Archives for അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് - Page 21
ആരണ്യകാണ്ഡം പേജ് 17
തൃക്കഴല്‍ കൂപ്പി വിനയാനതനായിച്ചൊന്നാന്‍: 'മുകതിമാര്‍ഗ്ഗത്തെയരുള്‍ചെയ്യേണം ഭഗവാനേ! ഭക്തനാമടിയനോടജ്ഞാനം നീങ്ങുംവണ്ണം. ജ്ഞാനവിജ്ഞാനഭകതിവൈരാഗ്യചിഹ്‌നമെല്‌ളാം മാനസാനന്ദം വരുമാറരുള്‍ചെയ്തീടേണം. 600 ആരും നിന്തിരുവടിയൊഴിഞ്ഞില്‌ളിവയെല്‌ളാം നേരോടെയുപദേശിച്ചീടുവാന്‍ ഭൂമണ്ഡലേ.'' ശ്രീരാമനതു കേട്ടു ലക്ഷമണന്‍തന്നോടപേ്പാ ളാരുഢാനന്ദമരുള്‍ചെയ്തിതു വഴിപോലെഃ 'കേട്ടാലുമെങ്കിലതിഗുഹ്യമാമുപദേശം കേട്ടോളം തീര്‍ന്നീടും വികല്‍പഭ്രമമെല്‌ളാം. മുമ്പിനാല്‍ മായാസ്വരൂപത്തെ ഞാന്‍ ചൊല്‌ളീടുവ നമ്പോടു പിന്നെ…
ആരണ്യകാണ്ഡം പേജ് 18
സ്വപ്‌നസന്നിഭം വിചാരിക്കിലില്‌ളാതൊന്നലേ്‌ളാ വിഭ്രമം കളഞ്ഞാലും വികല്‍പമുണ്ടാകേണ്ട. ജന്മസംസാരവൃക്ഷമൂലമായതു ദേഹം തന്മൂലം പുത്രകളത്രാദി സംബന്ധമെല്‌ളാം. ദേഹമായതു പഞ്ചഭൂതസഞ്ചയമയം ദേഹസംബന്ധം മായാവൈഭവം വിചാരിച്ചാല്‍. ഇന്ദ്രിയദശകവും മഹങ്കാരവും ബുദ്ധി മനസ്‌സും ചിത്തമൂലപ്രകൃതിയെന്നിതെല്‌ളാം ഓര്‍ത്തു കണ്ടാലുമൊരുമിച്ചിരിക്കുന്നതലേ്‌ളാ ക്ഷേത്രമായതു ദേഹമെന്നുമുണ്ടലേ്‌ളാ നാമം. 640 എന്നിവറ്റിങ്കല്‍നിന്നു വേറൊന്നു ജീവനതും നിര്‍ണ്ണയം…
ആരണ്യകാണ്ഡം പേജ് 19
സക്തിയുമൊന്നിങ്കലും കൂടാതെ നിരന്തരം ഇഷ്ടാനിഷ്ടപ്രാപ്തിക്കു തുല്യഭാവത്തോടു സ ന്തുഷ്ടനായ് വിവിക്തശുദ്ധസ്ഥലേ വസിക്കേണം പ്രാകൃതജനങ്ങളുമായ് വസിക്കരുതൊട്ടു മേകാന്തേ പരമാത്മജ്ഞാനതല്‍പരനായി വേദാന്തവാക്യാര്‍ത്ഥങ്ങളവലോകനം ചെയ്തു വൈദികകര്‍മ്മങ്ങളുമാത്മനി സമര്‍പ്പിച്ചാല്‍ 670 ജ്ഞാനവുമകതാരിലുറച്ചു ചമഞ്ഞീടും മാനസേ വികല്‍പങ്ങളേതുമേയുണ്ടാകൊല്‌ളാ. ആത്മാവാകുന്നതെന്തെന്നുണ്ടോ കേളതുമെങ്കി ലാത്മാവല്‌ളലേ്‌ളാ ദേഹപ്രാണബുദ്ധ്യഹംകാരം മാനസാദികളൊന്നുമിവറ്റില്‍നിന്നു മേലേ മാനമില്‌ളാത പരമാത്മാവുതാനേ…
