കോലാട്ടിനൊക്കെയൊരു വൻ പുലിതന്നെയായി. 1 'മണ്ണാറുകാട്ട'രചർ മുമ്പു 'കടത്തനാട്ടി'ൻ-കണ്ണായവീടതിലൊരാണി നെ വെച്ചിടാതെ,പെണ്ണാക്കിയൊക്കെ നിലമുള്ളതു കയ്ക്കലാക്കി-പ്പിണ്ണാക്കുപോലെയവർത ൻനില മോശമാക്കി. 2 തട്ടിപ്പറിച്ചിതരചൻ മുതൽ, നമ്പിയശ്ശൻ-വീട്ടിൽ പിറക്കുമവർ മാറ്റലർ പണ്ടു…
Continue Reading

കോമപ്പൻ

രചന:കുണ്ടൂർ നാരായണമേനോൻ ഊണും കഴിഞ്ഞിരവിലൊന്നു മുറുക്കി മിന്നൽ-നാണിച്ചിടുന്ന മടവാരൊടുമൊത്തു മച്ചിൽവാണീടുമപ്പൊഴവളുള്ളി ൽ നിന്നപ്പ,തിന്ന-താണെന്നറിഞ്ഞവളൊടി ങ്ങനെ ഞാൻ പറഞ്ഞു. 1 നാൾതോറുമിങ്ങനെ പറഞ്ഞുതന്നെ വീണ്ടു-മോതുന്നൊരിപ്പണിയിനി ക്കഴിയില്ലിനിയ്ക്ക്നീതാനുറങ്ങുവതിനുള്ളി ലൊരറ്റമെത്തീ-ടാതുള്ളതൊന്നുമിനി ഞാനുരചെയ്കയില്ല. 2 തെറ്റില്ലിനിക്കു പറയുന്നതു നല്ലതായാൽപറ്റില്ലുറക്കമൊരുനാളിലു മെന്നിവണ്ണംകുറ്റം‌പറഞ്ഞു വെറുതേ കളയേണ്ട നേരംകറ്റക്കരംകുഴലി തെറ്റിവനേറ്റു പോരെ ?…
Continue Reading

ബകവധം (തുള്ളല്‍ കഥ)

രചന:കുഞ്ചന്‍ബനമ്പ്യാര്‍ അർക്കനുദിച്ചൊരു സമയേ കുന്തിയു- റക്കമുണർന്നഥ പുത്രന്മാരും നോക്കുന്നേരത്തരികേ നല്ലൊരു മയ്ക്കണ്ണാളെക്കണ്ടതിമോദാൽ; "എന്തു നിനക്കിഹ പെരെന്നുള്ളതു- മേതു കുലേ തവ ജനനമിതെന്നും എന്തു മനോരഥമുള്ളതശേഷം സന്തോഷേണ പറഞ്ഞാലും നീ;" കുന്തീദേവി പറഞ്ഞതു കേട്ടു സന്താപത്തെ വെടിഞ്ഞിതു സുന്ദരി തന്നുടെ കുലവും തന്നുടെ…
Continue Reading

കിരാതം ഓട്ടൻ തുള്ളൽ

കുഞ്ചന്‍നമ്പ്യാര്‍ ഹരിഹരതനയൻ തിരുവടി ശരണം വിരവൊടു കവിചൊൽ വരമരുളേണം മറുതലരടിയനൊടടൽ കരുതായ് വാൻ കരുതുന്നേൻ കരുണാമൃതസിൻധോ! കരി, കരടികൾ, കടുവാ, പുലി, സിംഹം വനമതിൽനിന്നു വധിച്ചതുപോലെ മറുതലർതമ്മെയൊഴിച്ചരുൾ നിത്യം തകഴിയിൽ വാണരുളും നിലവയ്യാ! അണിമതി കലയും തുമ്പയുമെല്ലും ഫണിപതി ഫണഗണമണികളുമണിയും പുരരിപുതൻ…
Continue Reading