ആരണ്യകാണ്ഡം പേജ് 15
നടക്കുമ്പോഴുമിരിക്കുമ്പോഴുമൊരേടത്തു കിടക്കുമ്പോഴും ഭൂജിക്കുമ്പോഴുമെന്നുവേണ്ടാ നാനാകര്‍മ്മങ്ങളനുഷ്ഠിക്കുമ്പോള്‍ സദാകാലം മാനസേ ഭവദ്രൂപം തോന്നേണം ദയാംബുധേ!'' കുംഭസംഭവനിതി സ്തുതിച്ചു ഭക്തിയോടെ ജംഭാരി തന്നാല്‍ മുന്നം നിക്ഷിപ്തമായ ചാപം ബാണതൂണീരത്തോടും കൊടുത്തു ഖഡ്ഗത്തോടും ആനന്ദവിവശനായ് പിന്നെയുമരുള്‍ചെയ്താന്‍ഃ 540 'ഭൂഭാരഭൂതമായ രാക്ഷസവംശം നിന്നാല്‍ ഭൂപതേ! വിനഷ്ടമായീടേണം വൈകീടാതെ. സാക്ഷാല്‍…
ആരണ്യകാണ്ഡം പേജ് 16
ലക്ഷമണന്‍തന്നോടിത്ഥം രാമന്‍ ചൊന്നതു കേട്ടു പക്ഷിശ്രേഷ്ഠനും ഭയപീഡിതനായിച്ചൊന്നാന്‍ഃ 'വദ്ധ്യനല്‌ളഹം തവ താതനു ചെറുപ്പത്തി ലെത്രയുമിഷ്ടനായ വയസ്യനറിഞ്ഞാലും. നിന്തിരുവടിക്കും ഞാനിഷ്ടത്തെച്ചെയ്തീടുവന്‍; ഹന്തവ്യനല്‌ള ഭവഭക്തനാം ജടായു ഞാന്‍.'' 570 എന്നിവ കേട്ടു ബഹുസ്‌നേഹമുള്‍ക്കൊണ്ടു നാഥന്‍ നന്നായാശേ്‌ളഷംചെയ്തു നല്‍കിനാനനുഗ്രഹംഃ 'എങ്കില്‍ ഞാനിരിപ്പതിനടുത്തു വസിക്ക നീ സങ്കടമിനിയൊന്നുകൊണ്ടുമേ…
ആരണ്യകാണ്ഡം പേജ് 13
സര്‍വത്ര വ്യാപ്തസ്ഥൂലസഞ്ചയത്തിങ്കല്‍നിന്നു ദിവ്യനാം വിരാള്‍പുമാനുണ്ടായിതെന്നു കേള്‍പ്പൂ. അങ്ങനെയുളള വിരാള്‍പുരുഷന്‍തന്നെയലേ്‌ളാ തിങ്ങീടും ചരാചരലോകങ്ങളാകുന്നതും. ദേവമാനുഷതിര്യഗ്യോനിജാതികള്‍ ബഹു സ്ഥാവരജംഗമൗഘപൂര്‍ണ്ണമായുണ്ടായ്‌വന്നു. ത്വന്മായാഗുണങ്ങളെ മൂന്നുമാശ്രയിച്ചലേ്‌ളാ ബ്രഹ്മാവും വിഷ്ണുതാനും രുദ്രനുമുണ്ടായ്‌വന്നു. 470 ലോകസൃഷ്ടിക്കു രജോഗുണമാശ്രയിച്ചലേ്‌ളാ ലോകേശനായ ധാതാ നാഭിയില്‍നിന്നുണ്ടായി, സത്ത്വമാം ഗുണത്തിങ്കല്‍നിന്നു രക്ഷിപ്പാന്‍ വിഷ്ണു, രുദ്രനും തമോഗുണംകൊണ്ടു സംഹരിപ്പാനും.…
ആരണ്യകാണ്ഡം പേജ് 14
രേകാന്തമുക്തന്മാരിലേ്‌ളതും സംശയമോര്‍ത്താല്‍. ത്വഭക്തിസുധാഹീനന്മാരായുളളവര്‍ക്കെല്‌ളാം സ്വപ്‌നത്തില്‍പേ്പാലും മോക്ഷം സംഭവിക്കയുമില്‌ള. 500 ശ്രീരാമ! രഘുപതേ! കേവലജ്ഞാനമൂര്‍ത്തേ! ശ്രീരമണാത്മാരാമ! കാരുണ്യാമൃതസിന്ധോ! എന്തിനു വളരെ ഞാനിങ്ങനെ പറയുന്നു ചിന്തിക്കില്‍ സാരം കിഞ്ചില്‍ ചൊല്‌ളുവന്‍ ധരാപതേ! സാധുസംഗതിതന്നെ മോക്ഷകാരണമെന്നു വേദാന്തജ്ഞന്മാരായ വിദ്വാന്മാര്‍ ചൊല്‌ളീടുന്നു. സാധുക്കളാകുന്നതു സമചിത്തന്മാരലേ്‌ളാ ബോധിപ്പിച്ചീടുമാത്മജ്ഞാനവും ഭക്തന്മാര്‍ക്കായ്…
ആരണ്യകാണ്ഡം പേജ് 11
'ഭദ്രം തേ, രഘുനാഥമാനയ ക്ഷിപ്രം രാമ ഭദ്രം മേ ഹൃദിസ്ഥിതം ഭക്തവത്സലം ദേവം. പാര്‍ത്തിരുന്നീടുന്നു ഞാനെത്രനാളുണ്ടു കാണ്‍മാന്‍. പ്രാര്‍ത്ഥിച്ചു സദാകാലം ധ്യാനിച്ചു രാമരൂപം രാമ രാമേതി രാമമന്ത്രവും ജപിച്ചതി കോമളം കാളമേഘശ്യാമളം നളിനാക്ഷം.'' 400 ഇത്യുകത്വാ സരഭസമുത്ഥായ മുനിപ്രവ രോത്തമന്‍ മദ്ധ്യേ…
ആരണ്യകാണ്ഡം പേജ് 12
ദേവകളോടും കമലാസനനോടും ഭവാന്‍ കഷീരവാരിധിതീരത്തിങ്കല്‍നിന്നരുള്‍ചെയ്തു ഭഘോരരാവണന്‍തന്നെക്കൊന്നു ഞാന്‍ ഭൂമണ്ഡല 480 ഭാരാപഹരണം ചെയ്തീടുവനെഭന്നുതന്നെ. സാരസാനന! സകലേശ്വര! ദയാനിധേ! ഞാനന്നുതുടങ്ങി വന്നിവിടെ വാണീടിനേ നാനന്ദസ്വരൂപനാം നിന്നുടല്‍ കണ്ടുകൊള്‍വാന്‍. താപസജനത്തോടും ശിഷ്യസംഘാതത്തോടും ശ്രീപാദാംബുജം നിത്യം ധ്യാനിച്ചു വസിച്ചു ഞാന്‍. ലോകസൃഷ്ടിക്കു മുന്നമേകനായാനന്ദനായ് ലോകകാരണന്‍ വികല്‍പോപാധിവിരഹിതന്‍…
ആരണ്യകാണ്ഡം പേജ് 9
മന്ദഹാസവും പൂണ്ടു രാഘവനരുള്‍ചെയ്തുഃ 'നിത്യവുമുപാസനാശുദ്ധമായിരിപേ്പാരു ചിത്തം ഞാനറിഞ്ഞത്രേ കാണ്‍മാനായ്‌വന്നു മുനേ! 330 സന്തതമെന്നെത്തന്നെ ശരണം പ്രാപിച്ചു മ ന്മന്ത്രോപാസകന്മാരായ് നിരപേക്ഷന്മാരുമായ് സന്തുഷ്ടന്മാരായുളള ഭക്തന്മാര്‍ക്കെന്നെ നിത്യം ചിന്തിച്ചവണ്ണംതന്നെ കാണായ്‌വന്നീടുമലേ്‌ളാ. ത്വല്‍കൃതമേതല്‍ സ്‌തോത്രം മല്‍പ്രിയം പഠിച്ചീടും സല്‍കൃതിപ്രവരനാം മര്‍ത്ത്യനു വിശേഷിച്ചും സല്‍ ഭക്തി ഭവിച്ചീടും…